Tuesday, January 18, 2022

മുല്ലപ്പെരിയാർ അണക്കെട്ടിലെ ഒമ്പതു ഷട്ടറും തുറന്നതോടെ പെരിയാറിൽ ജലനിരപ്പ് ഉയർന്നു

Must Read

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ഒമ്പതു ഷട്ടറും തുറന്നതോടെ പെരിയാറിൽ ജലനിരപ്പ് ഉയർന്നു. നിരവധി വീടുകളിൽ വെള്ളം കയറുകയും ചെയ്തു. നദിയിലെ ജലനിരപ്പ് മൂന്നടിയോളം ഉയർന്നതായാണ് റിപ്പോർട്ട്. മഞ്ചുമല ആറ്റോരം ഭാഗത്തെ വീടുകളിലാണ് വെള്ളം കയറിയത്.

പെ​രി​യാ​ർ തീ​ര​ത്തു​ള്ള​വ​ർ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ക​യാ​ണ്. ഇ​തോ​ടെ​യാ​ണ് സ്പി​ൽ​വേ​യി​ലെ ഒ​ൻ​പ​ത് ഷ​ട്ട​റു​ക​ളും തു​റ​ന്ന​ത്. ഇ​തി​ലൂ​ടെ 3785.54 ഘ​ട​യ​ടി വെ​ള്ള​മാ​ണ് തു​റ​ന്നു വി​ടു​ന്ന​ത്.

142 അ​ടി​യാ​ണ് നി​ല​വി​ലെ ജ​ല​നി​ര​പ്പ്. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ ത​മി​ഴ്‌​നാ​ട് വീ​ണ്ടും ട​ണ​ൽ വ​ഴി വെ​ള്ളം കൊ​ണ്ടു​പോ​കാ​ൻ തു​ട​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സം ത​മി​ഴ്‌​നാ​ട് വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന​ത് നി​ർ​ത്തി​യി​രു​ന്നു. അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യ​ത്

Leave a Reply

Latest News

ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറി. മൂന്ന് നാവികര്‍ മരിച്ചു

മുംബൈ: ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറി. മൂന്ന് നാവികര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മുംബൈ ഡോക്യാര്‍ഡിലാണ് സംഭവം.സ്ഥിതി ഗതികള്‍ നിയന്ത്രണവിധേയമാക്കിയതെന്ന് നേവി അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന്...

More News