Monday, April 12, 2021

പ്രണയബന്ധത്തിന് തടസംനിന്ന ഭർത്താവിനെ കൊലപ്പെടുത്താൻ കാമുകനു നിർദേശം നൽകിയ ഭാര്യ അറസ്റ്റിൽ

Must Read

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംസ്ഥാനത്തെ റേഷന്‍ വിതരണം താറുമാറായെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംസ്ഥാനത്തെ റേഷന്‍ വിതരണം താറുമാറായെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍. ഉത്സവകാല സ്‌പെഷ്യല്‍ അരിയും, ഭക്ഷ്യ കിറ്റുകളും കടകളില്‍ എത്തിക്കുന്നത് തടസപ്പെട്ടതായി സംഘടനാ നേതാക്കള്‍...

പഴനിമല മുരുക ക്ഷേത്രത്തിലെ ദർശനത്തിനു നിയന്ത്രണം

ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ പഴനിമല മുരുക ക്ഷേത്രത്തിലെ ദർശനത്തിനു നിയന്ത്രണം ഏർപ്പെടുത്തി. വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്തവർക്കു മാത്രമാണു പ്രവേശനം അനുവദിക്കുക. കണ്ടെയ്ൻമെന്റ്...

രതീഷിനൊപ്പം ഒളിവിലായ മറ്റ് രണ്ട് പേര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി; ഇവര്‍ വളയത്തെത്തന്നെ പാര്‍ട്ടിഗ്രാമത്തില്‍ ഒളിവില്‍ കഴിയുന്നതായി സൂചന

കോഴിക്കോട്: പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ പ്രതിയായ രതീഷിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നതിനാല്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രദേശത്ത് വീണ്ടും പരിശോധന നടത്താനൊരുങ്ങുകയാണ് പൊലീസ്. വടകര റൂറല്‍...

ന്യൂഡൽഹി∙ പ്രണയബന്ധത്തിന് തടസംനിന്ന ഭർത്താവിനെ കൊലപ്പെടുത്താൻ കാമുകനു നിർദേശം നൽകിയ ഭാര്യ അറസ്റ്റിൽ. ദക്ഷിണ ഡൽഹിയിൽ ഡിഫന്‍സ് കോളനിയിലാണ് സംഭവം. ചിരാഗ് ഡല്‍ഹി സ്വദേശി ഭീംരാജിനാണ് (45) വെടിയേറ്റത്. കഴുത്തില്‍ ഗുരുതരമായി പരുക്കേറ്റ ഭീംരാജ് ഡല്‍ഹി എയിംസില്‍ ചികിത്സയിലാണ്.

ഭീംരാജിന്റെ ഭാര്യ ബബിതയും (41) 23കാരനായ രോഹനും നാലു മാസമായി അടുപ്പത്തിലായിരുന്നു. ഇതറിഞ്ഞ ഭീംരാജ് ബബിതയെ മര്‍ദിച്ചു. തുടര്‍ന്ന് ബബിത തന്നെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ തന്നോട് ആവശ്യപ്പെട്ടതെന്നും ഇതനുസരിച്ചാണ് നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവച്ചതെന്നും രോഹന്‍ മൊഴി നൽകി.

ബുധനാഴ്ചയാണ് സംഭവം. ബിഎസ്ഇസ് രാജധാനി പവറിലെ ഡ്രൈവറായ ഭീംരാജ് കാറിനകത്ത് ഇരിക്കുകയായിരുന്നു. ഇതിനിടെ ബൈക്കിലെത്തി രോഹൻ വെടിയുതിർത്തു. ശേഷം ബൈക്കിൽ രക്ഷപ്പെട്ടു. തുടർന്നു നടന്ന പൊലീസ് അന്വേഷണത്തിൽ രോഹനെ പിടികൂടി. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് ആദ്യം വ്യക്തമായില്ലെങ്കിലും നമ്പറിനെക്കുറിച്ച് ഏകദേശ ധാരണ ലഭിച്ചു. ഇന്‍ഷുറന്‍സ് രേഖകളടക്കം പരിശോധിച്ചായിരുന്നു അനേഷണം പുരോഗമിച്ചത്.

ഇതിനിടെ, രോഹന്‍ മറ്റൊരിടത്ത് ബൈക്ക് പാര്‍ക്ക് ചെയ്ത് ഹെല്‍മറ്റുമായി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ തുമ്പായി. എന്നാല്‍, ചോദ്യംചെയ്യാനെത്തിയ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ രോഹൻ ശ്രമിച്ചു. തെറ്റായി വിവരങ്ങളാണ് ഇയാൾ നൽകിയത്. ഭീംരാജുമായി റോഡില്‍ വഴക്കുണ്ടായെന്നും ഇതിന്റെ പ്രതികാരത്തിലാണ് വെടിവെച്ചതെന്നുമായിരുന്നു രോഹന്‍ പൊലീസിനോട് പറഞ്ഞത്.

എന്നാല്‍ രോഹന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതോടെ കള്ളി വെളിച്ചത്തായി. വിശദമായി ചോദ്യംചെയ്തതോടെ ബബിതയുമായുള്ള ബന്ധവും മറ്റുകാര്യങ്ങളും ഇയാള്‍ തുറന്നു പറഞ്ഞു. ബബിത തന്നെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ തന്നോട് ആവശ്യപ്പെട്ടതെന്നും ഇതനുസരിച്ചാണ് നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവച്ചതെന്നും രോഹന്‍ പറഞ്ഞു.

English summary

Wife arrested for ordering boyfriend to kill husband

Leave a Reply

Latest News

യൂറോപ്പിലും ബ്രിട്ടനിലും കൊവിഡ് വാക്‌സിനായ കൊവിഷീൽഡ് സ്വീകരിച്ചവർക്ക് ഉണ്ടായതുപോലെ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ ഇന്ത്യയിലും സംഭവിക്കാമെന്ന് വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിലെ പ്രൊഫസറായ ഡോ. ഗഗൻദീപ് കാംഗ്

യൂറോപ്പിലും ബ്രിട്ടനിലും കൊവിഡ് വാക്‌സിനായ കൊവിഷീൽഡ് സ്വീകരിച്ചവർക്ക് ഉണ്ടായതുപോലെ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ ഇന്ത്യയിലും സംഭവിക്കാമെന്ന് വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിലെ പ്രൊഫസറായ ഡോ. ഗഗൻദീപ്...

More News