Sunday, September 20, 2020

വായ്പതിരിച്ചടവിൽനിന്ന്‌ രക്ഷപ്പെടാൻ ഉടമ കെട്ടിച്ചമച്ച കഥയാണോ മോഷണമെന്ന് സംശയം; മൂന്നുപീടികയിലെ ഗോൾഡ് ഹാർട്ട് ജ്വല്ലറി കവർച്ചക്കേസിൽ സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊലീസ്

Must Read

ആലുവക്കടുത്ത് എടത്തലയിൽ ചുഴലിക്കാറ്റ്

കൊച്ചി: ആലുവക്കടുത്ത് എടത്തലയിൽ ചുഴലിക്കാറ്റ് അനുഭവപ്പെട്ടു. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു ചെറിയ ചുഴലിക്കാറ്റ് അടിച്ചത്. ചുഴലിക്കാറ്റിൽപ്പെട്ട് റോഡിൽ പാർക്ക് ചെയ്തിരുന്ന ഏതാനും...

ഇന്ത്യയില്‍ വീണ്ടും വില്‍പ്പനക്കെത്തിയിരിക്കുകയാണ് റിയല്‍മി സി11 സ്മാര്‍ട്ട്ഫോണ്‍

ഇന്ത്യയില്‍ വീണ്ടും വില്‍പ്പനക്കെത്തിയിരിക്കുകയാണ് റിയല്‍മി സി11 സ്മാര്‍ട്ട്ഫോണ്‍. റിച്ച്‌ ഗ്രേ കളര്‍, റിച്ച്‌ ഗ്രീന്‍ ഓപ്ഷനുകളിലാണ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ഡിവൈസിന്റെ മുന്‍വശത്ത് 5 മെഗാപിക്സല്‍ സെന്‍സറാണ്...

സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു;ഇത്തവണ മികച്ച ടി.വി. പരമ്പരയ്ക്കുള്ള പുരസ്കാരങ്ങൾ ഇല്ല

തിരുവനന്തപുരം :28-ാമത് കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2019ലെ വിജയികളെയാണ് പ്രഖ്യാപിച്ചത്. കഥാ വിഭാഗം, കഥേതര വിഭാഗം, രചനാ വിഭാഗം എന്നിങ്ങനെ മൂന്നു തലത്തിൽ...

തൃശൂർ; മൂന്നുപീടികയിലെ ഗോൾഡ് ഹാർട്ട് ജ്വല്ലറി കവർച്ചക്കേസിൽ സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊലീസ്. ഉടമയെയും ജീവനക്കാരനെയും വിശദമായി ചോദ്യംചെയ്തതിൽനിന്നാണ് ഈ നിർണായകവിവരങ്ങൾ ലഭിച്ചത്. മൂന്ന് കിലോയിൽ അധികം സ്വർണം നഷ്ടപ്പെട്ടു എന്നായിരുന്നു ജ്വല്ലറി ഉടമകൾ പറഞ്ഞിരുന്നത്. എന്നാൽ ജ്വല്ലറിയിൽ സ്വർണം ഉണ്ടായിരുന്നില്ല എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വായ്പ തിരിച്ചടവിൽ നിന്ന് രക്ഷപ്പെടാനുള്ള നാടകമാണോ ഇതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

ജൂവലറിയുടെ ഭിത്തി കുത്തിത്തുരന്ന് ആരോ അകത്തുകടന്നിട്ടുണ്ട്. എന്നാൽ, ഉടമ പറയുംപോലെ ഭൂമിക്കടിയിലെ രഹസ്യ അറ തുറന്നിട്ടില്ലെന്നും അതിൽ സ്വർണം സൂക്ഷിച്ചിരുന്നില്ലെന്നും പോലീസ് കണ്ടെത്തി. അതേസമയം കടയിലെ സെയിൽസ് കൗണ്ടറിലെ മേശപ്പുറത്തുണ്ടായിരുന്ന ആഭരണങ്ങൾ സ്വർണമായിരുന്നില്ല.

