
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 1,72,433 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 6.8 ശതമാനം അധികമാണിത്. 2.59,107 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. ഇരുപത്തിനാലു മണിക്കൂറിനിടെ 1008 പേര് കോവിഡ് മൂലം മരിച്ചു.
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.99 ശതമാനമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം ടിപിആര്‍ പത്തിനു താഴെ എത്തിയിരുന്നു.
നിലവില്‍ രാജ്യത്ത് 15,33,921 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്. ഇതുവരെ 167.87 കോടി ഡോസ് വാക്സിന് വിതരണം ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു,മരണനിരക്ക് ഉയരുന്നുരാജ്യത്ത് 24 മണിക്കൂറിനിടെ ആയിരത്തിലധികം കോവിഡ് മരണം,1.67 ലക്ഷം പേർക്ക് രോഗംരാജ്യത്ത് കോവിഡ് മരണം ഉയരുന്നു,959 മരണം സ്ഥിരീകരിച്ചു;2,09,918 പേര്‍ക്കു കോവിഡ്