Sunday, July 25, 2021

ഗുരുവായൂർ ഉത്സവത്തിനെത്തിയപ്പോഴാണ് ആനയുടെ നെറ്റിപ്പട്ടം സ്വന്തമാക്കണമെന്ന മോഹമുദിച്ചത്. എന്നാൽ സ്വന്തമാക്കുന്നതിനുപകരം സ്വന്തമായി നിർമിച്ചുകാണിക്കുകയാണ് നിരഞ്ജനയിപ്പോൾ; ഡോക്ടറായി പയറ്റിത്തെളിയുംമുൻപേ മറ്റൊരു മേഖലയിൽ മിന്നുകയാണ് ഈ ഇരുപതുകാരി

Must Read

തിരൂർ: തിരൂർ തൃക്കണ്ടിയൂരിലെ ഇന്ദീവരത്തിൽ നിരഞ്ജന പാതി ഡോക്ടറാണ്. ബി.എ.എം.എസ്. മൂന്നാംവർഷ വിദ്യാർഥിനി. ഡോക്ടറായി പയറ്റിത്തെളിയുംമുൻപേ മറ്റൊരു മേഖലയിൽ മിന്നുകയാണ് ഈ ഇരുപതുകാരി. ആയുർവേദ പഠനത്തിനൊപ്പം നിരഞ്ജന തീർക്കുന്നത് പത്തരമാറ്റിന്റെ ചേലുള്ള നെറ്റിപ്പട്ടം. ഇതിനകം നിർമിച്ചത് 10 നെറ്റിപ്പട്ടങ്ങൾ. എല്ലാം നല്ലവിലയ്ക്ക്‌ വിറ്റു.

കാർഷിക വികസന ബാങ്ക് വളാഞ്ചേരി ബ്രാഞ്ച് മാനേജർ തൃക്കണ്ടിയൂരിലെ മഹേഷിന്റെയും പൊന്മുണ്ടം സർവീസ് സഹകരണബാങ്ക് വൈലത്തൂർ ബ്രാഞ്ച് മാനേജർ രേഖയുടെയും മകളാണ് നിരഞ്ജന. മംഗലാപുരം ഏനപ്പോയ ആയുർവേദകോളേജിലെ വിദ്യാർഥിനി.

കുട്ടിക്കാലത്ത് മാതാപിതാക്കൾക്കൊപ്പം ഗുരുവായൂർ ഉത്സവത്തിനെത്തിയപ്പോഴാണ് ആനയുടെ നെറ്റിപ്പട്ടം സ്വന്തമാക്കണമെന്ന മോഹമുദിച്ചത്. എന്നാൽ സ്വന്തമാക്കുന്നതിനുപകരം സ്വന്തമായി നിർമിച്ചുകാണിക്കുകയാണ് നിരഞ്ജനയിപ്പോൾ.

മൂന്നടിയും നാലരയടിയുമുള്ള നെറ്റിപ്പട്ടങ്ങളാണ് തീർക്കുന്നത്. മാതാപിതാക്കൾക്കൊപ്പം അച്ഛമ്മ പത്മത്തിന്റെ അകമഴിഞ്ഞ പിന്തുണ കരുത്തേകി.

വീട്ടുചുമരുകളിൽ തൂക്കാനുള്ള അലങ്കാരവസ്തുവായാണ് നെറ്റിപ്പട്ടം നിർമിക്കുന്നത്. ആവശ്യക്കാരുടെ ഇഷ്ടത്തിനനുസരിച്ചുള്ള അളവിലാണ് ഇവ തീർക്കുക. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും, പിന്നെ ഇൻസ്റ്റഗ്രാം ഓൺലൈൻ ബിസിനസ് പേജിലൂടെയാണു വിൽപ്പന. പഠനത്തിനിടയ്ക്കുള്ള ഇടവേളകളിലും അവധിക്കാലത്തുമാണ് നിർമാണം. മൂന്നരയടി വലുപ്പമുള്ള നെറ്റിപ്പട്ടത്തിന് ഏകദേശം 4500 രൂപയാണ് വില.

ഒരു നെറ്റിപ്പട്ടത്തിന് പത്തുമണിക്കൂർ

ശ്രദ്ധയും കൃത്യമായ കണക്കുകളും നെറ്റിപ്പട്ടനിർമാണത്തിന് വളരെ പ്രധാനപ്പെട്ടതാണെന്നു നിരഞ്ജന. മൂന്നടിയുള്ള നെറ്റിപ്പട്ടം നിർമിക്കാൻ ഒന്പതുമുതൽ പത്തുമണിക്കൂർ വരെയെടുക്കും. കൃത്യമായ കണക്കുകൾ തുണിയിൽ വരച്ചെടുത്തു മൂലഗണപതിയെ ആദ്യം ഒട്ടിക്കും. തുടർന്ന് പഞ്ചഭൂതങ്ങളെയും നവഗ്രഹങ്ങളെയും മുക്കണ്ണനെയുംവെച്ചു അലങ്കരിക്കും. ഒപ്പം ചന്ദ്രക്കലകളും. ഇതിനുശേഷം ചെറുകുമിളകൾ അടിസ്ഥാന തുണിയിൽ ഒട്ടിക്കും. വലിയ കുമിളകളുടെ ചുറ്റും ചൂരൽപോളിവെച്ചു അലങ്കരിക്കും. അടിയിലുള്ള തുണി കാണാത്തവിധമാണ് ചെറിയ കുമിളകൾ നിറയ്ക്കുക. ശേഷം റെക്സിൻ, തുണിയുടെ അളവിൽ വെട്ടിയെടുത്ത് തുണിയുടെ പുറംഭാഗത്ത്‌ ഒട്ടിക്കും. ചുറ്റിലും വൂളൻ നൂൽ ഉപയോഗിച്ചു മെടഞ്ഞുകെട്ടിയൊട്ടിക്കും. മുകൾഭാഗത്തു അലൂമിനിയം അല്ലെങ്കിൽ പി.വി.സി. പൈപ്പ് വെട്ടിയെടുത്തു തൂക്കിയിടാനുള്ള പാകത്തിലാക്കും. പിന്നെ നാഗപടം ഉൾപ്പെടെവെച്ച് അലങ്കരിക്കും.

Leave a Reply

Latest News

ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന മഞ്ജു വീട്ടിലേക്കു നടന്നു പോകുന്നതിനിടെ ബൈക്കിലെത്തിയ ജിനീഷ് കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നട്ടെല്ലിനു താഴെ കുത്തുകയായിരുന്നു

കോട്ടയം: വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ കുത്തി പരിക്കേല്‍പിച്ചു. എടയ്ക്കാട്ടുവയല്‍ കൈപ്പട്ടൂര്‍ കാരിത്തടത്തില്‍ വീട്ടില്‍ ജിനീഷാണ് (32) ബ്രഹ്മമംഗലം ചാലിങ്കല്‍ ചെമ്പകശേരില്‍ വീട്ടില്‍ മഞ്ജുവിനെ (38)...

More News