Sunday, October 17, 2021

മാസ്ക് ധരിക്കാതെ നിന്ന ആളുകളുടെ വിലാസം കുറിച്ചെടുക്കുന്നതിനിടയിൽ
സെക്ടർ മജിസ്‌ട്രേറ്റിന്‍റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ രജിസ്ട്രേഷൻ വകുപ്പ് മുൻ ഉദ്യോഗസ്ഥൻ പിടിയിൽ

Must Read

മൂവാറ്റുപുഴ മേക്കടമ്പ് ഭാഗത്ത് സെക്ടർ മജിസ്‌ട്രേറ്റിന്‍റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. മുവാറ്റുപുഴ വാളകം മേക്കടമ്പ് പഞ്ചായത്ത്‌ ഓഫീസിന് സമീപം ശ്രീകൃഷ്ണ വിലാസം വീട്ടിൽ സന്തോഷ്‌കുമാർ (56), മേക്കടമ്പ് പള്ളിക്ക് സമീപം മൂത്തേടത്ത് വീട്ടിൽ എൽദോ (48) എന്നിവരെയാണ് ഡി.വൈ.എസ്.പി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മാസ്ക് ധരിക്കാതെ നിന്ന ആളുകളുടെ വിലാസം കുറിച്ചെടുക്കുന്നതിനിടയിൽ സെക്ടർ മജിസ്‌ട്രേറ്റിനോടും സുരക്ഷാ ചുമതലയിലുണ്ടായിരുന്ന വനിത പോലീസ് ഉദ്യോഗസ്ഥയോടും അപമര്യാദയായി പെരുമാറുകയും സെക്ടർ മജിസ്‌ട്രേട്ടിനെ ഭീഷണിപെടുത്തുകയുമായിരുന്നു. റിട്ടയർഡ് രെജിസ്ട്രേഷൻ വകുപ്പ് ജീവനക്കാരൻ ആണ് അറസ്റ്റിൽ ആയ സന്തോഷ്കുമാർ. അന്വേഷണ സംഘത്തിൽ മുവാറ്റുപുഴ എസ്ഐ വികെ ശശികുമാർ, എ.എസ്.ഐമാരായ സി.എം രാജേഷ്, സുനിൽ സാമുവൽ, സി.പി.ഒ മാരായ ബിബിൽ മോഹൻ, അജിംസ് എന്നിവരാണ് ഉണ്ടായിരുന്നത്. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് എല്ലാ സംരക്ഷണവും നൽകുമെന്നും ജോലി തടസപ്പെടുത്തുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് പറഞ്ഞു.

Leave a Reply

Latest News

തിരുവനന്തപുരത്ത് റോഡിൽ പൊട്ടികിടന്ന കേബിളിൽ കുടുങ്ങി കാർ നിയന്ത്രണം തെറ്റി അപകടം

തിരുവനന്തപുരത്ത് റോഡിൽ പൊട്ടികിടന്ന കേബിളിൽ കുടുങ്ങി കാർ നിയന്ത്രണം തെറ്റി അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. ലക്ഷം വീട് കോളനിയിൽ ലില്ലിയാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു...

More News