Monday, January 25, 2021

മറഡോണയുടെ ചങ്കായ ഒരു മലപ്പുറംകാരനുണ്ട് ദുബൈയിൽ…

Must Read

ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ ജനത്തിന് അവകാശം; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പുതിയ വാഗ്ദാനങ്ങളുമായി നടൻ കമൽഹാസൻ

ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ ജനത്തിന് അവകാശം; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പുതിയ വാഗ്ദാനങ്ങളുമായി നടൻ കമൽഹാസൻ ചെന്നൈ: തമിഴ്നാട്ടിൽ...

കളമശേരിയിൽ 17കാരനെ മർദ്ദിച്ച സംഘത്തിലെ പ്രതികളിലൊരാളായ കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം

കൊച്ചി: കളമശേരിയിൽ 17കാരനെ മർദ്ദിച്ച സംഘത്തിലെ പ്രതികളിലൊരാളായ കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. പൊലീസ് മർദ്ദിച്ചതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്ന്...

മേപ്പാടിയിൽ റിസോർട്ടിൽവെച്ച് കണ്ണൂർ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ പഞ്ചായത്തിലെ മുഴുവൻ റിസോർട്ടുകളും അടച്ച് പൂട്ടാൻ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗത്തിൽ തീരുമാനം

മേപ്പാടിയിൽ റിസോർട്ടിൽവെച്ച് കണ്ണൂർ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ പഞ്ചായത്തിലെ മുഴുവൻ റിസോർട്ടുകളും അടച്ച് പൂട്ടാൻ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗത്തിൽ...

ദുബൈ: മലപ്പുറത്തുകാരുടെ ചങ്കിടിപ്പാണ് മറഡോണ. അതേ മറഡോണയുടെ ചങ്കായ ഒരു മലപ്പുറംകാരനുണ്ട് ദുബൈയിൽ. താനൂർ അയ്യായ നെല്ലിശേരി സുലൈമാൻ. ഒമ്പത് വർഷത്തിനിടെ മറഡോണ എപ്പോഴൊെക്ക ദുബൈയിലെത്തിയിട്ടുണ്ടോ, അപ്പോഴെല്ലാം ഡീഗോയുടെ കാറിെൻറ സാരഥിയായി സുലൈമാനുമുണ്ടായിരുന്നു. 2011 ആഗസ്റ്റ് 11ന് തുടങ്ങിയ ബന്ധം മറഡോണയുടെ 60ാം പിറന്നാൾ വരെയും ഒരു കോട്ടവുമില്ലാതെ തുടർന്നു.
മറഡോണക്ക് വെറുമൊരു ഡ്രൈവർ മാത്രമായിരുന്നില്ല സുലൈമാൻ. വീടിനകത്തും പുറത്തും കളിക്കളത്തിലും സന്തതസഹചാരി. ഏത് പാതിരാത്രിക്കും വിളിച്ചുണർത്താൻ സ്വാതന്ത്ര്യമുള്ള സുഹൃത്ത്. 2011ൽ യു.എ.ഇയിലെ അൽവസൽ ക്ലബിെൻറ പരിശീലകനായെത്തിയപ്പോഴാണ് ഡീഗോയെ ആദ്യമായി പരിചയപ്പെടുന്നത്. ക്ലബിെൻറ ഡ്രൈവറായിരുന്ന സുലൈമാനായിരുന്നു മറഡോണയുടെ സാരഥിയാകാനുള്ള നിയോഗം. മാസങ്ങൾക്കു ശേഷം മറഡോണ ക്ലബ് വിട്ടെങ്കിലും സുലൈമാനോടുള്ള ഇഷ്ടം മാത്രം കുറഞ്ഞില്ല. ദുബൈ സ്പോർട്സിെൻറ അംബാസഡറായി തിരിച്ചുവന്നപ്പോൾ അദ്ദേഹത്തിെൻറ പ്രധാന ആവശ്യങ്ങളിലൊന്ന് സുലൈമാനെ ഡ്രൈവറായി നിയോഗിക്കണമെന്നായിരുന്നു. അങ്ങനെ, മറഡോണയുടെ ശമ്പളത്തിൽ സുലൈമാൻ ഡ്രൈവിങ് തുടങ്ങി. പിന്നീട് ദുബൈയിലെത്തിയപ്പോഴെല്ലാം ഡ്രൈവിങ് സീറ്റിൽ മറഡോണയുടെ ‘സുലൈ’ ഉണ്ടായിരുന്നു. പാം ജുമൈറയിൽ ഡീഗോക്കൊപ്പമായിരുന്നു താമസം. ടി.വിയിൽ കളിയുള്ള ദിവസങ്ങളിൽ എത്ര ഉറക്കത്തിലാണെങ്കിലും വിളിച്ചുണർത്തണം. സ്പാനിഷ് ഭാഷയിലാണ് സംസാരം. അറിയാവുന്ന ഭാഷയിൽ സുലൈ മറുപടി നൽകും. അത്യാവശ്യഘട്ടങ്ങളിൽ ട്രാൻസ്ലേറ്ററുടെ സഹായം തേടും. ഇരുവരുടെയും കുടുംബങ്ങൾ തമ്മിലും അടുത്തബന്ധം ഇപ്പോഴുമുണ്ട്. ഒരിക്കൽ സുലൈമാൻ പോലുമറിയാതെ മലപ്പുറത്തുള്ള കുടുംബത്തെ ദുബൈയിലെത്തിക്കാൻ ടിക്കറ്റെടുത്തത് അദ്ദേഹം ഇപ്പോഴും ഓർമിക്കുന്നു. ഡീഗോയുടെ അഭിഭാഷകയെ വിമാനത്താവളത്തിൽ എത്തിക്കാൻ വൈകിയതിെൻറ പേരിൽ വിമാനം നഷ്ടപ്പെട്ടതും ജോലി പോകുമെന്ന് ഭയന്നതും ‘സാരമില്ല’ എന്ന് പറഞ്ഞ് മറഡോണ സമാധാനിപ്പിച്ചതും ഓർമയിൽ സൂക്ഷിക്കുന്നു. സുലൈമാെൻറ ഉമ്മാക്ക് സുഖമില്ലാതെ വന്നപ്പോൾ പത്ത് ദിവസം ലീവ് നൽകി നാട്ടിലേക്കയച്ചു. ആശുപത്രിയിലുള്ള ഉമ്മയെ വിഡിയോകാൾ ചെയ്ത് സമാധാനിപ്പിച്ചത് മറഡോണയിലെ നന്മയുള്ള മനുഷ്യെൻറ തെളിവായി സുലൈമാൻ ചൂണ്ടിക്കാണിക്കുന്നു. ആവശ്യമുള്ള ഘട്ടങ്ങളിലെല്ലാം സാമ്പത്തികമായും സഹായിച്ചിട്ടുണ്ട്.

