ലോകായുക്ത ഓര്‍ഡിനന്‍സിനെച്ചൊല്ലി നിയമസഭയില്‍ വാക്പോര്

0

ലോകായുക്ത ഓര്‍ഡിനന്‍സിനെച്ചൊല്ലി നിയമസഭയില്‍ വാക്പോര്. ലോകായുക്തയുടെ ഒരധികാരവും എടുത്തുകളഞ്ഞിട്ടില്ലെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞു. ലോകായുക്ത നിയമ ഭേദഗതി കാനം രാജേന്ദ്രനെയെങ്കിലും  ബോധ്യപ്പെടുത്തണമെന്ന് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയ സണ്ണി ജോസഫ് ആവശ്യപ്പെട്ടു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ച സ്പീക്കര്‍, ബില്‍ അവതരണവേളയില്‍ നിരാകരണ പ്രമേയം കൊണ്ടുവരാമെന്ന് അറിയിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്  പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.   

Leave a Reply