Sunday, June 20, 2021

മുൻനിര ബാങ്കുകളെല്ലാം തങ്ങളുടെ വാതിലുകൾ കൊട്ടിയടയ്ക്കുമ്പോൾ, എറണാകുളം ജില്ലയിലെ ഒരു കൊച്ചു ബാങ്ക് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുകയാണ്

Must Read

ഏത് നിമിഷവും.. എന്ത് ആവശ്യത്തിനും..പ്രതിഫലമേതും പ്രതീക്ഷിക്കാതെ ഓടിയെത്താൻ കുറച്ച് പേർ. വേറെന്താണ് ഈ ദുരന്തകാലത്ത് നമുക്ക് വേണ്ടത് ? അത് തന്നെയാണ് ഈ സംഘത്തെ വേറിട്ട് നിർത്തുന്നതും….ഇവർ കൊവിഡ് പോരാളികൾ…
പണം കൊടുത്ത് വാങ്ങാൻ സാധിക്കാത്ത ചില വസ്തുക്കൾ ജനങ്ങൾക്കായി നൽകിക്കൊണ്ട്….സ്നേഹം, കരുതൽ, സഹായം….ഇത് ഇടപ്പള്ളി സഹകരണ ബാങ്കിലെ ഒരു കൂട്ടം മനുഷ്യത്വം വറ്റാത്ത മനുഷ്യരുടെ കഥ…

രണ്ടാം കൊവിഡ് തരം​ഗം രൂക്ഷമായതോടെ ജനസൗഹാർദപരമായ ഇടപെടലുകളിൽ നിന്നെല്ലാം അകന്നുമാറി ലോകമെമ്പാടുമുള്ള മുൻനിര ബാങ്കുകളെല്ലാം തങ്ങളുടെ വാതിലുകൾ കൊട്ടിയടയ്ക്കുമ്പോൾ, എറണാകുളം ജില്ലയിലെ ഒരു കൊച്ചു ബാങ്ക് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുകയാണ്.

2018 ലെ പ്രളയ കാലത്താണ് ഇടപ്പള്ളി സഹകരണ ബാങ്ക്, ജനങ്ങൾക്ക് വേണ്ടി ആംബുലൻസ് സർവീസ് ആരംഭിക്കുന്നത്. അന്ന് വളരെ കുറച്ച് പേർ മാത്രമായിരുന്നു ഈ സേവനത്തിൽ ബാങ്കിനൊപ്പം ഉണ്ടായിരുന്നത്. കൊവിഡ് മഹാമാരി പടർന്ന് പിടിച്ചതോടെ നാനാദിക്കുകളിൽ നിന്നുയരുന്ന ജനങ്ങളുടെ ആവശ്യങ്ങളും, സഹായത്തിനായുള്ള വിളികൾക്കും ഓടിയെത്താനായി സംഘം വിപുലീകരിച്ചു.

ഇന്ന് ഈ പത്തം​ഗ സംഘം പൊതുജനങ്ങൾക്കായി ചെയ്യാത്തതായി ഒന്നും തന്നെയില്ല. ഭക്ഷണ വിതരണം, മരുന്ന് വിതരണം, ആശുപത്രിയിൽ എത്തിക്കൽ, വീട് അണുവിമുക്തമാക്കൽ, തുടങ്ങി കൊവിഡ് ബാധിതരുടെ ശവസംസ്കാരം വരെ തെല്ലൊരു ആശങ്കയോ, ഭയമോ കൂടാതെ ഇവർ ചെയ്യുന്നു. ഈ സംഘത്തിൽ സർക്കാരിന്റെ അം​ഗീകാരം കിട്ടിയ സെൽഫ് ഡിഫൻസ് വോളണ്ടിയർമാരടക്കം ഉൾപ്പെട്ടിട്ടുണ്ട്.

പലപ്പോഴും കൊവിഡ് രോ​ഗികളെ അകറ്റുന്ന പ്രവണതയാണ് സമൂഹത്തിൽ കണ്ടുവരുന്നതെന്ന് സന്നദ്ധ സേവന സംഘത്തിലെ അം​ഗം ട്വന്റിഫോറിനോട് പറഞ്ഞു. എന്നാൽ ഈ സംഘത്തിലുള്ളവർക്ക് ആർക്കും അത്തരം ആകുലതകളോ ഭയമോ ഇല്ല.

അടുത്തയാഴ്ച മുതൽ സൗജന്യമായി ഓൺലൈനിലൂടെ യോ​ഗ ക്ലാസുകൾ സംഘടിപ്പിക്കാനും ഒരുങ്ങുകയാണ് ഈ സംഘം. ബാങ്കിന് പറയത്തക്ക വരുമാനമോ, വളർച്ചയോ ഇല്ല. ബാങ്ക് നേരിടുന്ന പ്രതിസന്ധിക്കിടയിലും ജനങ്ങൾക്കായി പ്രവർത്തിക്കാൻ കഴിയുന്നതിൽ അഭിമാനം തോന്നുന്നവരാണ് ഇവർ.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്...

More News