മറഡോണ മാത്രമല്ല, അർജൻറീനൻ താരം സെർജിയോ അഗ്യൂറോയും കുടുംബവും ദുബൈയിലെത്തിയാലും ഡ്രൈവർ സീറ്റിൽ സുലൈമാൻ ഉണ്ടാവും. ദുബൈ ഇൻറർനാഷനൽ സിറ്റിയിൽ താമസിക്കുന്ന സുലൈമാൻ സ്വകാര്യസ്ഥാപനത്തിെൻറ മെഡിക്കൽ ഡിപ്പാർട്മെൻറിൽ ഡ്രൈവറാണ്. കഴിഞ്ഞതവണ മടങ്ങുേമ്പാൾ വിലകൂടിയ വാച്ച് സമ്മാനമായി നൽകിയത് ഇപ്പോഴും നിധിേപാലെ സൂക്ഷിക്കുന്നു.

English summary

Whenever Maradona arrived in Dubai in nine years, Suleiman was the driver of Diego’s car.

Leave a Reply

Latest News

ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ ജനത്തിന് അവകാശം; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പുതിയ വാഗ്ദാനങ്ങളുമായി നടൻ കമൽഹാസൻ

ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ ജനത്തിന് അവകാശം; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പുതിയ വാഗ്ദാനങ്ങളുമായി നടൻ കമൽഹാസൻ ചെന്നൈ: തമിഴ്നാട്ടിൽ...

കളമശേരിയിൽ 17കാരനെ മർദ്ദിച്ച സംഘത്തിലെ പ്രതികളിലൊരാളായ കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം

കൊച്ചി: കളമശേരിയിൽ 17കാരനെ മർദ്ദിച്ച സംഘത്തിലെ പ്രതികളിലൊരാളായ കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. പൊലീസ് മർദ്ദിച്ചതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു. കുട്ടികൾക്ക് കൗൺസിലിങിന് വേണ്ടി...

മേപ്പാടിയിൽ റിസോർട്ടിൽവെച്ച് കണ്ണൂർ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ പഞ്ചായത്തിലെ മുഴുവൻ റിസോർട്ടുകളും അടച്ച് പൂട്ടാൻ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗത്തിൽ തീരുമാനം

മേപ്പാടിയിൽ റിസോർട്ടിൽവെച്ച് കണ്ണൂർ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ പഞ്ചായത്തിലെ മുഴുവൻ റിസോർട്ടുകളും അടച്ച് പൂട്ടാൻ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗത്തിൽ തീരുമാനം. പരിശോധനകൾക്ക് ശേഷം ലൈസൻസടക്കമുള്ള രേഖകൾ...

കള്ളപ്പണം വെളുപ്പിച്ച കേസിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം

കള്ളപ്പണം വെളുപ്പിച്ച കേസിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ശിവശങ്കര്‍ ജാമ്യാപേക്ഷ...

പിണറായി വിജയന്റെ കേരള പര്യടനം പരിപാടിക്കിടെ നാടകീയ രംഗങ്ങൾ; പങ്കെടുക്കാനെത്തിയ കെ പി സി സി അംഗത്തെ അറസ്റ്റ് ചെയ്‌തു

ഇടുക്കി: മുഖ്യമന്ത്രിയുടെ കേരള പര്യടനം പരിപാടിക്കിടെ ഇടുക്കിയിൽ അറസ്റ്റ്. പരിപാടിയിൽ പങ്കെടുക്കാനെത്തിയ കെ പി സി സി അംഗം സി പി മാത്യുവിനെയാണ് പൊലീസ് ബലം പ്രയോഗിച്ച് അറസ്‌റ്റ് ചെയ്‌തത്....

More News