Friday, January 22, 2021

ഐ.എസ്.എൽ ഏഴാം സീസണിന് ദിവസങ്ങൾ ബാക്കിയിരിക്കെ വമ്പൻ താരങ്ങളെ ടീമിലെത്തിച്ച് ക്ലബുകൾ; ബ്ലാസ്റ്റേഴ്സിൻ്റെ ഏഴ് വിദേശ താരങ്ങൾ ഇവരൊക്കെ

Must Read

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ട്വിറ്റർ അക്കൗണ്ട് ത‌ടഞ്ഞ നടപടിയിൽ കടുത്ത ചോദ്യങ്ങൾ നേരിട്ട് ട്വിറ്റർ പ്രിതിനിധികൾ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ട്വിറ്റർ അക്കൗണ്ട് ത‌ടഞ്ഞ നടപടിയിൽ കടുത്ത ചോദ്യങ്ങൾ നേരിട്ട് ട്വിറ്റർ പ്രിതിനിധികൾ. വ്യാഴാഴ്ച പാർലമെന്‍ററി കമ്മിറ്റിക്ക് മുമ്പാകെ...

എടവണ്ണയിൽ രണ്ടു കുട്ടികളെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: എടവണ്ണയിൽ രണ്ടു കുട്ടികളെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാണ്ടിയാട് കളരിക്കൽ കണ്ണച്ചംതൊടി ജിജേഷിന്‍റെ മകൾ ആരാധ്യ (അഞ്ച്), മാങ്കുന്നൻ...

തൃശൂരിൽ ഗവ. മെഡിക്കൽ കോളജിൽ വിദ്യാർഥിനികളുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ

മുളങ്കുന്നത്തുകാവ്: തൃശൂരിൽ ഗവ. മെഡിക്കൽ കോളജിൽ വിദ്യാർഥിനികളുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. പട്ടാന്പി കൊടുമണ്ണ ചിറയിൽ കളരിക്കൽ ഉണ്ണികൃഷ്ണൻ(35)...

ഐ.എസ്.എൽ ഏഴാം സീസണിന് ദിവസങ്ങൾ ബാക്കിയിരിക്കെ വമ്പൻ താരങ്ങളെ ടീമിലെത്തിച്ച് ഒരുക്കം തകൃതിയാക്കുകയാണ് ക്ലബുകൾ. കോവിഡ് സീസണിൽ സാമ്പത്തിക പ്രതിസന്ധി എല്ലാവരെയും അലട്ടുന്നുണ്ടെങ്കിലും ‘എല്ലാം ശരിയാവും’ എന്ന വിശ്വാസത്തിൽ പണമെറിഞ്ഞ് മുൻനിര താരങ്ങളെ സ്വന്തമാക്കുകയാണ് ക്ലബുകൾ. കഴിഞ്ഞ സീസണുകളിലെല്ലാം അടിതെറ്റിയ കേരള ബ്ലാസ്റ്റേഴ്സും പണം എറിഞ്ഞ് ആളെ പിടിക്കുന്നതിൽ മുൻപന്തിയിലുണ്ട്.

പുതിയ സീസണി​െൻറ ആവേശം ഇരട്ടിയാക്കുന്നത്​ ​െഎ ലീഗിലൂടെ പേരുകേട്ട കൊൽക്കത്തയിലെ രണ്ടു വമ്പൻ ക്ലബുകൾ ‘സൂപ്പർ’ പോരാട്ടത്തിനെത്തുന്നുവെന്നതാണ്​. കൊല്‍ക്കത്തന്‍ വമ്പന്‍മാരായ മോഹന്‍ ബഗാൻ എ.ടി.ക്കെയുമായി ഒന്നിച്ച്​ അരങ്ങേറുന്നുവെന്ന പ്രഖ്യാപനത്തനു പിന്നാലെയാണ്​ കൊല്‍ക്കത്തന്‍ ഫുട്‌ബോളിലെ മറ്റൊരു പവര്‍ഹൗസുകളായ ഈസ്റ്റ് ബംഗാൾ ഈ സീസണിലെ ഐ.എസ്.എല്ലി​െൻറ ഭാഗമാവുന്നുവെന്ന അറിയിപ്പ്​ വരുന്നത്​. ഇതോടെ കാലങ്ങളായി ഇന്ത്യൻ ഫുട്​ബാളിലെ ബദ്ധവൈരികൾ മുഖാമുഖം എത്തു​േമ്പാൾ കൊൽക്കത്തൻ ഡെർബിയടക്കം മികച്ച മത്സരങ്ങൾ ആരാധർകർക്കു കാണാം. ഈസ്റ്റ് ബംഗാള്‍ ടീം തങ്ങളുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന അവിസ്മരണീയ വേളയിലാണ് ഐ.എസ്.എല്ലില്‍ പുതിയ തുടക്കം കുറിക്കാനൊരുങ്ങുന്നത്.