ആറുകിലോ സ്വർണം സ്റ്റോക്കുണ്ടെന്നു കാണിച്ച് ബാങ്കിൽനിന്ന്‌ ഉടമ വൻതുക വായ്പയെടുത്തിട്ടുണ്ട്. ഈ വായ്പയ്ക്ക് ബാങ്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുമുണ്ട്. സ്വർണം നഷ്‌ടപ്പെട്ടതായി കാണിച്ച് വായ്പതിരിച്ചടവിൽനിന്ന്‌ രക്ഷപ്പെടാനായി ഉടമ കെട്ടിച്ചമച്ച കഥയാണോ മോഷണമെന്നും പോലീസ് സംശയിക്കുന്നുണ്ട്. നിരവധിയാളുകളിൽനിന്നും പണം നിക്ഷേപമായി സ്വീകരിച്ച് പലവിധ ബിസിനസുകൾ നടത്തിയ ഉടമയ്ക്ക് ഇതിൽ കനത്ത നഷ്ടം സംഭവിച്ചിരുന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

വെള്ളിയാഴ്‌ച രാവിലെ പത്തോടെയാണ് ജൂവലറി മോഷണക്കഥ പുറത്തറിയുന്നത്. ആറുമാസമായി കച്ചവടവും ആളനക്കവുമില്ലാതെ കിടന്ന ഗോൾഡ് ഹാർട്ട് ജൂവലറി കുത്തിത്തുരന്ന് മൂന്നേകാൽ കിലോ സ്വർണം കവർന്നുവെന്നാണ്‌ പരാതി. ഭിത്തിയുടെ ദ്വാരം ചെറുതായിരുന്നതും ലോക്കർ പൊളിക്കാതിരുന്നതും പൊലീസിനെ സംശയത്തിലാക്കി. സിസിടിവിയോ സെക്യൂരിറ്റിയോ ജ്വല്ലറിക്കുണ്ടായിരുന്നില്ല

English summary

Whether the theft is a story fabricated by the owner to escape from the loan repayment

Leave a Reply

Latest News

ആലുവക്കടുത്ത് എടത്തലയിൽ ചുഴലിക്കാറ്റ്

കൊച്ചി: ആലുവക്കടുത്ത് എടത്തലയിൽ ചുഴലിക്കാറ്റ് അനുഭവപ്പെട്ടു. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു ചെറിയ ചുഴലിക്കാറ്റ് അടിച്ചത്. ചുഴലിക്കാറ്റിൽപ്പെട്ട് റോഡിൽ പാർക്ക് ചെയ്തിരുന്ന ഏതാനും...

ഇന്ത്യയില്‍ വീണ്ടും വില്‍പ്പനക്കെത്തിയിരിക്കുകയാണ് റിയല്‍മി സി11 സ്മാര്‍ട്ട്ഫോണ്‍

ഇന്ത്യയില്‍ വീണ്ടും വില്‍പ്പനക്കെത്തിയിരിക്കുകയാണ് റിയല്‍മി സി11 സ്മാര്‍ട്ട്ഫോണ്‍. റിച്ച്‌ ഗ്രേ കളര്‍, റിച്ച്‌ ഗ്രീന്‍ ഓപ്ഷനുകളിലാണ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ഡിവൈസിന്റെ മുന്‍വശത്ത് 5 മെഗാപിക്സല്‍ സെന്‍സറാണ് നല്‍കിയിട്ടുള്ളത്. 13 മെഗാപിക്സല്‍ പ്രൈമറി സെന്‍സറും...

സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു;ഇത്തവണ മികച്ച ടി.വി. പരമ്പരയ്ക്കുള്ള പുരസ്കാരങ്ങൾ ഇല്ല

തിരുവനന്തപുരം :28-ാമത് കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2019ലെ വിജയികളെയാണ് പ്രഖ്യാപിച്ചത്. കഥാ വിഭാഗം, കഥേതര വിഭാഗം, രചനാ വിഭാഗം എന്നിങ്ങനെ മൂന്നു തലത്തിൽ രൂപീകരിച്ച ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. കെ....

കുട്ടികളെ കാണാൻ സമ്മതിച്ചില്ല; ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊന്നു

വെട്ടുകാട് :കുടുംബവഴക്കിനിടെ ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊന്നു. വെട്ടുകാട് സ്വദേശി ലിജിനെ കൊലപ്പെടുത്തിയ കേസില്‍ നിക്കോളാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. മക്കളെ കാണണമെന്ന് ആവശ്യപ്പെട്ട് രാത്രി വീട്ടിലെത്തി ബഹളം വച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്. വെള്ളിയാഴ്ച...

കരിമീനിന്റെ വായില്‍ ഐസ് കട്ടകള്‍ തിരുകി മീനിന് തുക്കം കൂട്ടി വില്‍പ്പന നടത്തിയെന്ന് പരാതി

ആലപ്പുഴ: 400 രൂപ നിരക്കില്‍ വാങ്ങിയ കരിമീനിന്റെ വായില്‍ ഐസ് കട്ടകള്‍ തിരുകി മീനിന് തുക്കം കൂട്ടി വില്‍പ്പന നടത്തിയെന്ന് പരാതിയുമായി വീട്ടമ്മ. പള്ളാത്തുരുത്തിയില്‍ റോഡില്‍ മത്സ്യവില്‍പന നടത്തിയ ആളില്‍...

More News