Tuesday, November 24, 2020

ദോഹ വിമാനത്താവളത്തില്‍ ഹാന്‍ഡ് ബാഗേജ് പരിശോധനക്കായി നൂതന സാങ്കേതിക വിദ്യ

Must Read

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍...

പിതാവ് മരിച്ചപ്പോൾ മദ്യം ആവശ്യപ്പെട്ട് സ്വപ്‌ന വിളിച്ചിരുന്നു;സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്

തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്. സ്വപ്‌ന തന്നെ വിളിച്ചിട്ടുണ്ട്. കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് മദ്യം...

കിയ മോട്ടോര്‍സ് എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ പരിചയപ്പെടുത്തി

സോറന്റോ എസ്‌യുവിയുടെ രണ്ട് പുതിയ വേരിയന്റുകളുമായി മോഡല്‍ ലൈന്‍ വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ് കിയ മോട്ടോര്‍സ്. അതിന്റെ ഭാഗമായി എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ ബ്രാന്‍ഡ് പരിചയപ്പെടുത്തി....

ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജ് പരിശോധനയ്ക്കായി നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള സ്ക്രീനിങ് സംവിധാനം പ്രവര്‍ത്തനം തുടങ്ങി. ബാഗേജിനുള്ളിലുള്ളവയുടെ നൂറില്‍ പരം ത്രീഡി ചിത്രങ്ങള്‍ സെക്കന്‍റുകള്‍ കൊണ്ട് ഒപ്പിയെടുക്കാന്‍ കഴിയുന്ന അത്യാധുനിക എക്സ്റേ മെഷീനുകളാണ് പുതുതായി സ്ഥാപിച്ചത്.

ബാഗേജ് പരിശോധന കൂടുതല്‍ വേഗതയും കൃത്യതയുമുള്ളതാക്കുകയും കള്ളക്കടത്തുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് പൂര്‍ണമായി തടയിടുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ ചെക്ക് പോയിന്‍റുകളില്‍ പുതിയ കംപ്യൂട്ടറൈസ്ഡ് ടോമോഗ്രഫി എക്സ്റേ മെഷീനുകള്‍ സ്ഥാപിച്ചത്. നിമിഷ നേരം കൊണ്ട് ബാഗേജിനകത്തുള്ളവയുടെ നൂറില്‍ പരം ത്രീഡി ഫോട്ടോകള്‍ എടുക്കാന്‍ കഴിവുള്ള ഹൈ സ്കാന്‍ സിടിഎക്സ് മെഷീനാണ് പുതിയ സ്ക്രീനിങ് സംവിധാനത്തിന്‍റെ ഹൈലൈറ്റ്.

ബാഗേജുകളെ കൂടുതല്‍ വേഗത്തില്‍ മെഷീനിലേക്കെത്തിക്കുന്ന പുതിയ കണ്‍വെയര്‍ ബെല്‍റ്റും സംവിധാനത്തിന് കരുത്തേകുന്നു. ഹാന്‍ഡ് ബാഗിനുള്ളിലെ ലാപ്ടോപ്പ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ സ്ക്രീനിങ് സമയത്ത് പുറത്ത് എടുത്ത് പരിശോധിക്കുന്ന രീതിയായിരുന്നു നേരത്തെയുണ്ടായിരുന്നത്. എന്നാല്‍ പുതിയ സംവിധാനം ആവിഷ്കരിച്ചതോടെ ബാഗിനുള്ളിലെ ഇലക്ട്രോണിക് വസ്തുക്കള്‍ പുറത്തെടുക്കാതെ തന്നെ പരിശോധിക്കപ്പെടും. സ്ക്രീനിങ് ഏരിയയിലുണ്ടാകുന്ന തിരക്കും ക്യൂവും കുറയ്ക്കാനും പുതിയ സംവിധാനം വഴി സാധിക്കും. കോവിഡ് സാഹചര്യത്തില്‍ ബാഗേജ് ട്രേകള്‍ കൃത്യമായി അണുവിമുക്തമാക്കി സൂക്ഷിക്കാനുള്ള സൗകര്യവും പുതിയ സംവിധാനത്തിന്‍റെ പ്രത്യേകതയാണ് With the help of advanced technology for passenger hand luggage inspection at Doha International Airport

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍...

പിതാവ് മരിച്ചപ്പോൾ മദ്യം ആവശ്യപ്പെട്ട് സ്വപ്‌ന വിളിച്ചിരുന്നു;സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്

തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്. സ്വപ്‌ന തന്നെ വിളിച്ചിട്ടുണ്ട്. കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് മദ്യം ആവശ്യപ്പെട്ടാണ് സ്വപ്‌ന വിളിച്ചത്.

കിയ മോട്ടോര്‍സ് എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ പരിചയപ്പെടുത്തി

സോറന്റോ എസ്‌യുവിയുടെ രണ്ട് പുതിയ വേരിയന്റുകളുമായി മോഡല്‍ ലൈന്‍ വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ് കിയ മോട്ടോര്‍സ്. അതിന്റെ ഭാഗമായി എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ ബ്രാന്‍ഡ് പരിചയപ്പെടുത്തി. ഏറ്റവും പുതിയ 2021 സോറന്റോയ്ക്ക് ഇനി...

സാംസങ് ഗാലക്‌സി ഇസഡ് ഫോള്‍ഡ് 3 അടുത്ത ജൂണിൽ വിപണിയിൽ

പുതുക്കിയ ഡിസൈനും കൂടുതല്‍ മെച്ചപ്പെടുത്തിയ സവിശേഷതകളുമായി സാംസങ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ സീരീസ് അടുത്ത ജൂണില്‍ ലോഞ്ച് ചെയ്യും. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗാലക്‌സി നോട്ട് സീരീസ് പോലുള്ള മറ്റ് മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ സീരിസുകളെക്കാള്‍...

മേബാക്ക് S -ക്ലാസിനെ മെര്‍സിഡീസ് ആഗോളതല അവതരിപ്പിച്ചു

ബെന്റ്ലി ഫ്ലൈയിംഗ് സ്പര്‍ V8, റോള്‍സ് റോയ്‌സ് ഗോസ്റ്റ് എന്നിവയ്‌ക്കെതിരായ മത്സരം പുതുക്കാനായി 2021 മേബാക്ക് S -ക്ലാസിനെ മെര്‍സിഡീസ് ആഗോളതല അവതരിപ്പിച്ചു. ജര്‍മ്മന്‍ കാര്‍ നിര്‍മാതാക്കളില്‍ നിന്നുള്ള ആഢംബരത്തിന്റെ പര്യായമായ 2021...

More News