എക്‌സൈസ്‌ തീരുവയില്‍ കേന്ദ്രം ഇളവ്‌ അനുവദിച്ചപ്പോള്‍ പെട്രോള്‍ വിലയില്‍ ആകെ 10.41 രൂപ കുറയേണ്ടതാണെങ്കിലും കേരളത്തില്‍ ഒമ്പതര രൂപയുടെ കുറവ്‌ മാത്രം!

0

തിരുവനന്തപുരം: എക്‌സൈസ്‌ തീരുവയില്‍ കേന്ദ്രം ഇളവ്‌ അനുവദിച്ചപ്പോള്‍ പെട്രോള്‍ വിലയില്‍ ആകെ 10.41 രൂപ കുറയേണ്ടതാണെങ്കിലും കേരളത്തില്‍ ഒമ്പതര രൂപയുടെ കുറവ്‌ മാത്രം!. ഇതോടെ സംസ്‌ഥാനത്ത്‌ വിലക്കുറവിന്റെ ആനുകൂല്യം പൂര്‍ണമായി ജനങ്ങളിലെത്തിയില്ല.
വില്‍പന നികുതി കുറയ്‌ക്കില്ലെന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാലും വ്യക്‌തമാക്കിയിട്ടുണ്ട്‌. കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെ എക്‌സൈസ്‌ തീരുവ എട്ടുരൂപയാണ്‌ കുറച്ചത്‌. ആനുപാതികമായി സംസ്‌ഥാനത്ത്‌ 2.41 രൂപ കുറഞ്ഞു. ആകെ 10.41 രൂപയുടെ ഇളവ്‌. എന്നാല്‍, സംസ്‌ഥാനത്ത്‌ ഇന്നലെ പെട്രോള്‍ പമ്പുകളില്‍ കുറഞ്ഞത്‌ ഒമ്പതര രൂപ മാത്രം. ഒരു രൂപയോളം വ്യത്യാസം എന്തുകൊണ്ടെന്ന്‌ വ്യക്‌തമാക്കാന്‍ ഡീലര്‍മാര്‍ക്കും സാധിക്കുന്നില്ല. എണ്ണകമ്പനികളാണ്‌ ഇക്കാര്യം വിശദീകരിക്കേണ്ടത്‌.

LEAVE A REPLY

Please enter your comment!
Please enter your name here