Monday, September 27, 2021

റൂബിക്സ് ക്യൂബിനു പരിഹാരം ‍കാണാൻ പലരും ഏറെ പണിപ്പെടുമ്പോൾ നൂറുകണക്കിന് റൂബിക്‌സ് ക്യൂബ്‌ കൊണ്ട്‌ ഛായാചിത്രം തീർത്ത് അദ്വൈത് മാനഴി

Must Read

ആലപ്പുഴ: റൂബിക്സ് ക്യൂബിനു പരിഹാരം ‍കാണാൻ പലരും ഏറെ പണിപ്പെടുമ്പോൾ നൂറുകണക്കിന് റൂബിക്‌സ് ക്യൂബ്‌ കൊണ്ട്‌ ഛായാചിത്രം തീർത്ത് അദ്വൈത് മാനഴി. ലോകമേ തറവാട് കലാ പ്രദർശനവേദിയിൽ 400 ക്യൂബ് ഉപയോഗിച്ചാണു കലാപ്രദർശനത്തിന്റെ ലോഗോ നിർമിച്ചത്.

കാക്കനാട് ഭവൻസ് ആദർശ് വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാർഥിയാണ് അദ്വൈത്. കാക്കനാട്ടു താമസിക്കുന്ന മൂക്കോന്നിൽ ഗിരീഷിന്റെയും ബിന്ദ്യ മാനഴിയുടെയും മകനാണ്. ഏഴുവയസ്സു മുതലാണ് റൂബിക്‌സ് വിനോദത്തിൽ അദ്വൈത് ഏർപ്പെട്ടു തുടങ്ങിയത്. അച്ഛന്റെയും അമ്മയുടെയും വിവാഹ ചിത്രമാണ് ആദ്യം റൂബിക്‌സ് ക്യൂബിൽ ഛായാചിത്രം ചെയ്തത്.ഇതു വിജയിച്ചതോടെ തന്റെ റൂബിക്‌സ് ക്യൂബ് ക്യാൻവാസിലേക്കു പ്രമുഖരെ അദ്വൈത് കൊണ്ടുവരുകയായിരുന്നു.

ഇതുവരെ 90 പോർട്രെയിറ്റുകൾ നിർമിച്ചിട്ടുണ്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയൻ, സച്ചിൻ തെണ്ടുൽക്കർ, മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, കെ.എസ്. ചിത്ര തുടങ്ങിയവരുടെ ചിത്രങ്ങളും അദ്വൈത് റൂബിക്സ് ക്യൂബിൽ തീർത്തിട്ടുണ്ട്.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News