Sunday, December 5, 2021

സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കേആലംകോട് സ്‌കൂളിലെ പ്രധാന കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു

Must Read

ആറ്റിങ്ങൽ: ആലംകോട് ഗവ.വി.ആൻഡ് എച്ച്.എസ്.എസിലെ പ്രധാന കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരുഭാഗം പൊളിഞ്ഞുവീണു. മേൽക്കൂരയിലെ കോൺക്രീറ്റ് പാളിയും കൈവരിയുമുൾപ്പെടെയാണ് തകർന്നിട്ടുള്ളത്. വ്യാഴാഴ്ച രാവിലെ സ്കൂളധികൃതരെത്തിയപ്പോഴാണ് കെട്ടിടം പൊളിഞ്ഞുകിടക്കുന്നത് കാണുന്നത്. വിദ്യാഭ്യാസവകുപ്പിലെ ഉന്നതാധികൃതരെയും ജില്ലാപഞ്ചായത്തധികൃതരെയും വിവരം അറിയിച്ചു.

അധികൃതർ നടത്തിയ പരിശോധനയിൽ കെട്ടിടം ഉപയോഗക്ഷമമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ പിൻഭാഗത്തെ ടെറസിൽ കോൺക്രീറ്റുപയോഗിച്ച് നിർമിച്ചിരുന്ന കൈവരിയുടെ പകുതിയോളം ഭാഗമാണ് അടർന്ന് മറിഞ്ഞുവീണത്. പൊളിഞ്ഞഭാഗം പൂർണമായി നിലത്ത് വീണിട്ടില്ല. ഇത് അപകടകരമായ നിലയിൽ ഭിത്തിയോട് ചേർന്ന് തൂങ്ങിനില്ക്കുകയാണ്. സ്കൂളിലെ മൂത്രപ്പുരകളും കക്കൂസുകളും ഈ ഭാഗത്തുണ്ട്. കോൺക്രീറ്റ് പാളി പൂർണമായി നിലത്ത് വീഴാതെ നില്ക്കുന്നത് അപകടഭീഷണി ഉയർത്തുന്നുണ്ട്.

ഓഫീസുൾപ്പെടെയുള്ള എല്ലാ സംവിധാനങ്ങളും സൗകര്യപ്രദമായ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റണമെന്നും അപകടഭീഷണിയുള്ള കെട്ടിടത്തിന് സമീപത്തേയ്ക്ക് ആരും പോകരുതെന്നും പോലീസും ജില്ലാപഞ്ചായത്തധികൃതരും നിർദ്ദേശം നല്കി. മൂന്ന് നിലകളുള്ള കെട്ടിടത്തിന് 38 വർഷം പഴക്കമുണ്ട്. ഹൈസ്കൂൾ വിഭാഗം ക്ലാസുകൾക്ക് പുറമേ ഓഫീസ്, സ്റ്റാഫ്മുറികൾ, സയൻസ്, കംപ്യൂട്ടർ ലാബുകൾ എന്നിവയെല്ലാം ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

ഏഴ് ക്ലാസുകളാണ് ഈ കെട്ടിടത്തിൽ നടന്നുവന്നിരുന്നതെന്ന് സ്കൂളധികൃതർ പറയുന്നു. ജനപ്രതിനിധികളും സന്നദ്ധപ്രവർത്തകരും അധ്യാപകരും രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും ചേർന്ന് സ്കൂളും പരിസരവും കഴിഞ്ഞദിവസങ്ങളിൽ ശുചീകരിച്ചിരുന്നു. സ്കൂൾ തുറക്കുമ്പോൾ കുട്ടികളെ വരവേല്ക്കാനുള്ള അവസാനവട്ട ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് അപകടം. കോവിഡ് തീർത്ത പ്രതിസന്ധിക്ക് ശേഷം സ്കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കെട്ടിടം തകർന്നത് അധ്യാപകരെയും രക്ഷിതാക്കളെയും വിദ്യാർഥികളെയും ഒരുപോലെ ഭീതിയിലാക്കിയിട്ടുണ്ട്.

ബദൽസംവിധാനങ്ങളൊരുക്കും

ബദൽസംവിധാനങ്ങളൊരുക്കി സ്കൂൾ തുറന്ന് പ്രവർത്തിപ്പിക്കാൻ വേണ്ട നടപടികൾ ആരംഭിച്ചതായി ജില്ലാവിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. സ്കൂളിലെ മറ്റ് കെട്ടിടങ്ങളിലെ ക്ലാസ് മുറികൾ പ്രയോജനപ്പെടുത്തി ക്ലാസുകൾ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. സ്കൂൾ തുറക്കുന്നത് സംബന്ധിച്ചോ വിദ്യാർഥികളുടെ സുരക്ഷ സംബന്ധിച്ചോ ആശങ്കകൾ വേണ്ടെന്നും അധികൃതർ അറിയിച്ചു. ജനപ്രതിനിധികൾ, വിദ്യാഭ്യാസവകുപ്പ് പ്രതിനിധികൾ, പി.ടി.എ.അംഗങ്ങൾ എന്നിവരെല്ലാം സ്കൂളിലെത്തി കാര്യങ്ങൾ വിലയിരുത്തി

Leave a Reply

Latest News

ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ പാമ്പ്! സ്റ്റിയറിങിന് മുന്നിലെത്തി തല പൊക്കി; പരിഭ്രാന്തി

തൃശൂർ: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. കാറിനുള്ളിലെ മീറ്റർ ബോർഡിലാണ് പാമ്പിനെ കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് പുതുക്കാടാണ് സംഭവം.ബിജെപി മണ്ഡലം പ്രസിഡന്റുമാരായ...

More News