Thursday, December 2, 2021

ബിനീഷ് കോടിയേരിക്കു ജാമ്യം ലഭിച്ച സാഹചര്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണൻ തിരികെ എത്താൻ സാധ്യതയേറി

Must Read

ബിനീഷ് കോടിയേരിക്കു ജാമ്യം ലഭിച്ച സാഹചര്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണൻ തിരികെ എത്താൻ സാധ്യതയേറി. കേന്ദ്ര നേതൃത്വവുമായി കൂടി ആലോചിച്ച് ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കും.
മടങ്ങിയെത്തിയാൽ അത് അടുത്ത മാസം 6,7 തീയതികളിൽ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആകാനാണു സാധ്യത. അതിനു മുൻപായി സംസ്ഥാന സെക്രട്ടേറിയറ്റും ചേരും.

അർബുദ രോഗ ചികിത്സയ്ക്കു വേണ്ടിയാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തു നിന്ന് അവധിയെടുത്തതും പകരം എ.വിജയരാഘവനു ചുമതല നൽകിയതും. എന്നാൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മകൻ അറസ്റ്റിലായത് സൃഷ്ടിച്ച പ്രതിസന്ധി കൂടി കണക്കിലെടുത്താണ് അദ്ദേഹം മാറി നിന്നതെന്നു വിശ്വസിക്കുന്നവരാണ് കൂടുതൽ. ഇപ്പോൾ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടാകുകയും ബിനീഷിന് ജാമ്യം ലഭിക്കുകയും ചെയ്ത സാഹചര്യത്തിൽ അദ്ദേഹം മടങ്ങിവരാനുള്ള സാധ്യത കൂടുതലാണ്.

ആക്ടിങ് സെക്രട്ടറിയുടെ കീഴിൽ പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന സാഹചര്യത്തിലും മാറ്റം സിപിഎം ആഗ്രഹിക്കുന്നുണ്ട്.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News