Monday, December 6, 2021

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

Must Read

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക. സ്കൂൾ ബസുകളിൽ 1000 രൂപ പ്രതിമാസം നൽകി യാത്ര ചെയ്തിരുന്ന വിദ്യാർത്ഥികൾ കെഎസ്ആർടിസിയുടെ ബസ് ഓൺ ഡിമാൻഡ് പദ്ധതി പ്രകാരം സ്കൂളിലേക്കെത്താൻ നൽകേണ്ടി വരിക 3,750 രൂപ മുതൽ അയ്യായിരം രൂപ വരെയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മീഡിയ മലയാളം വാർത്ത ചെയ്തതിന് പിന്നാലെ കെഎസ്ആർടിസി വിശദീകരണക്കുറിപ്പ് ഇറക്കിയിരുന്നെങ്കിലും ഈ വർധനവ് എങ്ങനെ വരുന്നു എന്നത് സംബന്ധിച്ച് ഒന്നും പറയുന്നില്ല.

കെഎസ്ആർടിസി സ്കൂൾ ബോണ്ട് സർവ്വീസ് അമിത തുക ഈടാക്കുന്നുവെന്ന വാർത്ത തെറ്റാണെന്ന നിലപാടിലാണ് കെ എസ് ആർ ടി സി. കെഎസ് ആർടിസി ബസ് ഒരു ദിവസം പൂർണ്ണമായി ഉപയോഗിക്കേണ്ടതായി വരുന്നതിനാലും ഏറ്റവും തിരക്കേറിയ സമയത്ത് ഇത് നൽകുന്നത് കൊണ്ടും മിനിമം കിലോമീറ്റർ സർവീസ് നടത്താൻ വേണ്ട ചിലവ് മാത്രം ആണ് മിനിമം കി.മീ. ൽ വരുന്നത്. ഇത് എടുത്താണ് 10 കിലോമീറ്റർ എന്ന് തെറ്റായി നൽകി പർവ്വതികരിച്ചതെന്ന് കെഎസ്ആർടിസി ഇറക്കിയ വിശദീകരണ കുറിപ്പിൽ പറയുന്നു. എന്നാൽ, പത്ത് കിലോമീറ്ററിന്റെ കണക്കല്ല, മറിച്ച് ആദ്യ 100 കിലോമീറ്റർ വരെ ഒരു മാസത്തേത്ത് സ്കൂളുകൾ നൽകേണ്ടത് 1,50,000 രൂപയാണെന്ന് ഇന്ന് കോർപ്പറേഷൻ ഇറക്കിയ ഉത്തരവിൽ വ്യക്തമാണ്. 40 വിദ്യാർത്ഥികളെ മാത്രമേ കയറ്റാൻ പറ്റുള്ളൂ എന്നും ഇതേ ഉത്തരവിൽ പറയുന്നു.

കെഎസ്ആർടിസിയുടെ വിശദീകരണം ഇങ്ങനെ..

കെഎസ്ആർടിസി സ്കൂൾ ബോണ്ട് സർവ്വീസ് അമിത തുക ഈടാക്കുന്നുവെന്ന വാർത്ത തെറ്റാണെന്ന് കെ എസ് ആർ ടി സി അറിയിച്ചു . കെഎസ് ആർടിസി ബസ് ഒരു ദിവസം പൂർണ്ണമായി ഉപയോഗിക്കേണ്ടതായി വരുന്നതിനാലും ഏറ്റവും തിരക്കേറിയ സമയത്ത് ഇത് നൽകുന്നത് കൊണ്ടും മിനിമം കിലോമീറ്റർ സർവീസ് നടത്താൻ വേണ്ട ചിലവ് മാത്രം ആണ് മിനിമം കി.മീ. ൽ വരുന്നത്. ഇത് എടുത്താണ് 10 കിലോമീറ്റർ എന്ന് തെറ്റായി നൽകി പർവ്വതികരിച്ചത്. അടുത്ത സ്ലാബ് മുതൽ കുറഞ്ഞ് നിരക്ക് കുറഞ്ഞ് 200 കി മി എന്നുമ്പോൾ വെറും 50 രൂപയാണ് കി.മീ. നിരക്കായി വരുന്നത്.