നവംബർ 21നാണ് ഐ.എസ്.എല്ലി​െൻറ പുതിയ സീസണിനു വിസില്‍ മുഴങ്ങുന്നത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ മുഴുവന്‍ മത്സരങ്ങള്‍ക്കും ഗോവയാണ് വേദിയാവുക. ഗോവയിലെ മൂന്നു വേദികളിലായിരിക്കും മത്സരങ്ങള്‍. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം (ഫറ്റോര്‍ഡ), ജി.എം.സി അത്​ലറ്റിക് സ്റ്റേഡിയം (ബാംബൊലിം), തിലക് മൈതാന്‍ സ്റ്റേഡിയം (വാസ്‌കോ) എന്നിവയാണ് വേദികള്‍.

തയാറെടുപ്പ്​ ഉൗർജിതമാക്കി ടീമുകൾ

ഐ.എസ്.എല്ലിലേക്ക് പ്രവേശം നേടിയ ഈസ്റ്റ് ബം​ഗാൾ വമ്പൻ താരങ്ങളെ സ്വന്തമാക്കി പ്രഥമ സീസൺ തന്നെ തങ്ങളുടേതാക്കാൻ ഒരുങ്ങുകയാണ്​.
പരിശീലകനായി മുൻ ലിവർപൂൾ താരം റോബി ഫൗളറിനെ പ്രഖ്യാപിച്ച ടീം ആദ്യ വിദേശതാരമായി സ്കോട് നെവില്ലിനേയും ടീമിലെത്തിച്ചിരുന്നു. ഇതിനു പിന്നാലെ രണ്ട് വിദേശതാരങ്ങളുടെ കൂടി ക്ലബിലെത്തിക്കുമെന്നും ഈസ്റ്റ് ബം​ഗാൾ പ്രഖ്യാപിച്ചിരിക്കുകയാണ്​.

ഐറിഷ് മധ്യനിരതാരം അൻറണി പിൽക്കിങ്ടനും വെയിൽസ് മുന്നേറ്റതാരം ആരോൺ ഹോളോവേയുമാണ് കൊൽക്കത്ത ക്ലബിലെത്തുന്നത്. കാർഡിഫ് സിറ്റി, നോർവിച്ച് സിറ്റി, ഹഡേഴ്സ്ഫീൽഡ് ടൗൺ തുടങ്ങി ഒട്ടേറെ ഇം​ഗ്ലീഷ് സൂപ്പർക്ലബുകളിൽ കളിച്ചശേഷമാണ് പിൽക്കിങ്ടൻ ഇന്ത്യയിലെത്തുന്നത്. 32-കാരനായ പിൽക്കിങ്ടൻ ഏറ്റവുമൊടുവിൽ കളിച്ചത് വി​ഗാൻ അത്​ലറ്റിക്കിനായാണ്. ഐറിഷ് ദേശീയ ടീമിനായി ഒമ്പത് തവണയും പിൽക്കിങ്ടൻ ബൂട്ടുകെട്ടിയിട്ടുണ്ട്.

27-കാരനായ ആരോൺ ഓസ്ട്രേലിയൻ ക്ലബ് ബ്രിസ്ബേൻ റോർസിലാണ് ഒടുവിൽ കളിച്ചത്. അവിടേയും റോബി ഫൗളറായിരുന്നു പരിശീലകൻ. റോബി ഫൗളറാണ്​ ടീം മാനേജ്​മെൻറിനോട്​ താരത്തെ സ്വന്തമാക്കാൻ നിർദേശിച്ചത്​

