Saturday, March 6, 2021

സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ സമരത്തിൽ തുടരുന്നത് എന്തുകൊണ്ട്…?!

Must Read

സണ്ണി കുരുവിള കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന വൈസ് ചെയർമാൻ

കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന കോർഡിനേറ്ററും, ഫെഡറേഷൻ ഓഫ് റിക്രൂട്ടിംഗ് ഏജൻറ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക ഓർഗനൈസറുമായ സണ്ണി കുരുവിളയെ...

അറിവോ സമ്മതമോ ഇല്ലാതെ തന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് പാര്‍ട്ടിക്ക് നിരക്കാത്ത പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന് പി.ജയരാജൻ

കണ്ണൂര്‍: സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന് മറുപടിയുമായി മുതിര്‍ന്ന നേതാവ് പി ജയരാജന്‍. സ്ഥാനാര്‍ത്ഥിത്വവുമായി തന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങളില്‍ നിന്നും പാര്‍ട്ടി ബന്ധുക്കള്‍...

അധികാരം ഉപയോഗിച്ച് കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടയാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് കെ. സുരേന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണം ത​ട​യാ​നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് ഭ​യ​പ്പെ​ടാ​നു​ണ്ട്....

ഡോ. ബിനോയ്.എസ്/ഡോ. നിർമ്മൽ ഭാസ്‌ക്കർ

പ്രിയ സുഹൃത്തുക്കളേ,
‘സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ സമരത്തിൽ’ എന്ന വാർത്ത വായിക്കുമ്പോൾ മേല്പറഞ്ഞ ചോദ്യമായിരിക്കും നിങ്ങളുടെ ഓരോരുത്തരുടെയും മനസ്സിൽ ഉണ്ടാവുക. പ്രത്യേകിച്ചും നമ്മുടെ ധനകാര്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പത്രപ്രസ്താവനയും ഫേസ്ബുക് പേജിലെ വിവരങ്ങളും വായിച്ചിട്ടുള്ളവരിലെങ്കിലും. എന്തിനാണ് ഞങ്ങൾ സമരത്തിൽ തുടരുന്നത് എന്നറിയണമെങ്കിൽ കുറച്ചു ഭൂതകാലവിശേഷങ്ങളും കൂടി നിങ്ങൾ അറിയണം…

മെഡിസിൻ പഠനവും സ്പെഷ്യലൈസേഷനും കഴിഞ്ഞു ഡോക്ടർ ആകുന്ന ഒരാൾ സർക്കാർ മെഡിക്കൽ കോളേജിൽ ജോലിയിൽ പ്രവേശിക്കുന്നത് തന്നെ അവരിൽ ഒരല്പം സേവനതല്പരത ഉള്ളതുകൊണ്ട് മാത്രമാണ്. കാരണം ഈ ബിരുദാനന്തര ബിരുദവും കഴിവുകളുമൊക്കെ ഉള്ള ഒരു ഡോക്ടർക്ക് സ്വകാര്യ ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വേതനത്തിനേക്കാൾ വളരെയേറെ കുറഞ്ഞ വേതനമാണ് സർക്കാർ സർവീസിലുള്ളത്. നമ്മുടെ നാട്ടിലെ സാധാരണക്കാരിൽ സാധാരണക്കാരും പാവപ്പെട്ടവരുമായ ഭൂരിഭാഗം ജനങ്ങളുടെയും ഒരു ആശ്വാസചികിത്സാ കേന്ദ്രമാണ് ഇന്നു സർക്കാർ മെഡിക്കൽ കോളേജുകൾ. ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ തരത്തിൽ അവയെ മുന്നോട്ടു കൊണ്ടുപോകാൻ സർക്കാരും അതിലുപരി അവിടെ ജോലിചെയ്യുന്ന ഞങ്ങളെപ്പോലുള്ള ഡോക്ടർമാരും മറ്റു ആരോഗ്യപ്രവർത്തകരും അതീവശ്രദ്ധ പുലർത്തുന്നുണ്ട്. ഇപ്പോൾത്തന്നെ നിങ്ങൾക്കറിയാമല്ലോ കോവിഡ് മഹാമാരിയെ നേരിടുന്നതിന് സർക്കാരിനൊപ്പം ഏറ്റവും ശക്തമായി പ്രവർത്തിച്ച വിഭാഗമാണ് ആരോഗ്യപ്രവർത്തകർ എന്നുള്ളത്. അതിൽ സർക്കാർ മെഡിക്കൽ കോളേജുകളിലാണ് ഏറ്റവും കൂടുതൽ രോഗികളേയും അതുപോലെത്തന്നെ ഏറ്റവും ഗുരുതരാവസ്ഥയിൽ ഉള്ള കോവിഡ് രോഗികളെയും ചികിൽസിച്ചിട്ടുള്ളതും. കേരളത്തിലെ കോവിഡ് മരണനിരക്ക് ഏറ്റവും കുറഞ്ഞിരിക്കാൻ ഉള്ള പ്രധാനകാരണങ്ങളിലൊന്ന് സർക്കാർ മെഡിക്കൽ കോളേജുകളിലെ ചികിത്സയുടെ വൈദഗ്ധ്യം ഒന്നുകൊണ്ടു മാത്രമാണ്. അതുപോലെ തന്നെയാണ് മറ്റുള്ള പലവിധ രോഗങ്ങളുടെ കാര്യത്തിലും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് ഏറെ ആശ്വാസമാണ് സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സേവനം.

