Saturday, May 15, 2021

കുടിയൊഴിപ്പിക്കലിനിടെ നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത രാജന്‍റെയും അമ്പിളിയുടേയും മക്കൾ എവിടെ? ദമ്പതികളുടെ മരണം നടന്ന് നാല് മാസം പിന്നിട്ടിട്ടും പുതിയ വീട്, ഭൂമി, ജോലി തുടങ്ങിയ സർക്കാർ വാഗ്ദാനങ്ങൾ നടപ്പാക്കിയോ?

Must Read

തിരുവനന്തപുരം: കുടിയൊഴിപ്പിക്കലിനിടെ നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത രാജന്‍റെയും അമ്പിളിയുടേയും മക്കൾ എവിടെ? ദമ്പതികളുടെ മരണം നടന്ന് നാല് മാസം പിന്നിട്ടിട്ടും പുതിയ വീട്, ഭൂമി, ജോലി തുടങ്ങിയ സർക്കാർ വാഗ്ദാനങ്ങൾ നടപ്പാക്കിയോ? ഇല്ല, ഇല്ല ഇല്ലെന്നതാണ് മറുപടി,

തർക്കഭൂമിയിലെ ഒറ്റമുറി വീട്ടിലാണ് വരുമാനം പോലുമില്ലാതെ കുട്ടികളുടെ താമസം. ദമ്പതികളുടെ മരണം നടന്ന് നാല് മാസം പിന്നിട്ടിട്ടും പുതിയ വീട്, ഭൂമി, ജോലി തുടങ്ങിയ സർക്കാർ വാഗ്ദാനങ്ങളൊന്നും നടപ്പായില്ല.

കുടിയൊഴിപ്പിക്കലിനിടെ തീകൊളുത്തി ആത്മഹത്യ ചെയ്ത രാജൻ അമ്പിള ദമ്പതികളുടെ മക്കൾക്ക് ഭൂമിയും വീടും ജോലിയുമായിരുന്നു സർക്കാർ വാഗ്ദാനം. മൂത്ത മകൻ രാഹുലിന് നെല്ലിമൂട് സഹകരണ ബാങ്കിൽ ജോലി നൽകുമെന്ന് നെയ്യാറ്റിൻകര എംഎൽഎ ആൻസലൻ അറിയിച്ചിരുന്നത്. പക്ഷേ ഇതുവരെ ജോലിയുടെ കാര്യത്തിൽ തീരുമാനമായില്ല.. അച്ഛന്റേയും അമ്മയുടേയും സംരക്ഷണവും നഷ്ടപ്പെട്ട് വരുമാനവുമില്ലാത്ത പ്രതിസന്ധിയിലാണ് കുട്ടികളിപ്പോൾ.

അച്ഛനേയും അമ്മയേയും അടക്കം ചെയ്ത ഭൂമിയിൽ തന്നെ വീട് വേണമെന്നാണ് കുട്ടികളുടെ ആവശ്യം. എന്നാൽ കുട്ടികൾ ഇപ്പോൾ താമസിക്കുന്ന ഭൂമി സംബന്ധിച്ചുള്ള തർക്കം കോടതിലിൽ നിലനിൽക്കുന്നത് കൊണ്ട് ആണ് ഭൂമി വിട്ടുകൊടുക്കാൻ കഴിയാത്തതെന്നാണ് ജില്ലാഭരണകൂടത്തിന്റെ വിശദ്ധീകരണം. അതേ സമയം ബാങ്കിൽ ഒഴിവ് റിപ്പോർട്ട് ചെയ്യാത്തത് കൊണ്ടാണ് നിയമനം വൈകുന്നതെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചാലുടൻ ജോലിയുടെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും എംഎൽഎ ആൻസൻ അറിയിച്ചു.

അയൽവാസി വസന്ത കൈവശം വച്ചിരിക്കുന്നത് മിച്ച ഭൂമിയെന്ന് ആരോപിച്ചാണ് രാജനും കുടുബവും കുടിൽ കെട്ടിയിരുന്നത്. ഇത് ഒഴിപ്പിക്കാനായി പൊലീസ് എത്തിയപ്പോഴായിരുന്നു ആത്മഹത്യ. എന്നാൽ വസന്ത വിലകൊടുത്തു വാങ്ങിയ മിച്ച ഭൂമി കൈമാറ്റം ചെയ്യാൻ പറ്റാത്ത ഭൂമിയാണെന്നായിരുന്നു റവന്യൂവകുപ്പിൻറെ അന്വേഷണത്തിലെ കണ്ടെത്തൽ.

കഴിഞ്ഞ ഡിസംബർ അവസാനമാണ് തീ പൊള്ളലേറ്റ നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യ അമ്പിളിയും മരിക്കുന്നത്. രക്ഷിതാക്കളെ സംസ്കരിക്കാൻ ഇളയ മകനായ രഞ്ജിത്ത് കുഴി വെട്ടുന്നതും ലോക മനഃസാക്ഷിയെ ചുട്ടുപൊള്ളിച്ചു. ഈ സാഹചര്യത്തിലാണ് സർക്കാർ ഈ കുട്ടികൾക്ക് രക്ഷിതാക്കളെ സംസ്കരിച്ച ഭൂമിയും അവിടെ വീടു നിർമിക്കാൻ പണവും നൽകുമെന്നു പ്രഖ്യാപിച്ചത്.

