Sunday, December 5, 2021

പാചകവാതക വാതകം, പെട്രോൾ, ഡീസൽ വില ക്കൊപ്പം
പ്രകൃതിവാതകവിലയും കത്തിക്കയറുന്നു

Must Read

പാചകവാതക വിലയും പെട്രോൾ, ഡീസൽ വിലയും കത്തിക്കയറുന്നു. വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം പാചകവാതക സിലിൻഡറിന് തിങ്കളാഴ്ച 268 രൂപ കൂട്ടി. കൊച്ചിയിൽ 1994 രൂപയായി. ഗാർഹിക സിലിൻഡറിന്റെ (14.2 കിലോ) വില 906.50 രൂപയിൽ തുടരുന്നു. അഞ്ചുകിലോഗ്രാം സിലിൻഡറിന് 73.5 രൂപ കൂട്ടി, 554.5 രൂപയായി. ഈവർഷം മാത്രം വാണിജ്യ സിലിൻഡറിന് 400 രൂപയിലധികവും ഗാർഹിക എൽ.പി.ജി.ക്ക് 205 രൂപയോളവും കൂട്ടി.

കൊച്ചിയിലും 110 തൊട്ട് പെട്രോൾ

രാജ്യത്ത് തുടർച്ചയായി ആറാംദിവസമാണ് ഇന്ധന വില ഉയരുന്നത്. പെട്രോളിനും ഡീസലിനും 48 പൈസ വരെയാണ് വിവിധ പ്രദേശങ്ങളിലായി കൂട്ടിയത്. കൊച്ചിയിലും പെട്രോൾ വില 110 രൂപ തൊട്ടു. പെട്രോൾ ലിറ്ററിന് തിങ്കളാഴ്ച 36 പൈസ കൂട്ടി. ഡീസലിന് 38 പൈസ കൂട്ടി 103.79 രൂപയായി. തിരുവനന്തപുരത്ത് പെട്രോൾ വില 112.07 രൂപയും ഡീസൽ വില 105.85 രൂപയുമായി. കോഴിക്കോട് പെട്രോളിന് 110.18 രൂപയും ഡീസലിന് 104.09 രൂപയുമാണ്. ഒരുവർഷംകൊണ്ട് പെട്രോളിനും ഡീസലിനും 29 രൂപയിലധികം വർധിച്ചു.

പ്രകൃതിവാതകവില കത്തിക്കയറുന്നു, കിലോഗ്രാമിന് 70 രൂപ

വാഹനങ്ങളിൽ ഉപയോഗിക്കുന്ന പ്രകൃതിവാതകവില കുതിച്ചുയരുന്നു. തൃശ്ശൂരിലെ പന്പുകളിൽ നവംബർ ഒന്നിന് കിലോഗ്രാമിന് 70 രൂപയെത്തി. രണ്ടുമാസത്തിനിടെ പത്തുരൂപയാണ് ഉയർന്നത്.

ആറുമാസത്തെ വില (കൊച്ചിയിലെ നിരക്ക് അടിസ്ഥാനത്തിൽ)

മാസം – ഗാർഹികം – വാണിജ്യം

ജൂൺ 01 – 816.00 – 1,466.00

ജൂലായ് 01 – 841.00 – 1,550.00

ഓഗസ്റ്റ് 01 – 841.50 – 1,623.00

ഓഗസ്റ്റ് 18 – 866.00 – 1,618.00

സെപ്റ്റംബർ 01 – 891.50 – 1,692.50

ഒക്ടോബർ 01 – 891.50 – 1,728.00

ഒക്ടോബർ 06 – 906.50 – 1,726.00

നവംബർ 01 – 906.50 – 1,994.00

ഇന്ധന വില കുതിച്ചത് ഇങ്ങനെ (തിരുവനന്തപുരത്തെ നിരക്ക്)

വർഷം – മാസം – പെട്രോൾ- ഡീസൽ

2021 ജനുവരി1 – 85.72 – 79.65

2021 ഫെബ്രുവരി1 – 88.33 – 82.42

2021 മാർച്ച്1 – 93.05 – 87.53

2021 ഏപ്രിൽ1 – 92.44 – 86.90

2021 മേയ്1 – 92.28 – 86.75

2021 ജൂൺ1 – 96.47 – 91.74

2021 ജൂലായ് – 100.79 – 95.74

2021 ഓഗസ്റ്റ്1 – 103.82 – 96.47

2021 സെപ്റ്റംബർ1 – 103.56 – 95.53

2021 ഒക്ടോബർ1 – 104.13 – 97.03

2021 നവംബർ1 – 112.07 – 105.85

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News