Thursday, December 2, 2021

മുല്ലപ്പെരിയാർ ഡാം തുറന്നാൽ മാറ്റിപ്പാർപ്പിക്കേണ്ടി വരിക 3,220 പേരെ

Must Read

മുല്ലപ്പെരിയാർ ഡാം തുറന്നാൽ മാറ്റിപ്പാർപ്പിക്കേണ്ടി വരിക 3,220 പേരെ. പീരുമേട് താലൂക്കിലെ വില്ലേജുകളായ ഏലപ്പാറ, ഉപ്പുതറ, പെരിയാർ, മഞ്ചുമല, ഇടുക്കി താലൂക്കിലെ അയ്യപ്പൻ കോവിൽ, കാഞ്ചിയാർ, ഉടുമ്പൻചോല താലൂക്കിലെ ആനവിലാസം എന്നിവിടങ്ങളിൽ നിന്നുമാണ് ഇത്രയും പേരെ മാറ്റിപ്പാർപ്പിക്കുക. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് കൂടുന്നതിന്റെ ഭാഗമായി സ്വീകരിച്ച സുരക്ഷാ നടപടികൾ അവലോകനം ചെയ്യാൻ കലക്ടറുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ആളുകളെ മാറ്റിപ്പാർപ്പിക്കാൻ കെട്ടിടങ്ങൾ കണ്ടെത്തി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ക്യാംപുകൾ സജ്ജീകരിച്ചിരിക്കുന്നത്. വളർത്തുമൃഗങ്ങളെ മാറ്റാനും പ്രത്യേക സൗകര്യം ഒരുക്കി. എല്ലാ ക്യാംപിലും ചാർജ് ഓഫിസർമാരുണ്ടാകും. ആരോഗ്യ സുരക്ഷാ ആവശ്യത്തിനായി എല്ലായിടത്തും ടീമിനെ സജ്ജീകരിച്ചു. കൺട്രോൾ റൂമുകൾ തുറന്നു. ക്യാംപിലേക്ക് മാറുന്നവരുടെ വീടുകളിൽ പൊലീസ് നൈറ്റ് പട്രോളിങ് ഏർപ്പെടുത്തും.

അഗ്നിരക്ഷാസേനയുടെ 4 ടീം സജ്ജമാണ്. വനം വകുപ്പിന്റെ 2 കൺട്രോൾ റൂം വണ്ടിപ്പെരിയാറിലും വള്ളക്കടവിലും പ്രവർത്തനം ആരംഭിച്ചു. സ്പെഷൽ ടാസ്ക് ഫോഴ്സും പ്രശ്നസാധ്യതാ പ്രാദേശങ്ങളിലുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ കെഎസ്ഇബി താൽക്കാലിക സംവിധാനം ഒരുക്കും. വൈദ്യുതി മുടങ്ങിയാലും വാർത്താവിനിമയ സംവിധാനം പ്രവർത്തിക്കുന്നതിന് ബിഎസ്എൻഎലും സംവിധാനം ഒരുക്കും. ജലസേചനം, ഫയർഫോഴ്‌സ് തുടങ്ങിയ വകുപ്പുകളും കൺട്രോൾ റൂമുകൾ തുടങ്ങും.

∙ ‘മുൻകരുതലുകൾ എല്ലാം സ്വീകരിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ സ്പെഷൽ ഓഫിസർമാരായി 2 ഡപ്യൂട്ടി കലക്ടർമാരെ നിയോഗിച്ചിട്ടുണ്ട്. വണ്ടിപ്പെരിയാർ, ഉപ്പുതറ കേന്ദ്രീകരിച്ചാണ് ഇവർ ക്യാംപ് ചെയ്യുന്നത്. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല.’ – ഷീബ ജോർജ്, ഇടുക്കി ജില്ലാ കലക്ടർ

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News