കഴിഞ്ഞ സീസണിലെ മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയ ഫ്രഞ്ച് താരം ഹ്യൂ​ഗോ ബോമോയെ ടീമിലെത്തിച്ചാണ്​ മുംബൈ സിറ്റി ട്രാൻസ്​ഫർ വിപണിയിൽ പ്രധാന മുന്നേറ്റം നടത്തിയത്​. എഫ്.സി.​ഗോവയിൽ നിന്നാണ് ഈ മധ്യനിരതാരം മുംബൈയിലെത്തുന്നത്.
കഴിഞ്ഞ ഐ.എസ്.എൽ സീസണിൽ ​ഗോവയ്ക്കായി തകർപ്പൻ പ്രകടനമാണ് ഹ്യൂ​ഗോ നടത്തിയത്. പത്ത് ​ഗോളുകൾ നേടിയ താരം 11 ​ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. ഇക്കുറി എ.എഫ്.സി ചാമ്പ്യൻസ് ലീ​ഗ് കളിക്കുന്ന ​ഗോവയുടെ മിന്നും താരമാകും ഹ്യൂ​ഗോയെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ മിന്നൽ നീക്കത്തിലൂടെ താരത്തെ മുംബൈ റാഞ്ചുകയായിരുന്നു. ​ഗോവ മുൻ പരിശീലകനായിരുന്ന സെർജിയോ ലൊബേറയാണിപ്പോൾ മുംബൈയെ കളിപഠിപ്പിക്കുന്നത്. ലൊബേറയെ പിന്തുടർന്നാണ് ഹ്യൂ​ഗോ മുംബൈയിലെത്തുന്നത്.

ഏ​ഴാമത്തെയും വിദേശ താരത്തെ പ്രഖ്യാപിച്ച്​ പുതു സീസണിന്​ സജ്ജമായി കേരള ബ്ലാസ്​റ്റേഴ്​സ്​.

ടീമിലെ ഏഷ്യൻ ക്വാേട്ടയിലേക്ക്​ ആസ്​ട്രേലിയൻ മുന്നേറ്റതാരം ജോർദൻ മുറെയെ സ്വന്തമാക്കിയാണ്​ ബ്ലാസ്​റ്റേഴ്​സി​െൻറ വിദേശ റിക്രൂട്ട്​മെൻറ്​ പൂർത്തിയാക്കിയത്​. ശേഷിച്ച ആറു പേരെയും നേര​ത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. ​

പലരും ഇതിനകം ഗോവയിലെത്തി ക്വാറൻറീനിൽ പ്രവേശിച്ചു. കോച്ച് കിബു വികുന ക്വാറൻറീൻ കഴിഞ്ഞ് ഞായറാഴ്ച ടീമിനൊപ്പം ചേർന്നു.

ജോർദൻ മുറെ -സ്ട്രൈക്കർ (ആസ്ട്രേലിയ)

നാഷനല്‍ പ്രീമിയര്‍ ലീഗില്‍ മത്സരിക്കുന്ന വോലോൻങ്കോങ് വോള്‍വ്‌സിലൂടെ സീനിയർ കരിയർ തുടങ്ങിയ മുറെ ‘എ’ ലീഗ്​ ക്ലബായ സെൻട്രൽ കോസ്​റ്റ്​ മറിനേഴ്​സിൽനിന്നാണ്​ ബ്ലാസ്​റ്റേഴ്​സിലെത്തുന്നത്​.

ഫകുൻഡോ പെരേര -മധ്യനിര/സ്ട്രൈക്കർ (അർജൻറീന)
33 വയസ്സ്. ലാറ്റിനമേരിക്കയിലും യൂറോപ്പിലും പരിചയസമ്പത്തുള്ള ഫകുൻഡോ സൈപ്രസിലെ അപോളനിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. അറ്റാക്കിങ് മിഡ്ഫീൽഡറും സെക്കൻഡറി സ്ട്രൈക്കറും വിങ്ങറുമായി കളിക്കാൻ മിടുക്കൻ.

ബകാരി കോനെ -സെൻറർ ബാക്ക് (ബുർകിനഫാസോ)
മുൻ ലിയോൺ താരമായ 32കാരനാവും സീസണിൽ ബ്ലാസ്റ്റേഴ്സിെൻറ വന്മതിൽ. യൂറോപ്പിൽ മികച്ച ക്ലബുകൾക്കൊപ്പമുള്ള പരിചയസമ്പത്ത് മികവാകും. ആറടി രണ്ടിഞ്ച് ഉയരം.

ഗാരി ഹൂപ്പർ – ഫോർവേഡ് (ഇംഗ്ലണ്ട്)
മുൻ പ്രീമിയർ ലീഗ് താരമായ 32കാരൻ ഹൂപ്പറാവും ബ്ലാസ്റ്റേഴ്സിെൻറ സീസണിലെ ഗോളടിയന്ത്രം. സെൽറ്റിക്കിലും നോർവിചിലും ഷെഫീൽഡിലുമായി തിളങ്ങിയ താരം മികച്ച ഫിനിഷറാണ്. പെനാൽറ്റി ബോക്സ് സ്ട്രൈക്കർ എന്ന വിളിപ്പേരുണ്ട്.

