തിരുവമ്പാടിയിൽ പന്ത്രണ്ടുകാരന് നേരെ കാട്ടുപന്നി ആക്രമണം; പന്നിയെ വെടിവെച്ച് കൊന്നു

0

കോഴിക്കോട്: തിരുവമ്പാടി ചേപ്പിലങ്ങോട് പണ്ട്രണ്ട് വയസ്സുകാരനെ കാട്ടുപന്നി ആക്രമിച്ചു. ചേപ്പിലങ്ങോട് സ്വദേശി സനൂപിന്റെ മകൻ അദ്‍നാന് (12) ആണ് പരിക്കേറ്റത്. രാവിലെ ഒമ്പതരയ്ക്കായിരുന്നു സംഭവം. സൈക്കിളിൽ പോകവേ കാട്ടുപന്നി ഇടിച്ചുവീഴ്ത്തുകായിരുന്നു. അദ്‍നാന്റെ ഇരുകാലുകളിലും കാട്ടുപന്നിയുടെ കുത്തേറ്റു. പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുട്ടിയ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പന്നിയെ വനവംകുപ്പിന്റെ എം പാനൽ ഷൂട്ടർ വെടിവെച്ച് കൊന്നു. സമീപത്തെ വീടിനുള്ളിൽ കുടുങ്ങിയ നിലയിൽ ആയിരുന്നു പന്നി. ജനങ്ങൾക്ക് കാട്ടുപന്നികൾ വലിയ തലവേദനയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ വനവാസി യുവാവിന്റെ കൈ ഞരമ്പ് മുറിഞ്ഞിരുന്നു. കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ വെടിവെച്ച് കൊല്ലാൻ വനംവകുപ്പ് അനുമതി നൽകിയിട്ടുണ്ട്.

കാട്ടുപന്നികളെ വെടിവയ്ക്കല്‍; അനുമതി നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം

നവാസമേഖലകളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ അധികാരം ഇനി തദ്ദേശ സ്ഥാപനങ്ങൾക്ക്. വന്യജീവി ചട്ടം പാലിച്ച് ഉത്തരവിറക്കാൻ തദ്ദേശ സ്ഥാപന അധ്യക്ഷനും അനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്ത് ജനവാസമേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായതോടെയാണ് തീരുമാനം. ഇതോടെ കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാര്‍ഡനിൽ നിന്ന് തദ്ദേശ ഭരണ സമിതികളിലേക്ക് എത്തുകയാണ്. തദ്ദേശ സ്ഥാപന അധ്യക്ഷൻമാര്‍ക്ക് ഓണററി വൈൽഡ് ലൈഫ് വാര്‍ഡൻ പദവി നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here