Monday, July 26, 2021

അഷ്ടമുടിക്കായലിൽ വ്യാപക കൈയേറ്റം;കായലോരത്ത് തെങ്ങിൻകുറ്റിയും മറ്റും സ്ഥാപിച്ച് മണ്ണിട്ട് നികത്തി; അഷ്ടമുടി കായലിൽ കൈയേറ്റം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉൾനാടൻ ജലഗതാഗത വകുപ്പിനെ വിവരം അറിയിക്കാം. ഫോൺ: 9447232324, 0474-2742222.

Must Read

കൊല്ലം:കോവിഡ് അടച്ചിടൽ കാലത്ത് അഷ്ടമുടിക്കായലിൽ വ്യാപക െെകയേറ്റം. മൂന്നാർ ഒഴിപ്പിക്കലോടെ അല്പം കുറഞ്ഞിരുന്ന െെകയേറ്റം വീണ്ടും തകൃതിയായി നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കായലോരത്ത് ഭൂമിയോടുചേർന്ന് തെങ്ങിൻകുറ്റിയും മറ്റും സ്ഥാപിച്ച് മണ്ണിട്ട് നികത്തിയെടുക്കുകയാണ്. കൊല്ലംമുതൽ കായംകുളംവരെ അഷ്ടമുടിക്കായലിന്റെ തീരങ്ങളിൽ െെകയേറ്റം നടക്കുന്നതായാണ് ഉൾനാടൻ ജലഗതാഗത വകുപ്പിന് ലഭിച്ച വിവരം.

സംരക്ഷണ പദ്ധതികൾ പലതും വന്നെങ്കിലും കൈയേറ്റക്കാരിൽനിന്ന് കായലിനെ രക്ഷിക്കാൻ കഴിയാത്തത് വലിയ വീഴ്ചയാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. കോവിഡ്‌ അടച്ചിടൽ കാലത്ത് കരുനാഗപ്പള്ളി താലൂക്കിൽ തീരപ്രദേശങ്ങൾ വ്യാപകമായി കൈയേറിയതായി പരാതി ഉയർന്നിരുന്നു.

അഞ്ചുമുതൽ 10 സെൻറ് വരെയുള്ള െെകയേറ്റങ്ങൾ പൊതുവേ ശ്രദ്ധയിൽപ്പെടാറില്ല. കായലിലേക്കും കായലുമായി ബന്ധപ്പെട്ടുകിടക്കുന്ന തോടുകളിലേക്കും കക്കൂസ് മാലിന്യക്കുഴലടക്കം സ്ഥാപിച്ചിട്ടുമുണ്ട്.

ഒരാഴ്ചയ്ക്കിടെ ഉൾനാടൻ ജലഗതാഗതവകുപ്പ് അധികൃതർ രണ്ട് വലിയ കൈയേറ്റങ്ങൾ ഒഴിപ്പിച്ചു. അജ്ഞാത ഫോൺവിളികളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ബുധനാഴ്ച ദളവാപുരം ഭാഗത്ത് 75 സെന്റ് സ്ഥലം െെകയേറിയതായി കണ്ടെത്തി.

ജനശ്രദ്ധതിരിക്കാൻ റോഡിനോട് ചേർന്ന് പുരയിടഭാഗത്ത് ഷീറ്റുകൊണ്ട് മറച്ചശേഷം ഉള്ളിലുള്ള കായൽ പ്രദേശം കൈയേറുകയായിരുന്നു. ദളവാപുരം വെട്ടുമണ്ണിൽ പുത്തൻതുരുത്തിൽ ജോസ് മോൻ-മായാവിൽഫ്രഡ് ദമ്പതിമാരുടെ പുരയിടത്തോടുചേർന്നാണ് െെകയേറ്റം കണ്ടെത്തിയത്. കാറ്റാടിക്കഴ, തെങ്ങിൻകുറ്റി എന്നിവ ഉപയോഗിച്ചുള്ള െെകയേറ്റം ഉൾനാടൻ ജലഗതാഗത വകുപ്പ് അധികൃതർ നീക്കംചെയ്തു.

അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻജിനീയർ ജോയ് ജനാർദനൻ, അസിസ്റ്റൻറ് എൻജിനീയർ ജിജി കുമാരി എം.ജി., ഓവർസിയർ ദീപ സി.എസ്. എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൈയേറ്റം ഒഴിപ്പിച്ചത്. കഴിഞ്ഞ ആഴ്ച നീലേശ്വരം തോപ്പിൽ െെകയേറിയ 30 സെൻറ് സ്ഥലവും ഒഴിപ്പിച്ചിരുന്നു.കായൽ െെകയേറ്റം അറിയിക്കാം

കായൽ െെകയേറിയവർ സ്വയം ഒഴിയണം. െെകയേറ്റം കണ്ടെത്തിയാൽ കർശന നിയമനടപടിയുണ്ടാകും. അഷ്ടമുടി കായലിൽ കൈയേറ്റം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉൾനാടൻ ജലഗതാഗത വകുപ്പിനെ വിവരം അറിയിക്കാം. ഫോൺ: 9447232324, 0474-2742222.

Leave a Reply

Latest News

ഓണക്കിറ്റിൽ അഴിമതി സി ബി ഐ അന്വേഷിക്കണം കരുവിള മാത്യൂസ്

തിരുവനന്തപുരം: സപ്ലെക്കോയുടെ ടെൻഡർ വ്യവസ്ഥകൾ കാറ്റിൽ പറത്തി സെൻട്രൽ വിജിലൻസ് കമ്മിഷൻ്റെ ഉത്തരവുകൾ ലംഘിച്ച് കഴിഞ്ഞ വർഷത്തെ ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം നൽകിയ വിവാദ കമ്പനിയായ...

More News