വീടു നിർമിക്കാൻ സർക്കാർ 10 ലക്ഷം രൂപ ഇവർക്ക് അനുവദിച്ചു. ഈ തുക അതിയന്നൂർ പഞ്ചായത്തിന്റെ കൈവശമുണ്ട്. പക്ഷേ, ഭൂമിയില്ലാത്തവർക്ക് എങ്ങനെ വീടു നിർമിച്ചു നൽകുമെന്നാണ് പഞ്ചായത്ത് അധികൃതരുടെ ചോദ്യം. ഭൂമിയുടെ അവകാശം സംബന്ധിച്ച കേസ് അവസാനിക്കാതെ തങ്ങൾക്ക് ഒന്നും ചെയ്യാനാകില്ലെന്നും അധികൃതർ വ്യക്തമാക്കി. അതിയന്നൂർ വില്ലേജ് ഓഫിസിലെ രേഖകൾ പ്രകാരം വസന്തയാണ് രാജൻ താമസിക്കുന്ന ഭൂമിയുടെ ഉടമ.

വസന്തയുടെ പക്കൽ നിന്നും ഭൂമി വിലയ്ക്കു വാങ്ങി നൽകാൻ തയാറായി വ്യവസായി ബോബി ചെമ്മണ്ണൂർ രംഗത്തു വന്നെങ്കിലും സർക്കാർ സഹായിക്കുമെന്ന പ്രതീക്ഷയിൽ രാജന്റെ മക്കൾ അന്നതു നിരസിച്ചു. കേസ് തീരുന്ന മുറയ്ക്ക് ആലോചിക്കാമെന്ന നിലപാടിലാണു സർക്കാർ. അതല്ലാതെ ഭൂമി ഏറ്റെടുത്തു നൽകാനുള്ള യാതൊരു നടപടിയും ഇതുവരെ ആരംഭിച്ചിട്ടില്ല. ‘ഭൂമി എന്ന് ഏറ്റെടുത്തു നൽകും’ എന്ന ചോദ്യത്തിന് അധികൃതർക്കൊന്നും വ്യക്തമായ മറുപടിയില്ലെന്നും രാജന്റെ മക്കളായ രാഹുലും രഞ്ജിത്തും പറയുന്നു. കടുത്ത വേനലിൽ ചൂട് തെല്ലൊന്നുമല്ല അലട്ടുന്നത്.

വൈദ്യുതി ലഭിക്കാത്തതിനാൽ വീട്ടിൽ ഒരു ഫാൻ പോലും തൂക്കാനാവുന്നില്ല. പരാതി ആരോടു പറയണമെന്നും അറിയില്ലെന്നും രാജന്റെ മക്കൾ പറയുന്നു. ജോലി നൽകുമെന്നു പറഞ്ഞു, അതും നടപ്പായില്ലദമ്പതികളുടെ മരണത്തിനു ശേഷം മൂത്ത മകനു വാഗ്ദാനം ചെയ്ത ജോലിയും ഇതുവരെ നൽകിയില്ല. ജോലി ലഭിക്കുമെന്നു വിശ്വാസമുണ്ട്. പക്ഷേ, എന്ന് എന്ന ചോദ്യത്തിന് ആരുടെയും പക്കൽ ഉത്തരമില്ലെന്നു രാഹുൽ പറഞ്ഞു. നടപടിക്രമങ്ങൾ ഇതുവരെ ഒന്നുമായിട്ടില്ലെന്നാണ് കരുതുന്നത്. താൻ പ്ലസ്ടു വരെ പഠിച്ചിട്ടുണ്ടെന്നും തന്റെ സർട്ടിഫിക്കറ്റുകൾ ഒന്നും ജോലിയുടെ ആവശ്യത്തിനു വേണ്ടി വാങ്ങിയിട്ടില്ലെന്നും രാഹുൽ വിശദീകരിച്ചു.

English summery

Where are the children of Rajan and Ambili who committed suicide in Neyyattinkara during the eviction? Four months after the couple’s death, has the government kept its promise of a new home, land and job?

Leave a Reply

Latest News

എട്ടു വർഷങ്ങൾക്ക് ശേഷം അവർ കൂട്ടത്തോടെ ഇണ ചേരാൻ എത്തി; ഉറക്കം കെടുത്തിയ വിരുതരെ ക്യാമറയിലാക്കി നാട്ടുകാർ

കു​മ​ര​കം: എ​ട്ടു വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം അവർ കൂട്ടത്തോടെ ഇണ ചേരാൻ എത്തി. നു​റു​ക​ണ​ക്കി​ന് കമിതാക്കളുടെ ക​ര​ച്ചി​ൽ അ​യ​ൽ​വാ​സി​ക​ളു​ടെ ഉ​റ​ക്ക​വും കെ​ടു​ത്തി. നേ​രം ​പു​ല​ർ​ന്നി​ട്ടും ക​ര​ച്ചി​ൽ തു​ട​ർ​ന്ന​തി​നാ​ൽ...

More News