Saturday, September 19, 2020

പാരിപ്പള്ളി മുതല്‍ ദേശീയപാത 66, എം.സി റോഡ്, സംസ്ഥാന പാതകള്‍ എന്നിവയെ ബന്ധിപ്പിച്ച്‌ 79 കിലോമീറ്റര്‍ ദൂരത്തില്‍ 60 മീറ്റര്‍ വീതിയില്‍ വിഴിഞ്ഞം വരെ ആറുവരിപ്പാത;എങ്ങുമെത്താതെ ഔട്ടര്‍ റിംഗ് റോഡ് പദ്ധതി

Must Read

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴ; കോട്ടയത്തും ഇടുക്കിയിലും ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയുണ്ടാകുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം.കോട്ടയത്തും ഇടുക്കിയിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ്. മറ്റെല്ലാ ജില്ലകളിലും...

ഖുറാന്‍ ഉയര്‍ത്തി ജലീലിനെ പ്രതിരോധിക്കാന്‍ ഇടതുമുന്നണി; സ്വര്‍ണക്കടത്തില്‍ ഊന്നി മന്ത്രി കെടി ജലീലിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ യുഡിഎഫ്

തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ ഊന്നി മന്ത്രി കെടി ജലീലിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ യുഡിഎഫ്. ഖുറാന്‍ ഉയര്‍ത്തി ജലീലിനെ പ്രതിരോധിക്കാന്‍ ഇടതുമുന്നണി രംഗത്ത് എത്തിയതോടെയാണ് സ്വര്‍ണക്കടത്തില്‍...

നടിയെ ആക്രമിച്ച കേസിൽ താരങ്ങളുടെ കൂറ് മാറ്റത്തിന് പിന്നാലെ അവൾക്കൊപ്പം എന്ന ഹാഷ് ടാഗുമായി ഡബ്ല്യുസിസി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ താരങ്ങളുടെ കൂറ് മാറ്റത്തിന് പിന്നാലെ അവൾക്കൊപ്പം എന്ന ഹാഷ് ടാഗുമായി ഡബ്ല്യുസിസി. പ്രോസിക്യൂഷന് നൽകിയ മൊഴി ഭാമയും...

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ ചരക്കു ഗതാഗതം സുഗമമാക്കാനും വ്യാവസായിക വളര്‍ച്ചയും ലക്ഷ്യമിട്ട് ആരംഭിച്ച ഔട്ടര്‍ റിംഗ് റോഡ് പദ്ധതി എങ്ങുമെത്തിയില്ല. ജില്ലയുടെ വളര്‍ച്ചയ്ക്ക് കുതിപ്പേകുന്ന പദ്ധതിയെക്കുറിച്ച്‌ പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മുഖ്യമന്ത്രി ഇക്കാര്യം പരാമര്‍ശിച്ചെങ്കിലും പദ്ധതി ഇപ്പോഴും സ്വപ്‌നം മാത്രമായി അവശേഷിക്കുകയാണ്. കൊല്ലം ജില്ലയിലെ പാരിപ്പള്ളി മുതല്‍ ദേശീയപാത 66, എം.സി റോഡ്, സംസ്ഥാന പാതകള്‍ എന്നിവയെ ബന്ധിപ്പിച്ച്‌ 79 കിലോമീറ്റര്‍ ദൂരത്തില്‍ 60 മീറ്റര്‍ വീതിയില്‍ വിഴിഞ്ഞം വരെ ആറുവരിപ്പാത യാഥാര്‍ത്ഥ്യമാക്കുന്നതായിരുന്നു പദ്ധതി.

