വനിതാ ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ വീട്ടിലെ കുളിമുറിയില്‍ തീകൊളുത്തി മരിച്ച നിലയില്‍

0

തൃശൂര്‍: വനിതാ ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ വീട്ടിലെ കുളിമുറിയില്‍ തീകൊളുത്തി മരിച്ച നിലയില്‍. മുളങ്കുന്നത്തുകാവ്‌ ഗവ. മെഡിക്കല്‍ കോളജിനു സമീപം തങ്ങാലൂര്‍ നികുഞ്‌ജം വീട്ടില്‍ കൃഷ്‌ണന്‍കുട്ടിയുടെ ഭാര്യ അമ്പിളി (53)യാണ്‌ മരിച്ചത്‌.
അവണൂര്‍ പ്രാഥമികരോഗ്യ കേന്ദ്രത്തിലെ പബ്ലിക്‌ ഹെല്‍ത്ത്‌ നഴ്‌സായിരുന്നു. ഒരാഴ്‌ച മുമ്പാണ്‌ ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സപെക്‌ടറായി സ്‌ഥാനക്കയറ്റം ലഭിച്ചത്‌. വരവൂര്‍ പ്രാഥമികരോഗ്യ കേന്ദ്രത്തില്‍ ചുമതലയേറ്റശേഷം അവധിയിലായിരുന്നു.
ഇന്നലെ രാവിലെ ഏഴരയോടെ ഭര്‍ത്താവ്‌ കുളിമുറിയിലേക്കു വന്നപ്പോഴാണ്‌ അമ്പിളിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. അണിഞ്ഞിരുന്ന സ്വര്‍ണാഭരണങ്ങള്‍ കട്ടിലില്‍ അഴിച്ചുവച്ച നിലയിലായിരുന്നു. കുളിമുറിയില്‍നിന്നു മണ്ണണ്ണെക്കുപ്പിയും ലഭിച്ചിട്ടുണ്ട്‌. റവന്യൂവകുപ്പില്‍ നിന്നു വിരമിച്ച ഭര്‍ത്താവ്‌ കൃഷ്‌ണന്‍കുട്ടി മറ്റൊരു മുറിയിലാണ്‌ ഉറങ്ങിയിരുന്നത്‌. ബുധനാഴ്‌ച രാത്രി 12.30 വരെ അമ്പിളി പ്രമോഷന്‍ രേഖകള്‍ ശരിയാക്കുന്നത്‌ കണ്ടതായി വീട്ടുകാര്‍ മൊഴിനല്‍കി. മെഡിക്കല്‍ കോളജ്‌ പോലീസ്‌ മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍. മക്കള്‍: അഹീന കൃഷ്‌ണ, അതുല്‍ കൃഷ്‌ണ.

Leave a Reply