Sunday, September 26, 2021

നായയുടെ സഹായത്താൽ എരമല്ലൂരിലെ രണ്ടുസ്ഥലങ്ങളിൽനിന്ന് 66 പാക്കറ്റ് ഹാൻസ് പിടികൂടി

Must Read

തുറവൂർ: നായയുടെ സഹായത്താൽ എരമല്ലൂരിലെ രണ്ടുസ്ഥലങ്ങളിൽനിന്ന് 66 പാക്കറ്റ് ഹാൻസ് പിടികൂടി. വയലാർ പഞ്ചായത്തിൽ സലിംമൻസിലിൽ സലിം (40), എരമല്ലൂർ ചക്കനാട്ടുവെളി ഹാരിസ് (40) എന്നിവരാണ് ഹാൻസുമായി അരൂർ ഇൻസ്പെക്ടർ സുബ്രഹ്മണ്യനും സംഘവും നാർക്കോട്ടിക് വിഭാഗവും ചേർന്നുപിടികൂടിയത്.

എരമല്ലൂർ സാന്റാക്രൂസ് സ്കൂളിനുസമീപം സംശയാസ്പദസാഹചര്യത്തിൽ നിൽക്കുകയായിരുന്ന സലിമിന്റെ കൈയിൽനിന്നു 25 പാക്കറ്റും എരമല്ലൂർ കാട്ടിശ്ശേരി സ്കൂളിനുസമീപം കട നടത്തുന്ന ഹാരിസിൽനിന്നു 41 പാക്കറ്റും കണ്ടെടുത്തു. നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്നെന്ന രഹസ്യവിവരത്തെ തുടർന്നു രാവിലെ 11-ന് ഡോഗ് സ്ക്വാഡിലെ ലിസിയെന്ന നായയുമായി പോലീസ് നടത്തിയ തിരച്ചിലിലാണ് ഹാൻസ് പാക്കറ്റുകൾ കണ്ടെത്തിയത്. എസ്.എച്ച്.ഒ. സി.എസ്. അഭിരാം, എസ്.ഐ. സെനി, സി.പി.ഒ.മാരായ ടി.എസ്. ബിജോയ്‌, വിജയ് യേശുദാസ്, മനേഷ് കെ. ദാസ്, ധനേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Leave a Reply

Latest News

പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി

പയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാപാരി ഷമീമിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം.ആഗസ്​ത്​...

More News