Monday, December 6, 2021

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നാൽ ജലം ഒഴുകിയെത്തുന്നത് ഇടുക്കി അണക്കെട്ടിലേക്കാണ്. ആ വെള്ളത്തെ താങ്ങാനുള്ള കരുത്ത് ഇടുക്കി അണക്കെട്ടിനുണ്ടോ?

Must Read

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നാൽ ജലം ഒഴുകിയെത്തുന്നത് ഇടുക്കി അണക്കെട്ടിലേക്കാണ്. ആ വെള്ളത്തെ താങ്ങാനുള്ള കരുത്ത് ഇടുക്കി അണക്കെട്ടിനുണ്ടോ? കഴിഞ്ഞ കുറേ നാളുകളായി സാമൂഹ്യ മാധ്യമങ്ങളിൽ ഭീതിപടർത്തി നിറഞ്ഞു നിൽക്കുന്ന ഒന്നാണ് മുല്ലപ്പെരിയാർ അണക്കെട്ട്. ഇപ്പോഴിതാ ജനമനസുകളിൽ ഭീതി ഒരുപടി കൂടി ഉയർന്നിരിക്കുകയാണ്. മുല്ലപ്പെരിയാർ അണകെട്ട് തുറക്കാൻ പോകുന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടി കടന്നിരിക്കുന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നതിനോടൊപ്പം തന്നെ ഉയരുന്ന ഒന്നുണ്ട്. മലയാളികളുടെ മനസ്സിലെ പേടി. എന്നാൽ മറ്റൊരു ഭീതിയെക്കുറിച്ച് ആരും ഓർക്കുന്നില്ല എന്ന് തോന്നുന്നു.

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നാൽ ജലം ഒഴുകിയെത്തുന്നത് ഇടുക്കി അണക്കെട്ടിലേക്കാണ്. ആ വെള്ളത്തെ താങ്ങാനുള്ള കരുത്ത് ഇടുക്കി അണക്കെട്ടിനുണ്ടോ? ഇടുക്കി അണക്കെട്ടിൽ ഇപ്പോൾ തന്നെ 90 ശതമാനം വെള്ളമുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നാൽ ഇടുക്കി അണക്കെട്ടിന് ആ വെള്ളത്തെ താങ്ങാനാവില്ലെന്ന് സമിതിയുടെ വിലയിരുത്തൽ വന്നു കഴിഞ്ഞു. ഇത്തരമൊരു അവസരം വന്നാൽ ഇടുക്കിയുടെ ഷട്ടറുകൾ കൂടുതൽ ഉയർത്താനാണ് സാധ്യത.

രണ്ട് മലകളുടെ ഇടുക്കിൽ പ്രകൃതി ഒളിപ്പിച്ച മഹാദ്ഭുതം. അത് മനുഷ്യന്റെ സാങ്കേതികമികവുമായി ഒത്തുചേർന്നപ്പോൾ ഉണ്ടായത് കേരളത്തിലെ ഊർജവിപ്ലവം. മൂന്ന് അണക്കെട്ടുകളുൾപ്പെട്ട ഇടുക്കി പദ്ധതിയെ വിശേഷിപ്പിക്കാൻ മറ്റൊന്നില്ല. സമുദ്രനിരപ്പിൽനിന്നും 925 മീറ്റർ ഉയരമുള്ള കുറത്തിമലയ്ക്കും 839 മീറ്റർ ഉയരമുള്ള കുറവൻമലയ്ക്കും ഇടയിൽ ‘കമാനം’ വിരിച്ച് കിലോമീറ്ററുകളോളം പരന്നുകിടക്കുകയാണ് ഈ പദ്ധതി. ഉയരത്തിൽ ഏഷ്യയിൽ രണ്ടാമനായ ചെറുതോണിയിലെ ആർച്ച് ഡാം, അഞ്ച് ഷട്ടറുകളുള്ള ചെറുതോണി അണക്കെട്ട്, കുളമാവ് ഡാം, മൂലമറ്റം പവർ ഹൗസ് എന്നിവയൊക്കെ ഉൾപ്പെടുന്നതാണ് ഇടുക്കി പദ്ധതി.

