Tuesday, November 24, 2020

സ്ഥാനാര്‍ത്ഥികളുമായി കേന്ദ്രനേതാക്കള്‍ നിരന്തര സമ്പര്‍ക്കം പുലര്‍ത്തും; ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കെ, കൂറുമാറ്റം തടയാനുള്ള മുന്‍കരുതലുമായി കോണ്‍ഗ്രസ്

Must Read

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍...

പിതാവ് മരിച്ചപ്പോൾ മദ്യം ആവശ്യപ്പെട്ട് സ്വപ്‌ന വിളിച്ചിരുന്നു;സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്

തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്. സ്വപ്‌ന തന്നെ വിളിച്ചിട്ടുണ്ട്. കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് മദ്യം...

കിയ മോട്ടോര്‍സ് എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ പരിചയപ്പെടുത്തി

സോറന്റോ എസ്‌യുവിയുടെ രണ്ട് പുതിയ വേരിയന്റുകളുമായി മോഡല്‍ ലൈന്‍ വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ് കിയ മോട്ടോര്‍സ്. അതിന്റെ ഭാഗമായി എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ ബ്രാന്‍ഡ് പരിചയപ്പെടുത്തി....

പറ്റ്‌ന : ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കെ, കൂറുമാറ്റം തടയാനുള്ള മുന്‍കരുതലുമായി കോണ്‍ഗ്രസ്. കേന്ദ്ര നേതാക്കളായ രണ്‍ദീപ് സിങ് സുര്‍ജേവാല, അവിനാശ് പാണ്ഡെ എന്നിവരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പറ്റ്‌നയിലേക്ക് അയച്ചു.

ഗോവ, മണിപ്പൂര്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരിച്ചടികളുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് നീക്കം. സ്ഥാനാര്‍ത്ഥികളുമായി കേന്ദ്രനേതാക്കള്‍ നിരന്തര സമ്പര്‍ക്കം പുലര്‍ത്തും. ഇവരെ പറ്റ്‌നയിലെ ഒരു ഹോട്ടലിലേക്ക് മാറ്റുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഫലപ്രഖ്യാപനം വരുന്ന മുറയ്ക്ക് വിജയിക്കുന്നവരെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാനും പദ്ധതിയുണ്ട്. അതുവഴി ബിജെപി കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടു പിടിക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യമിടുന്നത്.

അതേസമയം സ്ഥാനാര്‍ത്ഥികളെ ബന്തവസ്സിലാക്കാനല്ല കേന്ദ്രനേതാക്കള്‍ വരുന്നതെന്നും, സാധാരണ സന്ദര്‍ശനത്തിന്റെ ഭാഗം മാത്രമാണെന്നുമാണ് ബിഹാര്‍ പിസിസി പ്രസിഡന്റ് മദന്‍ മോഹന്‍ ഝാ പറഞ്ഞത്. സുര്‍ജേവാല ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാനാണ്.

മുന്‍ എഐസിസി ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെ ബിപിസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാനുമാണ്. അതേസമയം പാര്‍ട്ടി എംഎല്‍എമാരെ നിരീക്ഷിക്കാന്‍ മുന്‍കരുതല്‍ സംവിധാനം സ്വീകരിക്കുന്നത് നല്ലതാണെന്നും മദന്‍ മോഹന്‍ ഝാ അഭിപ്രായപ്പെട്ടു.

English summary

With the Assembly polls in Bihar set to take place tomorrow, the Congress has taken precautionary measures to prevent defection.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍...

പിതാവ് മരിച്ചപ്പോൾ മദ്യം ആവശ്യപ്പെട്ട് സ്വപ്‌ന വിളിച്ചിരുന്നു;സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്

തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്. സ്വപ്‌ന തന്നെ വിളിച്ചിട്ടുണ്ട്. കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് മദ്യം ആവശ്യപ്പെട്ടാണ് സ്വപ്‌ന വിളിച്ചത്.

കിയ മോട്ടോര്‍സ് എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ പരിചയപ്പെടുത്തി

സോറന്റോ എസ്‌യുവിയുടെ രണ്ട് പുതിയ വേരിയന്റുകളുമായി മോഡല്‍ ലൈന്‍ വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ് കിയ മോട്ടോര്‍സ്. അതിന്റെ ഭാഗമായി എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ ബ്രാന്‍ഡ് പരിചയപ്പെടുത്തി. ഏറ്റവും പുതിയ 2021 സോറന്റോയ്ക്ക് ഇനി...

സാംസങ് ഗാലക്‌സി ഇസഡ് ഫോള്‍ഡ് 3 അടുത്ത ജൂണിൽ വിപണിയിൽ

പുതുക്കിയ ഡിസൈനും കൂടുതല്‍ മെച്ചപ്പെടുത്തിയ സവിശേഷതകളുമായി സാംസങ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ സീരീസ് അടുത്ത ജൂണില്‍ ലോഞ്ച് ചെയ്യും. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗാലക്‌സി നോട്ട് സീരീസ് പോലുള്ള മറ്റ് മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ സീരിസുകളെക്കാള്‍...

മേബാക്ക് S -ക്ലാസിനെ മെര്‍സിഡീസ് ആഗോളതല അവതരിപ്പിച്ചു

ബെന്റ്ലി ഫ്ലൈയിംഗ് സ്പര്‍ V8, റോള്‍സ് റോയ്‌സ് ഗോസ്റ്റ് എന്നിവയ്‌ക്കെതിരായ മത്സരം പുതുക്കാനായി 2021 മേബാക്ക് S -ക്ലാസിനെ മെര്‍സിഡീസ് ആഗോളതല അവതരിപ്പിച്ചു. ജര്‍മ്മന്‍ കാര്‍ നിര്‍മാതാക്കളില്‍ നിന്നുള്ള ആഢംബരത്തിന്റെ പര്യായമായ 2021...

More News