കോഴി പറമ്പിൽ കയറുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ സ്ത്രീയെ അയൽവാസി മഴു കൊണ്ട് വെട്ടിക്കൊന്നു

0

പൂനെ: കോഴി പറമ്പിൽ കയറുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ സ്ത്രീയെ അയൽവാസി മഴു കൊണ്ട് വെട്ടിക്കൊന്നു. പൂനെയിലെ ബാരാമതിയിലാണ് സംഭവം. ഗംഗുഭായ് തത്യാറാം എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. അയൽവാസി കിരൺ മോറ എന്നയാളെ പോലീസ് സംഭവത്തിൽ അറസ്റ്റ് ചെയ്തു.

മ​രി​ച്ച സ്ത്രീ​യു​ടെ​യും പ്ര​തി​യു​ടെ​യും വീ​ട് എ​തി​ർ​വ​ശ​ത്താ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. മു​റ്റ​ത്തും പ​റ​മ്പി​ലും കോ​ഴി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തെ ചൊ​ല്ലി ഇ​രു വീ​ട്ടു​കാ​രും ത​മ്മി​ൽ വ​ഴ​ക്ക് പ​തി​വാ​യി​രു​ന്നു. കഴിഞ്ഞ ദിവസവും കോഴി പറമ്പിൽ കയറിയതോടെ മഴു കൊണ്ട് എത്തിയ കിരൺ സ്ത്രീയുടെ തല അടിച്ചു പൊട്ടിക്കുകയായിരുന്നു.

സ്ത്രീയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു

Leave a Reply