Tuesday, October 26, 2021

ചെട്ടികുളത്ത് സ്കൂട്ടര്‍ അപകടത്തില്‍ യുവതി മരിച്ചു

Must Read

കോഴിക്കോട്: ചെട്ടികുളത്ത് സ്കൂട്ടര്‍ അപകടത്തില്‍ യുവതി മരിച്ചു. പൂളക്കടവ് നങ്ങാറിയില്‍ ഹാഷിം -ലൈല ദമ്പതികളുടെ മകള്‍ റിഫ്ന (24) ആണ് മരിച്ചത്.റിഫ്ന സഞ്ചരിച്ച സ്കൂട്ടര്‍ എതിരെവന്ന സ്വകാര്യ ബസുമായും കാറുമായും കൂട്ടിയിടിച്ചാണ് അപകടം നടന്നത് .സംഭവ സ്ഥലത്തുതന്നെ യുവതി മരിച്ചു.

ശനിയാഴ്​ച രാത്രി ഏഴോടെയാണ്​ അപകടം. അല്‍ഹിന്ദ്​ ട്രാവല്‍സില്‍ പരിശീലനത്തിന്​ ചേര്‍ന്ന ഇവര്‍ ഭര്‍ത്താവ്​ സുഹൈലിന്റെ എലത്തൂരി​ലെ വീട്ടിലേക്ക്​ പോകുമ്ബോഴാണ്​ അപകടമുണ്ടായത്​.

സഹോദരങ്ങള്‍: ലിറാഷ് (ടുട്ടു), ലറിഷ. ഖബറടക്കം ഞായറാഴ്​ച വൈകീട്ട്​ നാലിന്​ കാഞ്ഞിരത്തിങ്ങല്‍ ജുമാമസ്​ജിദ്​ ഖബറസ്​ഥാനില്‍.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News