Sunday, November 28, 2021

സി.പി.എമ്മിന്റെ ഏഴ് ഏരിയാ സമ്മേളനങ്ങൾ പൂർത്തിയാവുമ്പോൾ ആലങ്ങാട്, കാലടി, നെടുമ്പാശ്ശേരി കമ്മിറ്റികൾ ഇല്ലാതായി

Must Read

സി.പി.എമ്മിന്റെ ഏഴ് ഏരിയാ സമ്മേളനങ്ങൾ പൂർത്തിയാവുമ്പോൾ ആലങ്ങാട്, കാലടി, നെടുമ്പാശ്ശേരി കമ്മിറ്റികൾ ഇല്ലാതായി. ഇവിടത്തെ വിവിധ ലോക്കൽ കമ്മിറ്റികൾ കളമശ്ശേരി, പറവൂർ, അങ്കമാലി, ആലുവ കമ്മിറ്റികൾക്ക് കീഴിലായി. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന അങ്കമാലി സംയുക്ത ഏരിയാ സമ്മേളനം ചൊവ്വാഴ്ച നടക്കും.

ഏരിയാ സമ്മേളനങ്ങളിൽ കമ്മിറ്റി തിരഞ്ഞെടുപ്പ് ഏകകണ്ഠമായിരിക്കണമെന്ന് ജില്ലാ നേതൃത്വം കർശന നിർദേശം നൽകിയിരുന്നതിനാൽ എവിടേയും എതിരഭിപ്രായങ്ങൾ ഉണ്ടായില്ല.

കളമശ്ശേരിയിൽ നിലവിലുള്ള സെക്രട്ടറി കെ.ബി. വർഗീസിനെത്തന്നെ വീണ്ടും തിരഞ്ഞെടുത്തു. ആലങ്ങാട് ഭാഗത്തുനിന്ന് സെക്രട്ടറി ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒടുവിൽ വർഗീസിലേക്ക് തന്നെ കാര്യങ്ങൾ എത്തുകയായിരുന്നു. ആലങ്ങാട് ഏരിയാ സെക്രട്ടറി എം.കെ. ബാബുവിനെ സെക്രട്ടറിയായി പരിഗണിക്കേണ്ടതില്ലെന്ന് ജില്ലാ നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നു. ഏരിയാ സെന്റർ കളമശ്ശേരിയായതിനാൽ അവിടെ നിന്നുള്ള ആളെത്തന്നെ സെക്രട്ടറിയായി പരിഗണിക്കുകയായിരുന്നു.

എ.എം. യൂസഫ്, ഹെന്നി ബേബി, സി.പി. ഉഷ, മുജീബ് റഹ്മാൻ, എ.ഡി. സുജിൽ, സി.എസ്.എ. കരീം, ടി.ടി. രതീഷ്, ടി.വി. ശ്യാമളൻ, ചിത്ര സുരേന്ദ്രൻ, എം.കെ. ബാബു, പി.എം. മനാഫ്, പി.കെ. അബ്ദുൾ ഷുക്കൂർ, ടി.പി. ഷാജി, വി.പി. ഡെന്നിസ്, ശ്രീലത ലാലു, പി.ജെ. ഡേവിസ്, സി.കെ. ഷാജു, പി.കെ. തിലകൻ, ടി.കെ. ഷാജഹാൻ, കെ.ജി. വേണു എന്നിവരാണ് ഏരിയാ കമ്മിറ്റി അംഗങ്ങൾ.

പറവൂർ ഏരിയാ സെക്രട്ടറിയായി ടി.ആർ. ബോസിനെ വീണ്ടും തിരഞ്ഞെടുത്തു. നാലു പതിറ്റാണ്ടായി ഏരിയാ കമ്മിറ്റിയിൽ ഉണ്ടായിരുന്ന എൻ.എ. അലി, കാർത്ത്യായനി സർവൻ എന്നിവർ ഉൾപ്പെടെ അഞ്ചുപേരെ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി. കെ.ഡി. വേണുഗോപാൽ, ടി.ജി. അശോകൻ, കെ.എ. വിദ്യാനന്ദൻ, വി.എസ്. ഷഡാനന്ദൻ, ടി.വി. നിധിൻ, കെ.എം. അംബ്രോസ്, കെ.സി. രാജീവ്, കെ.എസ്. സനീഷ്, എ.ബി. മനോജ്, ടി.എസ്. രാജൻ, എം.കെ. വിക്രമൻ, എൻ.എസ്. അനിൽകുമാർ, പി.പി. അജിത്‌ കുമാർ, പി.കെ. സോമൻ, യേശുദാസ് പറപ്പിള്ളി, പി.ഒ. സുരേന്ദ്രൻ, എം.ആർ. റീന, എം.എം. കരുണാകരൻ, എൽ. ആദർശ്, എ.എസ്. അനിൽകുമാർ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. പുത്തൻവേലിക്കര, കോട്ടുവള്ളി ലോക്കൽ കമ്മിറ്റികൾ പറവൂർ ഏരിയാ കമ്മിറ്റിക്കു കീഴിലായി.

ആലുവയിൽ എ.പി. ഉദയകുമാറിനെ വീണ്ടും ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

പി.വി. തോമസ്, ഇ.എം. സലീം, എം.ജെ. ടോമി, പി.എം. സഹീർ, കെ.എ. ബഷീർ, കെ.കെ. നാസർ, തമ്പി പോൾ, പി. മോഹനൻ, വി.എൻ. സത്യനാഥൻ, ടി.വി. രാജൻ, രാജീവ് സക്കറിയ, ടി.ആർ. അജിത്, എം.ആർ. സുരേന്ദ്രൻ, എൻ.സി. ഉഷാകുമാരി, പി.ജെ. അനിൽ, ടി.വി. പ്രതീഷ്, െക.എ. അലിയാർ, എം.എ. അജീഷ്, ബീന അലി, ഡോ. രമാ കുമാരി എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. നെടുമ്പാശ്ശേരി, കുന്നുകര, ചെങ്ങമനാട്, ശ്രീമൂലനഗരം ലോക്കൽ കമ്മിറ്റികൾ ആലുവ ഏരിയാ കമ്മിറ്റിക്കു കീഴിലായി.

അങ്കമാലി ഏരിയാ സെക്രട്ടറിയേയും കമ്മിറ്റി അംഗങ്ങളേയും ചൊവ്വാഴ്ച തിരഞ്ഞെടുക്കും.

തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന സംയുക്ത സമ്മേളനം ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. അങ്കമാലി നഗരസഭയും പാറക്കടവ്, കറുകുറ്റി, അയ്യമ്പുഴ, മൂക്കന്നൂർ, മഞ്ഞപ്ര, തുറവൂർ, കാലടി, മലയാറ്റൂർ-നീലീശ്വരം, കാഞ്ഞൂർ എന്നീ ഗ്രാമ പഞ്ചായത്തുകൾ ചേർന്ന് പത്ത്‌ ലോക്കൽ കമ്മിറ്റികൾ ഉൾപ്പെടുന്ന ഏരിയാ കമ്മിറ്റിയായി അങ്കമാലി മാറി.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News