അതേസമയം നിങ്ങൾ അറിഞ്ഞിരിക്കേണ്ട മറ്റുചില വസ്തുതകൾ കൂടി ഉണ്ട്. എല്ലാ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഓരോ അഞ്ചുവർഷം കൂടുമ്പോഴും ശമ്പളപരിഷ്കരണം വരുമ്പോൾ സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് അതുണ്ടാകുന്നത് പത്തുവർഷത്തിൽ ഒരിക്കൽ മാത്രമാണ്. അതും പലപ്പോഴും വൈകിയാണ് ലഭ്യമാകാറുള്ളതും. 2006 ൽ നടക്കേണ്ട ശമ്പളപരിഷ്കരണം നടന്നത് 2009 ൽ മാത്രമാണ്. അന്നുപക്ഷേ ഒരു വർഷം മാത്രം മാറ്റിനിർത്തി മറ്റു വർഷങ്ങളിലെ കുടിശ്ശിക കൃത്യമായി നൽകാൻ അന്നത്തെ സർക്കാർ ശ്രദ്ധിച്ചിരുന്നു. അതുപോലെ 2016 ജനുവരി മുതൽ ലഭ്യമാക്കേണ്ട ശമ്പളപരിഷ്കരണത്തിന്റെ ഉത്തരവിറങ്ങുന്നത് 2020 അവസാനിക്കുമോൾ മാത്രമാണ്. അതായത് അഞ്ചുവർഷത്തോളം വൈകി 2020 സെപ്റ്റംബർ മാസത്തിൽ ആണ് സർക്കാർ അതു പ്രഖ്യാപിച്ചത്. ഇതിൽതന്നെ ആ ഉത്തരവിന്റെ പ്രാബല്യം 2020 ജനുവരി മുതൽ മാത്രം ആണെന്നാണ് സർക്കാർ പറയുന്നത്. അതായത് 2016 ജനുവരി മുതൽ നാലു വർഷത്തെ പരിഷ്കരിച്ച തോതിലുള്ള, സ്വാഭാവികമായും ന്യായമായും ഡോക്ടർമാർക്ക് അവകാശപ്പെട്ട വേതനം, അവർക്ക് നിഷേധിക്കപ്പെട്ട ഒരു സാഹചര്യമാണ് നിലവിലുള്ളത്. അതേസമയം സംസ്ഥാനത്തെ മറ്റെല്ലാ ഒട്ടുമിക്ക സേവന വിഭാഗങ്ങളിലും കുടിശ്ശിക അടക്കമുള്ള വേതനം നൽകുമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുമുണ്ട്. കഴിഞ്ഞ ഒരു വർഷം മഹാമാരിയുടെ പേരിൽ എല്ലാവരും വീട്ടിൽ അടച്ചിടപ്പെട്ടപ്പോൾ രാപ്പകൽ ഭേദമന്യേ എല്ലാ അപകടവും നേരിടാൻ തയ്യാറായി സേവനമനുഷ്ടിച്ചവരാണ് സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരടക്കം ഉള്ള ആരോഗ്യപ്രവർത്തകർ. കോവിഡുമായി ബന്ധപ്പെട്ട് പലർക്കും ഏറെനാളുകൾ സ്വന്തം വീട്ടിൽനിന്നും തന്നെ മാറിനിൽക്കേണ്ടി വന്നിട്ടുള്ള അവസ്ഥകളെപ്പറ്റിയുള്ള വാർത്തകൾ നിങ്ങളും വായിച്ചിട്ടുണ്ടാകുമല്ലോ. ഇതുമായി ബന്ധപ്പെട്ട് മറ്റു സംസ്ഥാനങ്ങളിലെ പോലെ ഈ കോവിഡ് പടയാളികൾക്ക് പ്രത്യേകിച്ച് യാതൊരു ആനുകൂല്യങ്ങളും നൽകിയില്ലെങ്കിലും അവകാശപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്ന ഒരു നിലപാടാണ് സർക്കാർ എടുത്തിരിക്കുന്നത്. നിരവധി പ്രതിനിധാനങ്ങൾക്ക് ശേഷവും ഇക്കാര്യത്തിൽ സർക്കാർ നിശബ്ദത പാലിക്കുന്ന ഈ സാഹചര്യത്തിൽ ഞങ്ങൾക്ക് പ്രതിഷേധിക്കുകയല്ലാതെ മറ്റുമാർഗ്ഗങ്ങളില്ല എന്നും അതുമൂലം മാത്രമാണ് ഞങ്ങൾ സമരം ചെയ്യാൻ നിർബന്ധിതരാകുന്നത് എന്നും നിങ്ങൾ മനസ്സിലാക്കണം.

ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത് ബഹു. ധനകാര്യമന്ത്രിയുടെ പത്രക്കുറിപ്പിനെ പറ്റിയായിരിക്കും. വളരെ ബാഹികമായി മാത്രവും ഒട്ടും കൃത്യതയില്ലാതെയുമാണ് ആ പത്രക്കുറിപ്പിൽ വസ്തുതകൾ പറഞ്ഞിരിക്കുന്നത്. ധനകാര്യ മന്ത്രിയുടെ ഓഫീസിൽ നിന്നും ന്യായമായതും കാര്യമാത്രപ്രസക്തമായതുമായ ഒരു വിശദീകരണം അക്കാര്യത്തിൽ ഇതുവരെയും ലഭ്യമായിട്ടുമില്ല. ശമ്പള പരിഷ്കരണ ഉത്തരവിലെ നിരവധി അപാകതകൾ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. അതിനുപുറമെ സർവീസിൽ ചേരുന്ന ജൂനിയർ ആയ ഡോക്ടർമാരെ മാത്രം ബാധിക്കുന്ന തരത്തിലുള്ള അപാകതകളും നിലവിലുണ്ട്. ഇക്കാര്യങ്ങളിലൊന്നും തന്നെ ഒരു ഉറപ്പ് നൽകാൻ ഇതുവരെയും സർക്കാരിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല, സമരപ്രഖ്യാപനം നടത്തിയ ഡോക്ടർമാരുടെ പ്രതിനിധികളോട് കൂടിയാലോചിക്കാതെ തികച്ചും ഏകപക്ഷീയമായ രീതിയിൽ ഉള്ള ഒരു തീരുമാനം ആണ് ഇക്കാര്യത്തിൽ സർക്കാർ കൈക്കൊണ്ടിട്ടുള്ളത്. ആത്മാർഥമായി പറയുകയാണെങ്കിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ ഉള്ള ഒരു പ്രത്യക്ഷ സമരത്തിൽ ഏർപ്പെടാൻ കോവിഡ് മഹാമാരി അനിശ്ചിതാവസ്ഥയിൽ നിൽക്കുന്ന ഈ സമയത്ത് ഞങ്ങൾക്ക് ഒട്ടും താല്പര്യമുള്ള കാര്യമല്ല. അതേസമയം മേല്പറഞ്ഞ പ്രത്യേക സാഹചര്യങ്ങളിൽ ഞങ്ങളെ സമരമുഖത്തേക്കിറങ്ങുവാൻ സർക്കാർ നിർബന്ധിതരാക്കുകയാണ് എന്നു തുറന്നുപറയേണ്ടി വരും.

