Sunday, June 20, 2021

ഇവിടെയുളള ജനങ്ങള്‍ക്ക് മുഴുവന്‍ വേണ്ടി ഒരു കാവല്‍ക്കാരിയായി തുടരും. ബംഗാളിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രധാനമന്ത്രി എന്നോട് കാലുപിടിക്കാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ അതുചെയ്യാനും തയാറാണെന്ന് മമത ബാനർജി

Must Read

കോ​ല്‍​ക്ക​ത്ത: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​യും ത​മ്മി​ലു​ള്ള പോ​ര് മു​റു​കു​ന്നു. ചീ​ഫ് സെ​ക്ര​ട്ട​റി​യെ തി​രി​ച്ചു​വി​ളി​ച്ച​തി​നു പി​ന്നാ​ലെ കേ​ന്ദ്ര​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് മ​മ​ത രം​ഗ​ത്തു​വ​ന്നു. ത​ന്നെ ഇ​തു​പോ​ലെ അ​പ​മാ​നി​ക്ക​രു​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ ത​ങ്ങ​ൾ വ​ലി​യ വി​ജ​യ​മാ​ണ് നേ​ടി​യ​ത്. അ​തു​കൊ​ണ്ടാ​ണോ നി​ങ്ങ​ൾ ഇ​ങ്ങ​നെ പെ​രു​മാ​റു​ന്ന​ത്. നി​ങ്ങ​ൾ എ​ല്ലാ വ​ഴി​ക​ളും പ​രീ​ക്ഷി​ച്ച് പ​രാ​ജ​യ​പ്പെ​ട്ടു. അ​തി​നാ​ലാ​ണോ എ​ല്ലാ ദി​വ​സ​വും ക​ല​ഹി​ക്കു​ന്ന​തെ​ന്നും മ​മ​ത ചോ​ദി​ക്കു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വ്യാ​ജ​വും ഏ​ക​പ​ക്ഷീ​യ​വും പ​ക്ഷ​പാ​ത​പ​ര​വു​മാ​യ വാ​ർ​ത്ത​ക​ളാ​ണ് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​തെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.

യാ​സ് ചു​ഴ​ലി​ക്കാ​റ്റ് മൂ​ലം നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യ സാ​ഗ​റി​ലേ​ക്കും ദി​ഗ​യി​ലേ​ക്കും പോ​കേ​ണ്ടി​വ​ന്നു. ഇ​തി​നു​ള്ള കാ​ര്യ​ങ്ങ​ൾ നേ​ര​ത്തെ ത​യാ​റാ​ക്കി​യി​രു​ന്നു. ആ ​സ​മ​യ​ത്ത് പെ​ട്ടെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി ബം​ഗാ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​താ​യി അ​റി​യി​പ്പ് ല​ഭി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷം തീ​ര​ദേ​ശ ജി​ല്ല​ക​ൾ സ​ന്ദ​ർ​ശി​ക്കാ​നാ​ണ് താ​ൻ പോ​യ​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​നു​മ​തി​യോ​ടെ​യാ​യി​രു​ന്നു ഇ​തെ​ന്നും മ​മ​ത വെ​ർ​ച്വ​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ബം​ഗാ​ളി​ലെ ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി കാ​ലു​പി​ടി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ അ​തും ചെ​യ്യാ​ന്‍ ത​യാ​റാ​ണ്. ബം​ഗാ​ളി​നാ​ണ് ഞാ​ന്‍ പ്ര​ഥ​മ​പ​രി​ഗ​ണ​ന ന​ല്‍​കു​ന്ന​ത്. ബം​ഗാ​ളി​നെ ഒ​രി​ക്ക​ലും ഞാ​ന്‍ അ​പ​ക​ട​ത്തി​ലാ​ക്കി​ല്ല.

ഇ​വി​ടെ​യു​ള​ള ജ​ന​ങ്ങ​ള്‍​ക്ക് മു​ഴു​വ​ന്‍ വേ​ണ്ടി ഒ​രു കാ​വ​ല്‍​ക്കാ​രി​യാ​യി തു​ട​രും. ബം​ഗാ​ളി​ലെ ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി എ​ന്നോ​ട് കാ​ലു​പി​ടി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍ അ​തു​ചെ​യ്യാ​നും ത​യാ​റാ​ണ്. പ​ക്ഷേ ത​ന്നെ അ​ധി​ക്ഷേ​പി​ക്ക​രു​തെ​ന്നും മ​മ​ത പ​റ​ഞ്ഞു.

Leave a Reply

Latest News

വയോധികന് മർദ്ദനം:ജില്ലാ പോലീസ് മേധാവിഅന്വേഷിക്കണം:മനുഷ്യാവകാശ കമ്മീഷൻ

പത്തനംതിട്ട: പത്തനംതിട്ട വലംചുഴിയിൽ 75കാരനെ മകനും മരുമകളും ചേർന്ന ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സ്വത്ത് തർക്കത്തെ തുടർന്നായിരുന്നു മർദ്ദനമെന്നാണ് മാധ്യമ...

More News