Monday, April 12, 2021

83 അംഗ സിപിഎം പട്ടിക പുറത്തിറക്കിയപ്പോൾ മൂപ്പൻ മന്ത്രി എം.എം. മണി: 76 വയസ്സ്, ബേബി 27 വയസ്സുകാരനായ എസ്എഫ്ഐ സെക്രട്ടറി സച്ചിൻദേവ്

Must Read

സൗദിയിൽ റമദാൻ മാസപ്പിറവി ദൃശ്യമായില്ല

സൗദിയിൽ റമദാൻ മാസപ്പിറവി ദൃശ്യമായില്ല. റമദാൻ വ്രതം ചൊവ്വാഴ്ച ആരംഭിക്കുമെന്ന് സൗദി സ്ഥിരീകരിച്ചു. മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ ഏപ്രിൽ 12 തിങ്കളാഴ്ച്ച ശഅബാൻ പൂർത്തിയാക്കി ചൊവ്വ...

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് നിലവിലെ നിയമസഭയുടെ കാലാവധിക്കുള്ളിൽ നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് നിലവിലെ നിയമസഭയുടെ കാലാവധിക്കുള്ളിൽ നടത്തണമെന്ന് ഹൈക്കോടതി. സിപിഎമ്മും നിയമസഭാ സെക്രട്ടറിയും സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. നി​ല​വി​ല്‍ ഒ​ഴി​വു വ​രു​ന്ന...

എസ്എസ്എൽസി വിദ്യാർഥികളുടെ ക്ലാസുകൾ അടുത്ത മാസം മുതൽ ഓൺലൈനായി ആരംഭിക്കും

കൊച്ചി: എസ്എസ്എൽസി വിദ്യാർഥികളുടെ ക്ലാസുകൾ അടുത്ത മാസം മുതൽ ഓൺലൈനായി ആരംഭിക്കും. തെരഞ്ഞെടുപ്പുഫലം വന്നശേഷമാകും ക്ലാസുകൾ തുടങ്ങുക. കോവിഡ് വ്യാപനം ‌വീണ്ടും ഉയർന്ന പശ്ചാതലത്തിലാണ് ക്ലാസുകൾ...

തിരുവനന്തപുരം: 83 അംഗ സിപിഎം പട്ടിക പുറത്തിറക്കിയപ്പോൾ മൂപ്പൻ മന്ത്രി എം.എം. മണി: 76 വയസ്സ്, ബേബി 27 വയസ്സുകാരനായ എസ്എഫ്ഐ സെക്രട്ടറി സച്ചിൻദേവ്. മുതിർന്നവരിൽ രണ്ടാമൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ– 75
പട്ടികയിൽ കൂടുതലുള്ളത് 51– 60 പ്രായവിഭാഗത്തിലുള്ളവരാണ്– 33 പേർ. 30 വയസ്സിൽ താഴെ പ്രായമുള്ള 4 പേരും പട്ടികയിൽ ഇടം പിടിച്ചു. ജെയ്ക്ക് സി.തോമസ്, ലിന്റോ ജോസഫ്, പി.മിഥുന എന്നിവരാണ് സച്ചിനെ കൂടാതെ സിപിഎം പട്ടികയിലെ മറ്റു ‘േബബിമാർ’

30–40 പ്രായമുള്ള 8 പേർ: എം. വിജിൻ, കെ.വി. സക്കീർ ഹുസൈൻ, പി.പി. സുമോദ്, ഷെൽന നിഷാദ്, ആന്റണി ജോൺ, എം.എസ്. അരുൺകുമാർ, കെ.യു. ജനീഷ്കുമാർ വി.കെ. പ്രശാന്ത് എന്നിവരാണ് യുവ സംഘം. 41– 50 പ്രായക്കാർ 13 പേരുണ്ട്. 60 വയസ്സിനു മുകളിലുള്ളവർ 24 പേരും.

83 സ്ഥാനാർഥികളിൽ 42 പേർ ബിരുദധാരികളാണ്. അതിൽ 28 പേർ അഭിഭാഷകർ. പിഎച്ച്ഡിയുള്ള 2 പേരുണ്ട്. ഡോ: കെ.ടി. ജലീലും പ്രഫ. ആർ ബിന്ദുവും. മെഡിക്കൽ ഡോക്ടർമാരും 2 പേർ: ഡോ.ജെ. ജേക്കബും ഡോ. സുജിത് വിജയനും. ആലുവയിലെ സ്ഥാനാർഥി ഷെൽന നിഷാദ് അലിയാണ് സിപിഎം പട്ടികയിലെ ആർക്കിടെക്ട്.

സംസ്ഥാന ഡിവൈഎഫ്ഐ ഔട്ട്

സിപിഎം പട്ടികയ്ക്കു ചെറുപ്പം ഉണ്ടെങ്കിലും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റോ സെക്രട്ടറിയോ ഇല്ലാതെ പോയത് യുവജന സംഘടനയ്ക്കു നിരാശയായി.

പ്രസിഡന്റ് എസ്. സതീഷിനെ കോഴിക്കോട് ജില്ലയിലും സെക്രട്ടറി എ.എ. റഹീമിനെ തിരുവനന്തപുരം ജില്ലയിലും പരിഗണിക്കുമെന്നു പ്രതീക്ഷിച്ചുവെങ്കിലും അതുണ്ടായില്ല.

ഇതേസമയം, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻദേവ് ബാലുശേരിയിൽ സ്ഥാനാർഥിയായി. ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ പി.എ. മുഹമ്മദ് റിയാസ് ബേപ്പൂരിൽ മത്സരിക്കും.

എസ്എഫ്ഐ ദേശീയ അധ്യക്ഷൻ വി.പി. സാനുവിനെ മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാർഥിയായും പ്രഖ്യാപിച്ചു.

വിദ്യാർഥി–യുവജന വിദ്യാർഥി സംഘടനകളിലെ 13 പേർ പട്ടികയിൽ ഉണ്ടെന്ന് എ. വിജയരാഘവൻ അറിയിച്ചു.

English summary

When the 83-member CPM list was released, senior minister MM. Mani: 76-year-old, Baby 27-year-old SFI secretary Sachin Dev

Leave a Reply

Latest News

വെള്ളമുണ്ടയില്‍ സിവില്‍ പോലീസ് ഓഫീസറുടെ വീട്ടിൽ അതിക്രമിച്ച് കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസ്

കൊച്ചി: വെള്ളമുണ്ടയില്‍ സിവില്‍ പോലീസ് ഓഫീസറുടെ വീട്ടിൽ അതിക്രമിച്ച് കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസ്. രൂപേഷ് ഉൾപ്പെടെ നാല് മാവോയിസ്റ്റുകൾക്കെതിരെ കുറ്റം ചുമത്തി. വിചാരണയുടെ...

More News