Thursday, January 27, 2022

മാതാവിന്റെ തിരുസ്വരൂപത്തില്‍ പ്രാര്‍ഥനയ്‌ക്കായി പോകാന്‍ അയല്‍വാസികളായ സ്‌ത്രീകള്‍ അജിതയെ വിളിക്കാനായി എത്തിയപ്പോള്‍ വീട്‌ അകത്തുനിന്ന്‌ പൂട്ടിയ നിലയിലായിരുന്നു…ദമ്പതികളെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Must Read

പാതിരപ്പള്ളി(ആലപ്പുഴ): ദമ്പതികളെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാരാരിക്കുളം തെക്ക്‌ പഞ്ചായത്ത്‌ 14-ാം വാര്‍ഡില്‍ പാട്ടുകളം കോളനിയില്‍ വടക്കത്ത്‌ വീട്ടില്‍ പരേതനായ പപ്പന്റെ മകന്‍ രജികുമാര്‍ (47), ഭാര്യ അജിത (42) എന്നിവരാണ്‌ മരിച്ചത്‌. വര്‍ക്ക്‌ ഷോപ്പ്‌ ജീവനക്കാരനായ രജിമോനെയും അജിതയെയും സമീപവാസികള്‍ ഇന്നലെ ഉച്ചകഴിഞ്ഞ്‌ മൂന്നോടെയാണ്‌ തുങ്ങിയ നിലയില്‍ കണ്ടെത്തിയത്‌.
സമീപത്തുള്ള മാതാവിന്റെ തിരുസ്വരൂപത്തില്‍ പ്രാര്‍ഥനയ്‌ക്കായി പോകാന്‍ അയല്‍വാസികളായ സ്‌ത്രീകള്‍ അജിതയെ വിളിക്കാനായി എത്തിയപ്പോള്‍ വീട്‌ അകത്തുനിന്ന്‌ പൂട്ടിയ നിലയിലായിരുന്നു. പലതവണ വിളിച്ചിട്ടും വാതില്‍ തുറക്കാതെ വന്നതോടെ സംശയം തോന്നിയ ഇവര്‍ മറ്റ്‌ അയല്‍വാസികളെ വിളിച്ചുക്കൂട്ടി പരിശോധിച്ചപ്പോള്‍ രണ്ട്‌ മുറികളിലായി ഇരുവരേയും തൂങ്ങിയ നിലയില്‍ കാണപ്പെടുകയായിരുന്നു. തുടര്‍ന്ന്‌ മണ്ണഞ്ചേരി പോലീസ്‌ എത്തി മുറികള്‍ തുറന്നു പരിശോധനകള്‍ നടത്തി.
മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം ഇന്ന്‌ ബന്ധുക്കള്‍ക്ക്‌ വിട്ടുനല്‍കും. സാമ്പത്തിക പ്രതിസന്ധി കാരണം ആത്മഹത്യ ചെയ്‌തതാണെന്നാണ്‌ പോലീസിന്റെ പ്രാഥമിക നിഗമനം.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News