Thursday, May 13, 2021

ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിക്ക് കോടതികൾ ജാമ്യം അനുവദിക്കുേമ്പാൾ, സാക്ഷികൾക്കും ഇരകളുടെ കുടുംബങ്ങൾക്കും അതുണ്ടാക്കുന്ന പ്രത്യാഘാതം എന്തായിരിക്കുമെന്നുകൂടി ആലോചിക്കണമെന്ന് സുപ്രീംകോടതി

Must Read

ന്യൂഡൽഹി: ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിക്ക് കോടതികൾ ജാമ്യം അനുവദിക്കുേമ്പാൾ, സാക്ഷികൾക്കും ഇരകളുടെ കുടുംബങ്ങൾക്കും അതുണ്ടാക്കുന്ന പ്രത്യാഘാതം എന്തായിരിക്കുമെന്നുകൂടി ആലോചിക്കണമെന്ന് സുപ്രീംകോടതി. നിരവധി കേസുകളിൽ ശിക്ഷിക്കപ്പെട്ട പ്രതിക്ക് കൊലക്കേസിൽ ജാമ്യം അനുവദിച്ച അലഹബാദ് ഹൈകോടതി വിധി റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡേയുടെ നേതൃത്വത്തിലുള്ള ബെഞ്ചി‍െൻറ കഴിഞ്ഞ ദിവസത്തെ ഉത്തരവ്. ബോബ്ഡേ വെള്ളിയാഴ്ചയാണ് വിരമിച്ചത്.

കു​റ്റം ചു​മ​ത്ത​പ്പെ​ട്ട വ്യ​ക്​​തി​യു​ടെ സ്വാ​ത​ന്ത്ര്യം പ്ര​ധാ​ന​മാ​ണെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. എ​ന്നാ​ൽ, ഇ​ത്ത​രം വ്യ​ക്​​തി​ക്ക്​ ജാ​മ്യം അ​നു​വ​ദി​ച്ചാ​ൽ ഇ​ര​ക​ളു​ടെ​യും സാ​ക്ഷി​ക​ളു​ടെ​യും കു​ടും​ബ​ത്തി​‍െൻറ ജീ​വ​നും സ്വാ​ത​ന്ത്ര്യ​ത്തി​നു​മു​ണ്ടാ​കു​ന്ന ഭീ​ഷ​ണി കോ​ട​തി​ക​ൾ തി​രി​ച്ച​റി​യ​ണം. അ​ടു​ത്ത ഇ​ര അ​വ​രാ​യെ​ന്നും വ​രാം.

ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ക്കു​േ​മ്പാ​ൾ കോ​ട​തി​ക​ൾ എ​ല്ലാ വ​ശ​വും പ​രി​ഗ​ണി​ക്ക​ണം -ജ​സ്​​റ്റി​സു​മാ​രാ​യ എ.​എ​സ്.​ ബൊ​പ്പ​ണ്ണ, വി. ​രാ​മ​സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​രു​മു​ൾ​പ്പെ​ട്ട ബെ​ഞ്ച്​ വി​ല​യി​രു​ത്തി. ഈ ​കേ​സി​ൽ പ​ല കാ​ര്യ​ങ്ങ​ളും ഹൈ​കോ​ട​തി അ​വ​ഗ​ണി​ച്ചു​വെ​ന്നും​ സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. രാ​ജ്​ ന​രാ​യ​ൺ സി​ങ്ങി​നെ കൊ​ല​െ​പ്പ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ അ​രു​ൺ യാ​ദ​വി​ന്​ ജാ​മ്യം ന​ൽ​കി​യ​തി​നെ​തി​രെ സി​ങ്ങി​‍െൻറ ഭാ​ര്യ സു​ധ​യാ​ണ്​ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശ്​ കോ​ൺ​ഗ്ര​സ്​ ക​മ്മി​റ്റി​യു​ടെ സ​ഹ​ക​ര​ണ സെ​ൽ പ്ര​സി​ഡ​ൻ​റാ​യ രാ​ജ്​ ന​രാ​യ​ൺ സി​ങ് 2015ലാ​ണ്​ അ​സം​ഗ​ഡി​ൽ വെ​ടി​യേ​റ്റു മ​രി​ച്ച​ത്. വാ​ട​ക കൊ​ല​യാ​ളി​യാ​യ പ്ര​തി അ​രു​ൺ യാ​ദ​വി​നെ​ കൊ​ല​പാ​ത​കം ഉ​ൾ​പ്പെ​ടെ 15 ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ശി​ക്ഷി​ച്ചി​രു​ന്നു.

Leave a Reply

Latest News

ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു

തിരുവനന്തപുരം: ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. ഇത് ശനിയാഴ്ച കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.. ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറി വടക്ക്‌വടക്ക് പടിഞ്ഞാറ്...

More News