ഈ അവസരത്തിൽ ജനുവരി മാസം 29 ആം തീയതി പ്രഖ്യാപിച്ചിരിക്കുന്ന സൂചനാ സമരവുമായി മുന്നോട്ടുപോവുകയല്ലാതെ ഞങ്ങളുടെ മുൻപിൽ മറ്റു മാർഗങ്ങളില്ല. അന്നു രാവിലെ 8 മണി മുതൽ 11 മണി വരെ അത്യാഹിത-അടിയന്തിര ചികിത്സാ വിഭാഗങ്ങളും കോവിഡ് ചികിത്സയും ഒഴികെ മറ്റെല്ലാ സേവനങ്ങളും അധ്യാപനവും നിർത്തിവെച്ചുകൊണ്ടുള്ള ഒരു സമരമാണ് ഞങ്ങൾ ചെയ്യുന്നുണ്ടാവുക. പൊതുജനങ്ങൾക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ ഏറ്റവും ലഘൂകരിക്കുന്നതിനുവേണ്ടി മാത്രമാണ് ഞങ്ങൾ സമരസമയം മൂന്നു മണിക്കൂർ മാത്രമായി നിജപ്പെടുത്തിയിരിക്കുന്നത്. എന്നിട്ടും സർക്കാരിന്റെ ഭാഗത്തുനിന്നും അനുഭാവപൂർണമായ ഒരു തീരുമാനം ഉണ്ടായില്ലെങ്കിൽ മാത്രം ഫെബ്രുവരി 9 ആം തീയതി മുതൽ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുവാനാണ് ഞങ്ങളുടെ തീരുമാനം. അന്നുമുതൽ മെഡിക്കൽ കോളേജുകളിൽ അവശ്യ-അത്യാഹിത വിഭാഗങ്ങൾ ഒഴികെയുള്ള എല്ലാ സേവനങ്ങളും പൂർണ്ണമായി സ്തംഭിക്കുന്ന ഒരു അവസ്ഥയാണുണ്ടാവുക. തികച്ചും ന്യായവും നീതിയുക്തവും ആയ ഈ അവകാശസമരത്തിന് നിങ്ങളുടെ ഓരോരുത്തരുടെയും അകമഴിഞ്ഞ ധാർമിക പിന്തുണ ഉണ്ടാവുമെന്ന് ഞങ്ങൾക്ക് പൂർണ്ണബോധ്യമുണ്ട്. ഈ ധർമ്മസമരം വിജയിപ്പിക്കാൻ നിങ്ങൾ എന്നും ഞങ്ങളുടെ കൂടെയുണ്ടാകുമെന്ന വിശ്വാസവും ഞങ്ങൾ ഇതോടൊപ്പം പങ്കുവയ്ക്കുന്നു.

കെജിഎംസിടിഎ (കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേർസ് അസോസിയേഷൻ) സംസ്ഥാന പ്രസിഡൻറും സെക്രട്ടറിയുമാണ് ലേഖകർ

English summary

Why do doctors in government medical colleges continue to strike ?!

Leave a Reply

Latest News

സണ്ണി കുരുവിള കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന വൈസ് ചെയർമാൻ

കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന കോർഡിനേറ്ററും, ഫെഡറേഷൻ ഓഫ് റിക്രൂട്ടിംഗ് ഏജൻറ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക ഓർഗനൈസറുമായ സണ്ണി കുരുവിളയെ...

More News