യുവാവിനെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു രക്ഷപ്പെട്ട പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് അറസ്റ്റ് ചെയ്തു

0

മാങ്കാംകുഴി: യുവാവിനെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു രക്ഷപ്പെട്ട പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടിയാര്‍ ടി.എം. വര്‍ഗീസ് മെമ്മോറിയല്‍ ഹൈസ്‌കൂളിനു സമീപം പ്രവീണ്‍ ഭവനില്‍ സൂരജിനെ(25) വീട്ടില്‍ക്കയറി ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച പത്തനംതിട്ട മെഴുവേലി കിഴക്കേ ചരുവില്‍ അജിരാജ്(36), ചിറ്റാര്‍ ശ്രീകൃഷ്ണപുരം മുക്കര്‍ണത്ത് വീട്ടില്‍ സന്തോഷ്(42) എന്നിവരെയാണ് കുറത്തികാട് പോലീസ് പിടികൂടിയത്.
വെള്ളിയാഴ്ച ഉച്ചയോടെയാണു സംഭവം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അജിരാജിന്റെ ഭാര്യ കുഞ്ഞുമായി സൂരജിനൊപ്പം പോയി താമസിക്കുന്നതാണു സംഭവത്തിനുകാരണമായത്. കൃത്യം നടത്തിയതിനുശേഷം ഡ്രൈവറായ അജിരാജ് കൂട്ടാളി സന്തോഷുമൊത്ത് മുംബൈയിലേക്ക് പൈനാപ്പിള്‍ കൊണ്ടുപോകുന്ന ലോറിയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. സബ് ഇന്‍സ്പെക്ടര്‍ സുനുമോന്‍ കെ., എ.എസ്.ഐ. രാജീവ്, സീനിയര്‍ സി.പി.ഒ. മാരായ ഗംഗാപ്രസാദ്, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് മെഴുവേലിയില്‍നിന്ന് പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here