ചാള്‍സ്‌ രാജാവാകുമ്പോള്‍ കോഹിനൂര്‍ കിരീടം കാമിലയ്‌ക്ക്

0

ലണ്ടന്‍: ചാള്‍സ്‌ രാജകുമാരന്‍ ബ്രിട്ടീഷ്‌ രാജാവായി ചുമതലയേല്‍ക്കുമ്പോള്‍ പ്രശസ്‌തമായ കോഹിനൂര്‍ കിരീടം ഭാര്യ കാമില ഏറ്റുവാങ്ങും. തന്റെ അനന്തരാവകാശി ചാള്‍സ്‌ രാജകുമാരന്‍ രാജാധികാരമേല്‍ക്കുമ്പോള്‍ ഭാര്യ കാമില രാജ്‌ഞിയെന്ന്‌ അറിയപ്പെടണമെന്നാണ്‌ താന്‍ ആഗ്രഹിക്കുന്നതെന്ന്‌ കഴിഞ്ഞ ദിവസം എലിസബത്ത്‌ രാജ്‌ഞി പറഞ്ഞിരുന്നു. ഡച്ചസ്‌ ഓഫ്‌ കോണ്‍വാള്‍ എന്നാണ്‌ കാമില അറിയപ്പെടുന്നത്‌. ചാള്‍സ്‌ രാജാവാകുമ്പോള്‍ കാമിലയ്‌ക്ക്‌ പദവി ലഭിക്കില്ലെന്നായിരുന്നു സൂചന. എന്നാല്‍, രാജ്‌ഞി പദവിതന്നെ ലഭിക്കുമ്പോള്‍ കോഹിനൂര്‍ കിരീടവും എലിസബത്ത്‌ രാജ്‌ഞിയില്‍നിന്ന്‌ കാമിലയ്‌ക്ക്‌ ലഭിക്കുമെന്നാണു വിവരം.

Leave a Reply