Sunday, September 19, 2021

പുതുതായി സ്മാർട്ട് വില്ലേജോഫീസ് പണിതപ്പോൾ സ്വന്തമായുണ്ടായിരുന്ന പഴയകെട്ടിടത്തെ റവന്യൂവകുപ്പ് മറന്നു

Must Read

പുതുതായി സ്മാർട്ട് വില്ലേജോഫീസ് പണിതപ്പോൾ സ്വന്തമായുണ്ടായിരുന്ന പഴയകെട്ടിടത്തെ റവന്യൂവകുപ്പ് മറന്നു. പന്തളം കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിന്‌ സമീപമുള്ള പഴയ കെട്ടിടം അവിടെയുണ്ടെന്ന് തിരിച്ചറിയാൻപോലും കഴിയാത്തവിധം കാടുമൂടി. ഇപ്പോൾ പാമ്പുകൾക്കും നായ്‌ക്കൾക്കും പാർക്കാനുള്ള ഇടമായിമാറി ഇവിടം. കൂട്ടത്തിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം ഉപേക്ഷിക്കാനുള്ള സ്ഥലവും.

സൗകര്യം കുറവായിരുന്നെങ്കിലും പന്തളം വില്ലേജോഫീസിന് സ്വന്തമായി ഒരു ആസ്ഥാനമുണ്ടായത് ബസ്‌സ്റ്റാൻഡിന് സമീപത്താണ്. 1996 ഡിസംബറിൽ പോസ്റ്റോഫീസിന് സമീപം പുതിയ കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റുന്നതുവരെ ഇവിടെ ഓഫീസ് പ്രവർത്തിച്ചിരുന്നു. പിന്നീട് തിരിഞ്ഞുനോക്കാതായതോടെ വെള്ളപ്പൊക്കത്തിൽ ചുറ്റുമതിൽ തകർന്നുവീണും കാടുകയറിയും മാലിന്യം നിറഞ്ഞും കെട്ടിടം ഉപയോഗശൂന്യമായി. പൊതുമരാമത്ത് വകുപ്പിന് ചുറ്റുമതിൽ കെട്ടുന്നതിനായി കത്തുനൽകിയതല്ലാതെ അത് പണിതിട്ടുണ്ടോയെന്നുപോലും ആരും പരിശോധിച്ചിട്ടില്ല.

റവന്യുവകുപ്പിന്റെ കീഴിലുള്ള വിവിധ പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ് ഈ കെട്ടിടം. വെള്ളപ്പൊക്കസമയത്ത് എത്തിക്കുന്ന സാധനങ്ങൾ എടുത്തുവെയ്ക്കാനും ദുരന്തനിവാരണ വിഭാഗത്തിന്റെ ഓഫീസായി പ്രവർത്തിപ്പിക്കാനും കഴിയുകയും ചെയ്യും. കാടുവെട്ടി വൃത്തിയാക്കിയില്ലെങ്കിൽ കെട്ടിടത്തോടുചേർന്ന് വലിയ മരങ്ങൾ വളർന്ന് അടിത്തറയ്ക്കും ഭിത്തിക്കും വിള്ളൽ വീഴാൻ കാരണമാകും.

Leave a Reply

Latest News

ഇരട്ടക്കുഴൽ തുരങ്കത്തിലേക്കുള്ള പാലത്തിലെ തകർച്ച പരിഹരിച്ചു

ഇരട്ടക്കുഴൽ തുരങ്കത്തിലേക്കുള്ള പാലത്തിലെ തകർച്ച പരിഹരിച്ചു. പൊളിഞ്ഞ ഭാഗങ്ങളും പരിസരങ്ങളും ഇളക്കിമാറ്റിമുകളിൽ കോൺക്രീറ്റിട്ടു. പാലത്തിന്റെ ഗർഡറുകൾ ചേരുന്ന ഭാഗത്താണ് റോഡ് തകർന്നിരുന്നത്.പാലം നിർമാണത്തിലിത് സ്വാഭാവികമാണെന്നും കൃത്യമായ...

More News