തെറ്റായി ഇല്ലാത്ത 10 കിലോ മീറ്റർ ചാർജ് 6000 രൂപ എന്ന തരത്തിൽ വാർത്ത വന്നത് തെറ്റിധാരണ പരത്തുവാൻ വേണ്ടി ആണ്. ദിവസേന 100 കി.മി, 25 കി.മീ. വീതം 4 ട്രിപ്പ് രാവിലെയും വൈകിട്ടും, നൽകുന്നതിനാണ് ആണ് 7500 രൂപ സർവീസ് നടത്തുന്ന ദിവസം ഈടാക്കുക. സ്കൂൾ ബസിന് പകരമാണ് ഇത് നൽകുന്നത് എന്നതിനാൽ നിലവിൽ സ്ഥാപനങ്ങൾ കുട്ടികളിൽ നിന്നും ഈടാക്കുന്ന തുകയെക്കാൾ വളരെ കുറവാണ് ഫലത്തിൽ ഇ നിരക്കുകൾ.

ഇത് കൂടാതെ നിലവിൽ നൽകിയ ബസ് ഉപയോ​ഗിച്ച് പിന്നീട് അധിക ട്രിപ്പ് നടത്തുന്നതിന് 100 കിലോമീറ്ററിന് മുകളിലുളള ട്രിപ്പിന് 65 രൂപയും 140 കി.മീ മുകളിലുള്ളവയ്ക്ക് 60 രൂപയും 160 കി.മീ മുകളിൽ 50 രൂപയും 200 കിമീ മുകളിൽ 45 രൂപയും എന്ന നിരക്കിലാണ് ട്രിപ്പുകൾ നൽകുന്നത്.

സാമൂഹിക പ്രതിബദ്ധത മുൻ നിർത്തി നേരിട്ട് വരുന്ന ചെലവുകൾ മാത്രം കണക്കാക്കിയാണ് നിരക്ക് നിശ്ചയിച്ച് നൽകിയിരിക്കുന്നത്. എത്ര സീറ്റ് കൂടിയ ബസ് നൽകിയാലും (48 സീറ്റർ ബസ്) 40 കുട്ടികൾക്ക് 20 ദിവസം എന്ന കണക്കിൽ പ്രതിമാസ തുക മാത്രം മുൻകൂർ അടച്ചാൽ മതി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്. പ്രതിദിന ചാർജിന്റെ ടിക്കറ്റ് നൽകി ബോണ്ട് ബസ് നൽകുന്നത് സ്കൂളുകൾക്കും രക്ഷകാക്കൾക്കും ലാഭകരവും വിദ്യാർഥികൾക്ക് ആശ്വാസകരവും ആണ്.

സ്കൂളിന് ടാക്സ്, ഡ്രൈവറുടെ ശമ്പളം, ടയർ, സ്പെയർ പാർട്സ്, ഡീസൽ , ജീവനക്കാർക്ക് വേണ്ടി അടക്കേണ്ടേ അംശംയാദം തുടങ്ങിയ ഒരു ബാധ്യത പോലും വരുന്നില്ല. ഇ കാര്യങ്ങൾ ഒന്നും ഇല്ലാതെ ആണ് ഇത്രയും കുറഞ്ഞ തുകയ്ക്ക് ലഭിക്കുന്നത്. ഒരു ബസിന് പകരം എന്തെങ്കിലും സാഹചര്യത്തിൽ ബ്രേക്ക്‌ ഡൌൺ ഉൾപ്പടെ ആയാൽ ആവിശ്യതിന് അനുസരിച്ചു ഡ്രൈവർ മാരും ബസുകളും കെ എസ് ആർ ടി സി ക്ക് ഉണ്ട്. അത് കൊണ്ട് ഒരു കാരണവശാലും സർവീസുകൾ മുടങ്ങില്ല. മറിച്ചുള്ള തെറ്റിധാരണാ ജനകമായ വാർത്തകൾ പൊതുജനം തള്ളിക്കളയണമെന്നും കെ എസ് ആർ ടി സി അഭ്യർത്ഥിച്ചു.

Leave a Reply

Latest News

സോഷ്യൽ മീഡിയയിൽ വെറലായി “പത്മ”; പ്രണയത്തിൽ ചാലിച്ച വരികൾ എഴുതിയത് എഴുപതുകാരി; പുല്ലുവഴിക്കാരി വിജയത്തിൻ്റെ പാട്ട് തരംഗമാകുന്നു

സർവീസിൽ നിന്ന് വിരമിച്ച് 15 വർഷങ്ങൾക്ക് ശേഷം, എഴുപതാം വയസിൽ ഒരു പ്രണയഗാനം എഴുതുക. അത് ‘പത്‌മ’ എന്ന പേരിൽ ഒരു സംഗീത ആൽബമായി മകൻ...

More News