പ്രമുഖ മാധ്യമ പ്രവര്‍ത്തക റുബീക ലിയാഖത്തിനെതിരെ വ്യാപക സൈബറാക്രമണം

0

ന്യൂഡല്‍ഹി : പ്രമുഖ മാധ്യമ പ്രവര്‍ത്തക റുബീക ലിയാഖത്തിനെതിരെ വ്യാപക സൈബറാക്രമണം. റുബീക സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് മതമൗലികവാദികളെ ചൊടിപ്പിച്ചിരിക്കുന്നത്. സാരി ഉടുത്ത്, പൊട്ട് തൊട്ട്, മുടിയില്‍ പൂവ് ചൂടി കാര്‍ ഓടിക്കുന്ന ചിത്രമാണ് റുബീക സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നത്. ഇതിനെതിരെയാണ് മതമൗലികവാദികള്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം കത്തിപ്പടരുന്നതിനിടെയാണ് റുബീക്കയുടെ ചിത്രം വൈറലായത്. ഇതോടെ, ഇവര്‍ മുസ്ലീം വിരുദ്ധയാണെന്നും മതത്തില്‍ വിശ്വസിക്കുന്ന സ്ത്രീകള്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നത് ശരിയല്ലെന്നും പറഞ്ഞുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സ്‌കൂളില്‍ യൂണിഫോം നിര്‍ബന്ധമാക്കണമെന്നും മതവസ്ത്രങ്ങള്‍ ധരിക്കുന്നത് ശരിയല്ലെന്നുമുള്ള നിലപാടാണ് റുബീക സ്വീകരിച്ചിരുന്നത്. ഇതിനെതിരെയും വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു.

Leave a Reply