Sunday, November 28, 2021

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ സംസ്ഥാനത്തെങ്ങുന്നും വിദ്യാലയങ്ങളിലെ ശുചീകരണ ജോലികള്‍ തകൃതിയായി നടക്കുമ്പോള്‍ ‘കാടുകയറി’ പഠിക്കാനെത്തേണ്ട ഗതികേടിലാണ് കുറച്ച് കുട്ടികള്‍

Must Read

ചേര്‍ത്തല: സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ സംസ്ഥാനത്തെങ്ങുന്നും വിദ്യാലയങ്ങളിലെ ശുചീകരണ ജോലികള്‍ തകൃതിയായി നടക്കുമ്പോള്‍ ‘കാടുകയറി’ പഠിക്കാനെത്തേണ്ട ഗതികേടിലാണ് കുറച്ച് കുട്ടികള്‍. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് 23ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയാണ് പരിസരം മുഴുവന്‍ കാട്പിടിച്ച് കിടക്കുന്നത്.

സ്വന്തം കെട്ടിടത്തിലാണ് 98ാം നമ്പര്‍ അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇവിടേക്കുള്ള വഴിയാണ് പ്രശ്‌നം. വര്‍ഷങ്ങളായി വെട്ടിത്തെളിക്കാതെ കാടുപിടിച്ച് കിടക്കുന്ന പറമ്പിലൂടെ ചതപ്പുകള്‍ താണ്ടി വേണം കൊച്ചുകുട്ടികള്‍ക്കും ജീവനക്കാര്‍ക്കൂം എത്തിച്ചേരാന്‍.

ഇവിടെ 13 കുട്ടികളാണ് പഠിക്കുന്നത്. 35 കുട്ടികള്‍ ഗുണഭോക്താക്കളായുണ്ട്. ആറ് പേര്‍ ഭിന്നശേഷിക്കാരായ കുട്ടികളാണ്. റോഡില്‍ നിന്ന് 100 മീറ്ററോളം മാറിയാണ് കെട്ടിടം നിലനില്‍ക്കുന്നത്. ഇവിടേക്ക് റോഡില്ലാത്തതിനാല്‍ ആള്‍താമസമില്ലാത്ത പറമ്പിലൂടെയാണ് കുട്ടികള്‍ എത്തുന്നത്. സമീപവാസികളായ നാലോളം വീട്ടുകാരും ആശ്രയിക്കുന്നത് ഈ വഴിയാണ്. പാമ്പ്, തെരുവ്‌നായ തുടങ്ങിയവയുടെ സാന്നിധ്യമുള്ള ഇതുവഴി രാത്രികാലങ്ങളില്‍ പോലും നടക്കുന്നത് അപകടകരമാണ.
ഇതിനൊരു പരിഹാരം തേടി അങ്കണവാടി ജീവനക്കാരും നാട്ടുകാരും ഗ്രാമപഞ്ചായത്തിനെ സമീപിച്ചിരിക്കുകയാണ്. ഇവിടേക്ക് ഒരു വഴിയാണ് എല്ലാവരുടെയും ആവശ്യം

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News