സംസ്ഥാന സര്‍ക്കാരിന്റെ കാപിറ്റല്‍ റീജിയണല്‍ ഡെവപല്മെന്റ് പ്രോജക്ടിനായിരുന്നു (സി.ആര്‍.ഡി.പി) പദ്ധതിയുടെ ചുമതല. കഴിഞ്ഞ ബഡ്‌ജറ്റില്‍ തലസ്ഥാന നഗരിയെ അവഗണിച്ചെന്ന പരാതി ഉയര്‍ന്നപ്പോള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഒൗട്ടര്‍ റിംഗ് റോഡ് പദ്ധതി നടപ്പിലാക്കുമെന്ന കാര്യം ഓര്‍മ്മിപ്പിച്ചിരുന്നു. വിശദമായ പദ്ധതി രേഖ (ഡി.പി.ആര്‍) സി.ആര്‍.ഡി.പി സംസ്ഥാന പൊതുമരാമത്ത് വകുപ്പിനും തദ്ദേശ വകുപ്പിനും നല്‍കിയിട്ട് എട്ടുമാസമായിട്ടും നടപടിയെടുത്തിട്ടില്ല. നേരത്തെയുണ്ടാക്കിയ അലൈന്‍മെന്റില്‍ ചില മാറ്റങ്ങള്‍ വരുത്തിയായിരുന്നു സി.ആര്‍.ഡി.പി ഡി.പി.ആര്‍ സമര്‍പ്പിച്ചത്. വിഴിഞ്ഞത്തു നിന്നുള്ള ഗതാഗതം എളുപ്പമാക്കുന്നതോടൊപ്പം റോഡിനോട് ചേര്‍ന്ന് വ്യവസായിക സംരംഭങ്ങളും ടൗണ്‍ഷിപ്പുകളും ഒരുക്കുന്നതും പദ്ധതിയുടെ ഭാഗമായിരുന്നു. എന്നാല്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങളൊന്നുമായില്ല. പദ്ധതിക്ക് മുൻപ് പാരിസ്ഥിതിക ആഘാതപഠനവും സാമൂഹ്യ സാമ്പത്തിക ആഘാത പഠനവും നടത്തേണ്ടതുണ്ട്. എന്നാല്‍ എല്‍ ആന്‍ഡ് ടി സാമൂഹ്യ സാമ്പത്തിക ആഘാതപഠനം നടത്താന്‍ തുടങ്ങിയെങ്കിലും പൂര്‍ത്തിയായിട്ടില്ല.

4868 കോടി രൂപയാണ് പ്രാഥമികമായി ഇതിന്റെ ചെലവായി കണക്കാക്കിയത്. റോ‌ഡ് നിര്‍മാണം ദേശീയപാത അതോറിട്ടി നടത്തും. കേന്ദ്രം പദ്ധതിയെ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. പാത നിര്‍മ്മാണത്തിന്റെ പകുതി ചെലവും സ്ഥലമേറ്റെടുക്കലിന്റെ പകുതി ചെലവും കേന്ദ്രം നല്‍കും. 1500 ഏക്കര്‍ ഭൂമിയാണ് പാത നിര്‍മ്മാണത്തിനായി വേണ്ടത്. പിന്നെ സമീപ പ്രദേശങ്ങളിലെ വാണിജ്യ വികസനത്തിനായി 800ഓളം ഏക്കര്‍ വേറെയും വേണം. ഭൂമിയേറ്റെടുപ്പ് ഒരു പ്രശ്‌നമാകുമെന്ന് അധികൃതര്‍ക്കറിയാം. അതിനായി ലാന്‍‌ഡ് ബോണ്ട്, ലാന്‍ഡ് പൂളിംഗ് എന്നീ രണ്ടുരീതികളാണ് അവലംബിക്കാന്‍ കഴിയുക. ഗുജറാത്തിലും മഹാരാഷ്ട്രയിലും നടപ്പാക്കിയതുപോലെ ലാന്‍ഡ് ബോണ്ടിനാണ് ഇവിടെ സാദ്ധ്യത. സര്‍ക്കാര്‍ ഗാരന്റിയില്‍ ഭൂഉടമയ്ക്ക് ബോണ്ട് നല്‍കും. ഇതിന്റെ പലിശയും കിട്ടും. ഭൂമി വികസിപ്പിച്ചശേഷം അതിലൊരു ഭാഗം തിരിച്ചുകൊടുക്കുന്നതാണ് ലാന്‍ഡ് പൂളിംഗ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാരണമാണ് ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങാത്തതെന്നാണ് വിവരം. സര്‍വേ നടപടികളും ആരംഭിച്ചിട്ടില്ല.