സെർജിയോ സിഡോഞ്ച -മിഡ്ഫീൽഡർ (സ്െപയിൻ)
ബ്ലാസ്റ്റേഴ്സ് നിലനിർത്തിയ ഏക വിദേശ താരം. കഴിഞ്ഞ സീസണിൽ മധ്യനിരയിൽ മികച്ച പ്രകടനമായിരുന്നു. ഇക്കുറി 30കാരനായ സ്പാനിഷ് താരത്തിൽനിന്ന് ക്ലബ് കൂടുതൽ സംഭാവന പ്രതീക്ഷിക്കുന്നു.

വിസെെൻറ ഗോമസ് – മധ്യനിര (സ്പെയിൻ)
ഡിഫൻസിവ് മിഡ്ഫീൽഡാണ് 32കാരൻ ഗോമസിെൻറ പൊസിഷൻ. ലാ ലിഗ ക്ലബ് ലാ പാൽമസിൽ എട്ടു സീസണിൽ കളിച്ച താരം ലാ കൊറുണയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. മധ്യനിരയിൽ കളി മെയ്യാൻ മിടുക്കൻ.

കോസ്റ നമോയിനെസു -ലെഫ്റ്റ് / സെൻറർ ബാക്ക് (സിംബാബ്വെ)
കരുത്തനായ പ്രതിരോധ നിരക്കാരൻ. ചെക്ക് ക്ലബ് സ്പാർട്ട പ്രാഗിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. എതിർമുന്നേറ്റങ്ങളുടെ അന്തകനാണ് ഇൗ 34കാരൻ.

English summary

With just days to go before the seventh season of the ISL, clubs are gearing up to bring in some of their biggest names.

Leave a Reply

Latest News

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ട്വിറ്റർ അക്കൗണ്ട് ത‌ടഞ്ഞ നടപടിയിൽ കടുത്ത ചോദ്യങ്ങൾ നേരിട്ട് ട്വിറ്റർ പ്രിതിനിധികൾ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ട്വിറ്റർ അക്കൗണ്ട് ത‌ടഞ്ഞ നടപടിയിൽ കടുത്ത ചോദ്യങ്ങൾ നേരിട്ട് ട്വിറ്റർ പ്രിതിനിധികൾ. വ്യാഴാഴ്ച പാർലമെന്‍ററി കമ്മിറ്റിക്ക് മുമ്പാകെ...

എടവണ്ണയിൽ രണ്ടു കുട്ടികളെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: എടവണ്ണയിൽ രണ്ടു കുട്ടികളെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാണ്ടിയാട് കളരിക്കൽ കണ്ണച്ചംതൊടി ജിജേഷിന്‍റെ മകൾ ആരാധ്യ (അഞ്ച്), മാങ്കുന്നൻ നാരായണന്‍റെ മകൾ ഭാഗ്യശ്രീ (ഏഴ്) എന്നിവരാണ്...

തൃശൂരിൽ ഗവ. മെഡിക്കൽ കോളജിൽ വിദ്യാർഥിനികളുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ

മുളങ്കുന്നത്തുകാവ്: തൃശൂരിൽ ഗവ. മെഡിക്കൽ കോളജിൽ വിദ്യാർഥിനികളുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. പട്ടാന്പി കൊടുമണ്ണ ചിറയിൽ കളരിക്കൽ ഉണ്ണികൃഷ്ണൻ(35) ആണ് അറസ്റ്റിലായത്.

കർണാടകയിലെ ശിവമോഗയിൽ ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ എട്ടു പേർ മരിച്ചു

ശിവമോഗ: കർണാടകയിലെ ശിവമോഗയിൽ ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ എട്ടു പേർ മരിച്ചു. സ്ഫോടക വസ്തു കയറ്റിയ ട്രക്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരാനാണ് സാധ്യത.

കര്‍ണാടകയില്‍ ബി.എസ്. യെദി‌യൂരപ്പ നേതൃത്വം നല്‍കുന്ന മന്ത്രിസഭ വികസിപ്പിച്ചതിനു തൊട്ടുപിന്നാലെ ബിജെപി പാളയത്തില്‍ പടപുറപ്പാട്

ബംഗളൂരു: കര്‍ണാടകയില്‍ ബി.എസ്. യെദി‌യൂരപ്പ നേതൃത്വം നല്‍കുന്ന മന്ത്രിസഭ വികസിപ്പിച്ചതിനു തൊട്ടുപിന്നാലെ ബിജെപി പാളയത്തില്‍ പടപുറപ്പാട്. പുതുതായി ഉൾപ്പെടുത്തിയ ഏഴു മന്ത്രിമാർക്കു വകുപ്പുകൾ നല്കി‌‌യതിനു പിന്നാലെയാണ് വകുപ്പു വിഭജനത്തിൽ അതൃപ്തിയുമായി...

More News