Monday, January 17, 2022

ഭർത്താവും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് യുവതി പൊലീസ് സ്റ്റേഷനു മുൻപിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു

Must Read

ഭർത്താവും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് യുവതി പൊലീസ് സ്റ്റേഷനു മുൻപിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു. കുറുമണ്ടൽ ചരുവിള വീട്ടിൽ ഷംന (22) ആണ് ഇന്നലെ രാവിലെ ആത്മഹത്യയ്ക്കു ശ്രമിച്ചത്.

നാലു വർഷം മുൻപാണ് കോട്ടപ്പുറം സ്വദേശിയായ അനൂപുമായി ഷംനയുടെ വിവാഹം നടന്നത്. വിവാഹത്തിനു ശേഷം സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡനം ഏൽക്കേണ്ടി വന്നെന്നാണ് പരാതി. കൊല്ലം കുടുംബ കോടതിയിലും പരവൂർ കോടതിയിലും കേസ് നടക്കുന്നുണ്ട്. കഴിഞ്ഞ മാസം 14ന് ഷംന ഭർത്താവിന്റെ വീട്ടിൽ കുഞ്ഞുമായി പോയി. വീട്ടിലെത്തിയപ്പോൾ ഭർത്താവ് മർദിച്ചു. രക്ഷപ്പെടാനായി അയൽപക്കത്തുള്ള അനൂപിന്റെ ബന്ധുക്കളുടെ വീട്ടിലേക്ക് ഓടിക്കയറിയപ്പോൾ ബന്ധുക്കൾ തന്റെയും കുഞ്ഞിന്റെയും നേർക്ക് മണ്ണെണ്ണ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് ഷംന ഇൻസ്പെക്ടർക്ക് പരാതി നൽകിയിരുന്നത്.

അവർക്കെതിരെ കേസ് എടുക്കാതെ പരാതിക്കാരിയായ ഷംനയ്ക്കെതിരെ എതിർകക്ഷികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തെന്നും താൻ നൽകിയ പരാതി പിൻവലിച്ചില്ലെങ്കിൽ ഭർതൃവീട്ടുകാരെ പീഡിപ്പിച്ചെന്നു കാട്ടി വീണ്ടും കേസെടുക്കുമെന്നും പരവൂർ എസ്എച്ച്ഒ പറഞ്ഞതായി ഷംന ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചാത്തന്നൂർ എസിപിയെ സമീപിച്ചെന്നും ഷംന പറഞ്ഞു. എസിപിയും അനുകൂല നിലപാട് ലഭിച്ചില്ലെന്ന് ഷംനയും ബന്ധുക്കളും പറഞ്ഞു. അതിനെതിരെ ജില്ലാ പൊലീസ് മേധാവി, ഡിജിപി, മുഖ്യമന്ത്രി എന്നിവർക്കും പരാതി നൽകി.

പരാതിയെ കുറിച്ച് അന്വേഷിക്കാൻ ചെന്ന ഷംനയെ പൊലീസ് പരിഹസിച്ചെന്നും അതിൽ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ഷംന പറയുന്നു. ഷംനയുടെ പരാതിയിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണത്തിൽ തെളിവുകൾ ലഭ്യമാകാത്തതിനാൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പരവൂർ പൊലീസ് അറിയിച്ചു.

Leave a Reply

Latest News

‘ആൻഡ് ദ ഗോൾഡ് മെഡൽ ഫോർ ലോംഗ് ആൻഡ് ഹൈജംപ് ഗോസ് ടു…’; ഏഴടി ഉയരത്തിൽ കുതിച്ചു ചാടി മാൻ; അമ്പരന്ന് സോഷ്യൽ മീഡിയ, വീഡിയോ കാണാം

മാൻ പറക്കുന്നത് കേട്ടിട്ടുണ്ടോ ? അപ്പോൾ പിന്നെ കണ്ടിട്ടുണ്ടോ എന്ന് ചോദിക്കേണ്ട കാര്യമില്ലല്ലോ …? ഇപ്പോൾ ഒരു മാൻ വായുവിൽ ഏകദേശം ഏഴടി ഉയരത്തിൽ കുതിച്ചു...

More News