Monday, July 26, 2021

വേര്‍പിരിഞ്ഞ കാമുകനുമായുള്ള വിവാഹം നടക്കാന്‍ വേണ്ടി മന്ത്രവാദം; വിവാഹമോചിതയായ യുവതിയെ പറ്റിച്ചു മന്ത്രവാദി തട്ടിയെടുത്തത് ലക്ഷങ്ങൾ

Must Read

മുംബൈ: വേര്‍പിരിഞ്ഞ കാമുകനുമായുള്ള വിവാഹം നടക്കാന്‍ വേണ്ടി മന്ത്രവാദം. വിവാഹമോചിതയായ യുവതിയെ പറ്റിച്ചു മന്ത്രവാദി തട്ടിയെടുത്തത് ലക്ഷങ്ങൾ. താനുമായി വേര്‍പിരിഞ്ഞ കാമുകനുമായുള്ള വിവാഹം നടക്കാന്‍ വേണ്ടിയാണ് 26കാരി മന്ത്രവാദിയുടെ അടുത്ത് എത്തിയത്. ഉടൻ എല്ലാം ശരിയാക്കി നൽകാമെന്ന് പറഞ്ഞാണ് നാലരലക്ഷം രൂപ മന്ത്രവാദി തട്ടിയെടുത്തത്.

ബാബ കരീം ഖാന്‍ എന്നയാളാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിൽ നവി മുംബൈ പൊലീസ് ആണ് പിടികൂടിയത്. വിവിധഘട്ടങ്ങളിലായി യുവതി നാലരലക്ഷം രൂപയാണ് യുവതി മന്ത്രവാദിയ്ക്ക് നല്‍കിയത്. എന്നാല്‍ യുവതി ആഗ്രഹിച്ച ഫലലഭ്യത ഉണ്ടാവാത്തതോടെ താന്ത്രികനോട് പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടു. പണം തിരിച്ച്‌ നല്‍കാന്‍ അയാള്‍ തയ്യാറായില്ല. ഇക്കാര്യം പൊലീസിനെ അറിയിച്ചാല്‍ മന്ത്രവിദ്യ നടത്തി റോഡപകടത്തിലൂടെ കൊലപ്പെടുത്തുമെന്നും ഇയാള്‍ യുവതി അറിയിച്ചു. പണം ലഭിക്കാതെ വന്നതോടെ യുവതി പൊലീസിനെ സമിപിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു

Leave a Reply

Latest News

ഓണക്കിറ്റിൽ അഴിമതി സി ബി ഐ അന്വേഷിക്കണം കരുവിള മാത്യൂസ്

തിരുവനന്തപുരം: സപ്ലെക്കോയുടെ ടെൻഡർ വ്യവസ്ഥകൾ കാറ്റിൽ പറത്തി സെൻട്രൽ വിജിലൻസ് കമ്മിഷൻ്റെ ഉത്തരവുകൾ ലംഘിച്ച് കഴിഞ്ഞ വർഷത്തെ ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം നൽകിയ വിവാദ കമ്പനിയായ...

More News