Tuesday, December 1, 2020

ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടി എതിരാളികൾക്ക് താക്കീത് നൽകി റോയ് കൃഷ്ണ

Must Read

ക്രിസ്‌മസ്‌ കിറ്റ്‌ 3 മുതൽ ; ഇത്തവണ ഉഴുന്ന് മുതൽ മാസ്‌കുവരെ

കോവിഡ്‌ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ സൗജന്യമായി നൽകുന്ന ക്രിസ്‌മസ്‌ കിറ്റ്‌ ഡിസംബർ മുതൽ വിതരണം ചെയ്യും. 11 ഇനമാണ്‌ കിറ്റിലുണ്ടാവുക. കടല–- 500 ഗ്രാം,...

ഖത്തര്‍ സെന്‍സസ് നടപടികള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും

ഖത്തറില്‍ ഭരണകൂടം നടത്തുന്ന ജനസംഖ്യ, സ്ഥാപന, താമസ കെട്ടിട കണക്കെടുപ്പ് (സെന്‍സസ് 2020) ഡിസംബര്‍ 1 ന് പുനരാരംഭിക്കും. ഈ വര്‍ഷാദ്യം തുടങ്ങിയ സെന്‍സസ് കോവിഡ്...

ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക്; കർഷക സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തിയേക്കും

കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരായ ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക് കടന്നു. അനുനയ നീക്കത്തിന്‍റെ ഭാഗമായി കേന്ദ്രസർക്കാർ ഇന്ന് കർഷക സംഘടനകളുമായി ചർച്ച നടത്തുമെന്നാണ് സൂചന.ഉപാധികളില്ലാതെ...

ബംബോലിം: ഐ.എസ്.എല്ലിന്റെ ഏഴാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ എ.ടി.കെ മോഹൻ ബഗാൻ പരാജയപ്പെടുത്തുമ്പോൾ അതിന് നേതൃത്വം നൽകിയത് ടീമിന്റെ സൂപ്പർ താരം റോയ് കൃഷ്ണയാണ്. 67-ാം മിനിട്ടിൽ താരം നേടിയ ഗോളിന്റെ ബലത്തിലാണ് എ.ടി.കെ ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയത്. ഈ സീസണിൽ ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടി എതിരാളികൾക്ക് വലിയ താക്കീതാണ് താരം നൽകുന്നത്.

ഐ.എസ്.എല്ലിൽ അപരിചിതനല്ല റോയ് കൃഷ്ണ. കഴിഞ്ഞ സീസണിൽ എ.ടി.കെയിലെത്തിയ താരം ഞൊടിയിടയിലാണ് ആരാധകരുടെ ഇഷ്ടതാരമായത്. എ.ടി.കെയുടെ സൂപ്പർ താരമാകാൻ കൃഷ്ണയ്ക്ക് അധികസമയം വേണ്ടി വന്നില്ല. 21 മത്സരങ്ങളിൽ നിന്നുമായി 15 ഗോളുകൾ നേടി കഴിഞ്ഞ സീസണിൽ താരം വരവറിയിച്ചു.

കൊൽക്കത്തയെ കഴിഞ്ഞ സീസണിൽ കിരീടത്തിലേക്ക് നയിച്ചതിൽ ഏറെ വിയർപ്പൊഴുക്കിയതും ഇന്ത്യയിൽ വേരുകളുള്ള ഈ താരം തന്നെ. റോയ് കൃഷ്ണ ഫിജി താരമാണെങ്കിലും താരത്തിന്റെ പൂർവികർ കൊൽക്കത്തയിൽ നിന്നാണ് അവിടേക്ക് കുടിയേറിപ്പാർത്തത്. മറ്റൊരർഥത്തിൽ തറവാട്ടിലേക്ക് തിരിച്ചെത്തിയ ഒരു ആവേശത്തിലാണ് താരം.

2007-ൽ സൗത്ത് പസിഫിക്ക് ഗെയിംസിലാണ് ആദ്യമായി താരം ഫിജിയുടെ ദേശീയ ടീമിൽ ഇടം നേടുന്നത്. 2010-ൽ ഫുട്സാലിലും ഒരു കൈ നോക്കി. ഒളിമ്പിക്സിൽ പങ്കെടുക്കാനുള്ള ഭാഗ്യവും താരത്തിന് വന്നുചേർന്നു. ഫിജിയ്ക്കായി ഒളിമ്പിക്സിൽ ആദ്യ ഗോൾ നേടിയ താരവും റോയ് കൃഷ്ണയാണ്.