മുല്ലപ്പെരിയാർ ഡാമിന് എന്തെങ്കിലും സംഭവിച്ചാൽ അത് ബാധിക്കുക കേരളത്തിന്റെ നിലനിൽപ്പിന്റെ നട്ടെല്ലായ നാല് ജില്ലകളെയാണ്. ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ അമ്പത് ലക്ഷത്തോളം ജനങ്ങളെ ഇത് ബാധിക്കും. ഡാം തകർന്നാൽ അതിലെ ഭൂരിഭാഗം വെള്ളവും ഒഴകുന്നത് പെരിയാറിലൂടെയായിരിക്കും. ഭൂചലനതീവ്രത 8 വരെ എത്തിയാലും പ്രതിരോധിക്കാൻ കഴിയുന്ന കനേഡിയൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പെരിയാറിലെ രണ്ടാമത്തെ അണക്കെട്ടായ ഇടുക്കി ഡാം നിർമ്മിച്ചിരിക്കുന്നതെങ്കിലും മുല്ലപ്പെരിയാർ ഡാം തകർന്നാൽ ഉണ്ടാകുന്ന ശക്തമായ ഒഴുക്ക് അതിജീവിക്കാൻ ഇടുക്കി ഡാമിന് കഴിയുമോ എന്ന് പറയാനാവില്ല.

15 ദശലക്ഷം ഘനയടി ജലമാണ് മുല്ലപ്പെരിയാർ ഡാമിന്റെ സംഭരണശേഷി. എന്നാൽ കോടതി നിർദ്ദേശപ്രകാരമുള്ള അനുവദനീയമായ പരമാവധി സംഭരണ ശേഷി 136 അടിയാണ്. ഇത് 11 ദശലക്ഷം ക്യുബിക് അടിക്ക് തുല്യമാണ്. ഭൂകമ്പത്തേത്തുടർന്നോ മറ്റോ ഡാം തകർന്നാൽ മൂന്ന് മുതൽ നാലു മണിക്കൂർ കൊണ്ട് വെള്ളം ഇടുക്കി ഡാമിലെത്തും. ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി 74.5 ദശലക്ഷം ഘനയടിയാണ്. എന്നാൽ 70.5 ടി എം സി വരെയാണ് സംഭരിക്കാറുള്ളത്. മുല്ലപ്പെരിയാർ ഡാം തകർന്നാൽ ഒഴുകിയെത്താവുന്ന 11.2 ദശലക്ഷം ഘനയടി ജലത്തിൽ 10 ദശലക്ഷം ഘനയടി ജലത്തെയും ഉൾക്കൊള്ളാൻ ഇടുക്കി ഡാമിന് കഴിയും.

ഡാം തകർന്നതിന് ശേഷം വെള്ളം ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്താനെടുക്കുന്ന 3 – 4 മണിക്കൂറിനുള്ളിൽ ഇടുക്കി ജല വൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി ഡാമിൻറെ ഷട്ടറുകൾ നിയന്ത്രിതമായി തുറന്നുകൊണ്ട് ഇടുക്കി ഡാമിൻറെ ജലനിരപ്പ് നിയന്ത്രമവിധേയമാക്കാൻ കഴിയും. ചെറുതോണി ഡാമിന് മുകൾഭാഗത്ത് അഞ്ച് പ്രധാന ഷട്ടറുകളും താഴെ രണ്ട് ചെറിയ ഷട്ടറുകളുമാണുള്ളത് . ഓരോ പ്രധാന ഷട്ടറുകളിലൂടെയും മിനുട്ടിൽ 25,760 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കാനാവും. എന്നാൽ ഈ ഷട്ടറുകൾ തുറക്കുന്നത് അപകടത്തിലാക്കുന്നത് കേരള ജനതയെ ആണ്. ഷട്ടറുകൾ തുറന്നാൽ ചെറുതോണി വെള്ളത്തിലാകാം ഒരുപാടാ സമയം ആവശ്യമില്ല.

ഇടുക്കി ഡാമിൽ 90 ശതമാനം ജലമുള്ള ഇപ്പോഴത്തെ സാഹചര്യത്തിൽ അപകടം വലുതാണ്. മുല്ലപ്പെരിയാർ തകരുന്നപക്ഷം ഒഴുകിയെത്താനിടയുള്ള മണ്ണും കല്ലും മരങ്ങളും മറ്റും ഇടുക്കിയുടെ സംഭരണശേഷി ഗണ്യമായി കുറയ്ക്കാനും സാധ്യതയുണ്ട്. കൂടാതെ, മരങ്ങളും മറ്റും ഒഴുകിവന്ന് ഷട്ടറുകളിലൂടെയുള്ള ജലപ്രവാഹത്തിന് തടസ്സമുണ്ടായാൽ പുറന്തള്ളുന്ന ജലത്തിന്റെ അളവ് കുറയുകയും ചെയ്യും.

