ഒരു മാസം മുൻപ് അടച്ചിട്ടുപോയ വീട്ടിൽ തിരികെയെത്തിയ ഉടമസ്ഥൻ കണ്ടത് ആരോ കൊണ്ടുവച്ച 35 കിലോ കഞ്ചാവ്

0

ഒരു മാസം മുൻപ് അടച്ചിട്ടുപോയ വീട്ടിൽ തിരികെയെത്തിയ ഉടമസ്ഥൻ കണ്ടത് ആരോ കൊണ്ടുവച്ച 35 കിലോ കഞ്ചാവ്. വീടിനു പുറത്തിട്ടിരുന്ന കട്ടിലിനടിയിൽനിന്നാണ് നാല് ബാഗുകളിലായി ഒളിപ്പിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. പോലീസെത്തി കഞ്ചാവ് പിടിച്ചെടുത്തു.

നെയ്യാറ്റിൻകര പത്താംകല്ല്, ബ്രഹ്മംകോട്, മണികണ്ഠൻവിള വീട്ടിൽ സുനീഷ്‌ കുമാറിന്റെ വീട്ടിൽനിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ഇദ്ദേഹവും കുടുംബവും ഒരു മാസം മുൻപ് വേറെ വീട്ടിൽ താമസത്തിനു പോയിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം വീട്ടിലെത്തിയപ്പോഴാണ് പുറത്തിട്ടിരുന്ന കട്ടിലിനടിയിൽ കഞ്ചാവ് കണ്ടെത്തിയത്.

നാല് ബാഗുകളിലായി 13 കവറുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആരാണ് കഞ്ചാവ് ഇവിടെ കൊണ്ടുവന്നു വച്ചതെന്ന് അറിയില്ല. തുടർന്ന് നെയ്യാറ്റിൻകര ഡിവൈ.എസ്.പി. ജിനരാജ്, സി.ഐ. സാഗർ, എസ്.ഐ. സെന്തിൽകുമാർ എന്നിവരെത്തി പരിശോധന നടത്തി. രണ്ടാഴ്ച മുൻപ് പത്താംകല്ലിനു സമീപത്തുനിന്ന്‌ 25 കിലോ കഞ്ചാവുമായി രണ്ടു പേരെ നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടിയിരുന്നു.

പത്താംകല്ലിനു സമീപം ഒരു വീട്ടിൽ 150 കിലോ കഞ്ചാവുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്നു പരിശോധന നടത്തിയത്. ഈ സംഭവത്തിന്റെ തുടർച്ചയായിട്ടാണ് ഇതിനടുത്ത് പൂട്ടിയിട്ട വീട്ടിൽനിന്ന്‌ കഞ്ചാവ് പിടികൂടിയത്. വെള്ളിയാഴ്ച പിടിച്ചെടുത്ത കഞ്ചാവ് പോലീസ് കോടതിയിൽ ഹാജരാക്കി. നെയ്യാറ്റിൻകര പോലീസ് കേെസടുത്തു

Leave a Reply