English summary

With the realization of the Vizhinjam port, the Outer Ring Road project, which was started to facilitate freight traffic and industrial growth, has come to naught. It has been years since I started talking about the district’s growth plan.

Leave a Reply

Latest News

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴ; കോട്ടയത്തും ഇടുക്കിയിലും ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയുണ്ടാകുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം.കോട്ടയത്തും ഇടുക്കിയിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ്. മറ്റെല്ലാ ജില്ലകളിലും...

ഖുറാന്‍ ഉയര്‍ത്തി ജലീലിനെ പ്രതിരോധിക്കാന്‍ ഇടതുമുന്നണി; സ്വര്‍ണക്കടത്തില്‍ ഊന്നി മന്ത്രി കെടി ജലീലിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ യുഡിഎഫ്

തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ ഊന്നി മന്ത്രി കെടി ജലീലിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ യുഡിഎഫ്. ഖുറാന്‍ ഉയര്‍ത്തി ജലീലിനെ പ്രതിരോധിക്കാന്‍ ഇടതുമുന്നണി രംഗത്ത് എത്തിയതോടെയാണ് സ്വര്‍ണക്കടത്തില്‍ മാത്രം കേന്ദ്രീകരിച്ചുള്ള കടന്നാക്രമണത്തിന് കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍...

നടിയെ ആക്രമിച്ച കേസിൽ താരങ്ങളുടെ കൂറ് മാറ്റത്തിന് പിന്നാലെ അവൾക്കൊപ്പം എന്ന ഹാഷ് ടാഗുമായി ഡബ്ല്യുസിസി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ താരങ്ങളുടെ കൂറ് മാറ്റത്തിന് പിന്നാലെ അവൾക്കൊപ്പം എന്ന ഹാഷ് ടാഗുമായി ഡബ്ല്യുസിസി. പ്രോസിക്യൂഷന് നൽകിയ മൊഴി ഭാമയും സിദ്ദിഖും തിരുത്തിയെന്ന വാർത്തകൾ പുറത്ത് വന്നതിന്...

വിവാഹത്തിന് ശേഷം കൂടുതല്‍ പണവും സ്വര്‍ണവും ചോദിച്ച് നിരന്തരം പീഡനം; ഭര്‍ത്താവിന്‍റെ പിതാവ് മര്‍ദിച്ചതായി ആത്മഹത്യചെയ്യുന്നതിന്‍റെ തലേദിവസം വീട്ടില്‍ വിളിച്ചു പറഞ്ഞിരുന്നു; പുല്ലൂരില്‍ യുവതി ജീവനൊടുക്കിയത്‌ ഭര്‍തൃവീട്ടുകാരുടെ മാനസിക പീഡനത്തെ തുടര്‍ന്നെന്നു പരാതി

കാസര്‍കോട്: പുല്ലൂരില്‍ യുവതി ജീവനൊടുക്കിയത്‌ ഭര്‍തൃവീട്ടുകാരുടെ മാനസിക പീഡനത്തെ തുടര്‍ന്നെന്നു പരാതി. വിവാഹത്തിന് ശേഷം കൂടുതല്‍ പണവും സ്വര്‍ണവും ചോദിച്ച് നിരന്തരം പീഡിപ്പിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. ചട്ടഞ്ചാല്‍ സ്വദേശിനി റംസീനയാണ്...

ജില്ലാ ആശുപത്രി മോർച്ചറിയിൽനിന്നു മാറിനൽകിയ മൃതദേഹം സംസ്കരിച്ചു

പാലക്കാട്: ജില്ലാ ആശുപത്രി മോർച്ചറിയിൽനിന്നു മാറിനൽകിയ മൃതദേഹം സംസ്കരിച്ചു. അഗളി ധോണി ഗുണ്ട് തെക്കേക്കര പുത്തൻവീട്ടിൽ ബൈജുവിന്റെ ഭാര്യ വള്ളിയുടെ (38) മൃതദേഹമാണു പാലക്കാട് മൂത്താന്തറ കർണകി നഗർ മാരാമുറ്റം...

More News