മറ്റൊരു സാധ്യത മുല്ലപ്പെരിയാർ ഡാമിൽ തകർന്നാൽ കുതിച്ചെത്തുന്ന വെള്ളവും മരങ്ങളടക്കമുള്ള മറ്റവശിഷ്ടങ്ങളും ഇടുക്കി ഡാമിന് ഭീഷണിയാകുന്നതു സംബന്ധിച്ചാണ്. മുല്ലപ്പെരിയാർ ഡാം ഒന്നാകെ തകരുകയാണെങ്കിൽ 50 അടി ഉയരത്തിലാണ് വെള്ളം ഇടുക്കി ഡാമിലേക്ക് വെള്ളം കുതിച്ചെത്താൻ സാധ്യത. ഈ ഭാഗത്തുള്ള വള്ളക്കടവ്, വണ്ടിപ്പെരിയാർ, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻകവിൽ പ്രദേശങ്ങളിലെ 70,000 പേരുടെ ജീവനാണ് ഇതുമൂലം അപകടത്തിലാകുക. ഇവരിൽ 30,000 പേരും തമിഴ് വംശജരാണെന്നത് മറ്റൊരു പ്രത്യേകതയാണ്. ഈ ആഘാതത്തിൽ ഇടുക്കി ഡാം തകർന്നാൽ താഴെയുള്ള 11 അണക്കെട്ടുകളും തകരാം. ഫലത്തിൽ ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ജനങ്ങളെയാകെ ബാധിക്കുന്നതിലേക്കാണ് ഇത്തരമൊരു ദുരന്തസാധ്യത വിരൽചൂണ്ടുന്നത്. മുല്ലപ്പെരിയാർ ഡാമിനൊപ്പം ഇടുക്കി ഡാമിൻറെ കൂടി തകർച്ച കേരളത്തെ രണ്ടായി വിഭജിക്കുന്നതിന് ഇടയാക്കുമെന്നാണ് മുല്ലപ്പെരിയാർ ഡാമിൻറെ ബലക്ഷയം പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച സെൻട്രൽ സോയിൽ ആൻഡ് മെറ്റീരിയൽ റിസേർച് സ്റ്റേഷൻ ടീം നൽകിയ രഹസ്യറിപ്പോർട്ടിൽ പറയുന്നത്.

13 ഷട്ടറുകളുള്ള മുല്ലപെരിയാർ അണക്കെട്ടിൻ‌റെ ഷട്ടറുകൾ തുറക്കുമ്പോൾ വെള്ളം പെരിയാർ നദിയിലൂടെ വള്ളക്കടവ്, വണ്ടിപ്പെരിയാർ, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻകോവിൽ വഴി ഇടുക്കി ജലാശയത്തിൽ എത്തും. അപ്പോഴെയ്ക്കും ഇടുക്കിയുടെ പകുതി നഷ്ടമാകുമെന്ന് ചുരുക്കം. വെള്ളത്തിന്റെ അളവുകൂടുമ്പോൾ മുന്നറിയിപ്പില്ലാതെ തമിഴ്നാട് ഷട്ടറുകൾ തുറക്കുന്നതിനാൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർക്ക് എല്ലാ മഴക്കാലവും ഭീതിയുടെ നാളുകളാണ്. ഏറ്റവും അവസാനം 2018 ഓഗസ്റ്റ് 14നു രാത്രിയാണ് തമിഴ്നാട് മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറന്നത്.
അത് ഇന്നും ഇടുക്കിക്കാരുടെ ഭീതിയോടെയാണ് ഓർമിക്കുന്നത്.

മുല്ലപ്പെരിയാർ ഡാമിന്റെ അപകടാവസ്ഥ സൂചിപ്പിച്ച് ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിലെ ഏജൻസി തയാറാക്കിയ റിപ്പോർട്ടിൽ ലോകത്തെ അപകടാവസ്ഥയിലുള്ള 6 വലിയ ഡാമുകളിലൊന്നായി മുല്ലപ്പെരിയാറിനെ ചേർത്തിരിക്കുന്നത്. 50 വർഷത്തെ കാലാവധിയിൽ 1895ൽ നിർമിച്ച മുല്ലപ്പെരിയാർ ഡാം 100 വർഷങ്ങൾക്കു ശേഷവും പ്രവർത്തനത്തിലുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

ഇപ്പോൾ ഡാം തുറക്കാൻ പോകുമ്പോൾ അത് താങ്ങാനുള്ള കരുത്ത് ഇടുക്കി ഡാമിനുണ്ടോ എന്നും ചർച്ച ചെയ്യേണ്ട വിഷയമാണ്. നിലവിൽ കനത്ത മഴ ദുരിതം വിതച്ച ഇടുക്കിയുടെ മണ്ണിലേക്ക് മുല്ലപ്പെരിയാറിലെ ജലം ഒളിച്ചിറങ്ങാൻ തുടങ്ങുമ്പോൾ ഇനിയും ഒരു ദുരന്തത്തെയാണോ വരവേൽക്കാൻ പോകുന്നത് എന്ന ഭീതിയിലാണ് കേരള ജനത.

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News