നിലവിൽ ന്യൂസിലൻഡ് പൗരത്വമാണ് താരത്തിനുള്ളത്. ന്യൂസിലൻഡിലെ എ ലീഗിൽ വെല്ലിങ്ടൺ ഫീനിക്സ് ടീമിൽ കളിക്കുമ്പോഴാണ് ഐ.എസ്.എല്ലിൽ കളിക്കാനുള്ള അവസരം കൃഷ്ണയെത്തേടിയെത്തുന്നത്. വെല്ലിങ്ടൺ ഫീനിക്സിനായി 125 മത്സരങ്ങളിൽ നിന്നും 52 ഗോളുകൾ താരത്തിന് നേടാനായി.

ചെറിയ അവസരമാണെങ്കിൽപോലും അത് കൃത്യമായി വലയിലെത്തിക്കാനുള്ള അപാരമായ കഴിവ് താരത്തിനുണ്ട്. അതുതന്നെയാണ് ഇന്ന് ബ്ലാസ്റ്റേഴ്സിനെതിരെ കണ്ടത്. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധപ്പിഴവിൽ നിന്നും ബോൾ കണ്ടെത്തിയ താരം ഒട്ടും മടിക്കാതെ അനായാസം പന്ത് വലയിലെത്തിച്ചു. ഈ മികവ് വരും മത്സരങ്ങളിൽ തുടർന്നാൽ കൃഷ്ണയെ പൂട്ടാൻ പ്രതിരോധ താരങ്ങൾ നന്നായി വിയർക്കും. ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടിയതോടെ താരത്തിന്റെ ആത്മവിശ്വാസം വർധിച്ചിട്ടുണ്ട്. കളിയിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരവും റോയ് കൃഷ്ണ സ്വന്തമാക്കി.

English summary

When ATK Mohan Bagan, defeated Kerala Blasters, in the inaugural match of the seventh season of ISL, it was led by the team’s superstar Roy Krishna

Leave a Reply

Latest News

ക്രിസ്‌മസ്‌ കിറ്റ്‌ 3 മുതൽ ; ഇത്തവണ ഉഴുന്ന് മുതൽ മാസ്‌കുവരെ

കോവിഡ്‌ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ സൗജന്യമായി നൽകുന്ന ക്രിസ്‌മസ്‌ കിറ്റ്‌ ഡിസംബർ മുതൽ വിതരണം ചെയ്യും. 11 ഇനമാണ്‌ കിറ്റിലുണ്ടാവുക. കടല–- 500 ഗ്രാം,...

ഖത്തര്‍ സെന്‍സസ് നടപടികള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും

ഖത്തറില്‍ ഭരണകൂടം നടത്തുന്ന ജനസംഖ്യ, സ്ഥാപന, താമസ കെട്ടിട കണക്കെടുപ്പ് (സെന്‍സസ് 2020) ഡിസംബര്‍ 1 ന് പുനരാരംഭിക്കും. ഈ വര്‍ഷാദ്യം തുടങ്ങിയ സെന്‍സസ് കോവിഡ് നിയന്ത്രണങ്ങള്‍ കാരണം നിര്‍ത്തിവെച്ചതായിരുന്നു. ഓണ്‍ലൈന്‍ വഴിയുള്ള...

ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക്; കർഷക സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തിയേക്കും

കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരായ ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക് കടന്നു. അനുനയ നീക്കത്തിന്‍റെ ഭാഗമായി കേന്ദ്രസർക്കാർ ഇന്ന് കർഷക സംഘടനകളുമായി ചർച്ച നടത്തുമെന്നാണ് സൂചന.ഉപാധികളില്ലാതെ ചർച്ചക്ക് വിളിച്ചാൽ മാത്രമേ പോകുവെന്ന് കർഷക...

കെ.എസ്.എഫ്.ഇ റെയ്ഡില്‍ വിജിലന്‍സ്: പരിശോധന റിപ്പോര്‍ട്ട് വൈകും

കെ.എസ്.എഫ്.ഇ റെയ്ഡില്‍ വിജിലന്‍സിന്‍റെ പരിശോധന റിപ്പോര്‍ട്ട് വൈകും. ഗുരുതര ക്രമക്കേടുകള്‍ സംബന്ധിച്ച കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നതാണ് ഇതിന് കാരണം. എന്നാല്‍ ഡയറക്ടര്‍ അവധിയിലായതിനാലാണ് റിപ്പോര്‍ട്ട് കൈമാറുന്നത് വൈകുന്നതെന്നാണ്...

വിമാനവാഹിനക്കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യയിൽ നിന്ന് പറയുന്നയർന്ന ശേഷം അറബി കടലിൽ തകർന്നുവീണ മിഗ്-29കെ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

ന്യൂഡൽഹി: വിമാനവാഹിനക്കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യയിൽ നിന്ന് പറയുന്നയർന്ന ശേഷം അറബി കടലിൽ തകർന്നുവീണ മിഗ്-29കെ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. അപകടം നടന്ന് നാല് ദിവസത്തെ തിരച്ചിലിന് ശേഷമാണ് നാവികസേനയിലെവിദഗ്ധർ വിമാനത്തിന്റെ...

More News