Wednesday, December 1, 2021

ജോലിക്കുനിന്ന വീട്ടിൽനിന്നു സ്വർണവും പണവും മോഷ്ടിച്ച കേസിൽ യുവതിയും സുഹൃത്തും പിടിയിൽ

Must Read

ജോലിക്കുനിന്ന വീട്ടിൽനിന്നു സ്വർണവും പണവും മോഷ്ടിച്ച കേസിൽ യുവതിയും സുഹൃത്തും പിടിയിൽ. വിതുര ആനപ്പാറ തൈക്കാവിനു സമീപം തസ്മി മൻസിലിൽ തസ്മി (24), സുഹൃത്ത് മാങ്ങോട് പുതുശ്ശേരി ആര്യൻകുന്ന് അജ്മൽ മൻസിലിൽ അൽഫാസ് (26) എന്നിവരാണ് ശ്രീകാര്യം പോലീസിന്റെ പിടിയിലായത്.

തസ്മി വീട്ടുജോലി ചെയ്തിരുന്ന പാങ്ങപ്പാറ സംഗീതനഗർ എസ്.എൻ.ആർ.എ.-2 അശ്വതി ഹൗസിൽ ഭുവനചന്ദ്രൻ നായരുടെ വീട്ടിൽനിന്നു വെള്ളിയാഴ്ച വൈകീട്ട് 5 മണിയോടെയാണ് മോഷണം നടത്തിയത്.

ഒന്നര വയസ്സുള്ള കുഞ്ഞിന്റെ അരഞ്ഞാണവും മോതിരവും ഉൾപ്പെടെ ഒൻപത് ഗ്രാം സ്വർണം മോഷ്ടിച്ചശേഷം കെ.എസ്.ആർ.ടി.സി. ബസിൽ കയറി ആറ്റിങ്ങലിലേക്ക് പോകുകയായിരുന്നു. അവിടെത്തിയശേഷം അൽഫാസുമായി കാർ വാടകയ്ക്കെടുത്ത് കറങ്ങി നടക്കുകയായിരുന്നു.

വീട്ടുകാർ നൽകിയ പരാതിയിൽ ശ്രീകാര്യം സി.ഐ. ആസാദ് അബ്ദുൾ കലാമിന്റെയും എസ്.ഐ. ബിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. മോഷ്ടിച്ച സ്വർണം സ്വർണക്കടയിൽനിന്നു കണ്ടെത്തി. പ്രതികളെ റിമാൻഡ് ചെയ്തു

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News