Monday, April 12, 2021

ഐഒഎസ് 9 പ്രവര്‍ത്തിക്കുന്ന ഐഫോണുകള്‍ക്കുള്ള പിന്തുണ വാട്ട്‌സ്ആപ്പ് ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്

Must Read

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് നിലവിലെ നിയമസഭയുടെ കാലാവധിക്കുള്ളിൽ നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് നിലവിലെ നിയമസഭയുടെ കാലാവധിക്കുള്ളിൽ നടത്തണമെന്ന് ഹൈക്കോടതി. സിപിഎമ്മും നിയമസഭാ സെക്രട്ടറിയും സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. നി​ല​വി​ല്‍ ഒ​ഴി​വു വ​രു​ന്ന...

പഴനിമല മുരുക ക്ഷേത്രത്തിലെ ദർശനത്തിനു നിയന്ത്രണം

ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ പഴനിമല മുരുക ക്ഷേത്രത്തിലെ ദർശനത്തിനു നിയന്ത്രണം ഏർപ്പെടുത്തി. വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്തവർക്കു മാത്രമാണു പ്രവേശനം അനുവദിക്കുക. കണ്ടെയ്ൻമെന്റ്...

ലോകായുക്ത ഉത്തരവിന് എതിരെ മന്ത്രി കെ ടി ജലീല്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും

ലോകായുക്ത ഉത്തരവിന് എതിരെ മന്ത്രി കെ ടി ജലീല്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഇത് സംബന്ധിച്ച് നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തി. ഹൈക്കോടതി വെക്കേഷന്‍ ബെഞ്ചിലേക്ക്...

ഐഒഎസ് 9 പ്രവര്‍ത്തിക്കുന്ന ഐഫോണുകള്‍ക്കുള്ള പിന്തുണ വാട്ട്‌സ്ആപ്പ് ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. 2.21.50 വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പിലുള്ള ഐഒഎസ് 9 ഉപകരണങ്ങളില്‍ ഇനി മുതല്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. എന്നാല്‍, കമ്പനി ഇതുവരെയും ഇക്കാര്യം അപ്‌ഡേറ്റ് ചെയ്തിട്ടില്ല. പഴയ ഫോണുകളില്‍ വാട്ട്‌സ് ആപ്പ് ഇനി മുതല്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയില്ലെന്നു സാരം. അങ്ങനെ വന്നാല്‍ പല ഫീച്ചറുകളും ഉപയോഗിക്കാന്‍ കഴിയില്ല. അപ്പോഴൊക്കെയും അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും അതിനുള്ള സപ്പോര്‍ട്ട് ലഭിക്കാതിരിക്കുകയും ചെയ്യുമെന്നാണ് സൂചന.

വാട്ട്‌സ്ആപ്പ് ടെസ്റ്റ് ഫ്‌ലൈറ്റ് ടെസ്റ്റിംഗ് സേവനം വഴി മറ്റ് ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കാനുള്ള അവസരം കമ്പനി വാഗ്ദാനം ചെയ്യുന്നു. പുതിയ സ്ലോട്ടുകള്‍ ഇല്ലാത്തതിനാല്‍ നിലവില്‍ ഐഒഎസ് 9 പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലിത് അടച്ചിരിക്കുന്നു. ഇതിനര്‍ത്ഥം, വരാനിരിക്കുന്ന വാട്ട്‌സ്ആപ്പിന്റെ അപ്‌ഡേറ്റില്‍, ഐഫോണ്‍ 4, ഐഫോണ്‍ 4 എസ് എന്നിവയുള്ള ഉപയോക്താക്കള്‍ക്ക് അവരുടെ വാട്ട്‌സ്ആപ്പ് ആപ്ലിക്കേഷന്‍ അപ്‌ഡേറ്റുചെയ്യാനാകില്ലെന്നാണ്. ഐഒഎസിന്റെ പുതിയ പതിപ്പിലേക്ക് ഇപ്പോഴും അപ്‌ഡേറ്റ് ചെയ്യാത്ത ഐഫോണ്‍ 5, 5 എസ്, 5 സി ഉപയോക്താക്കള്‍ എത്രയും വേഗം അത് ചെയ്യണം, അല്ലാത്തപക്ഷം അവര്‍ക്ക് വാട്ട്‌സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ല.

ആര്‍ക്കൈവുചെയ്ത ചാറ്റുകളുടെ മെച്ചപ്പെട്ട പതിപ്പാണ് വാട്ട്‌സ്ആപ്പില്‍ പുതിയതായി വരാന്‍ പോകുന്നത്. ഈ ഫീച്ചര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, ഉടന്‍ തന്നെ റിലീസ് ചെയ്യും. ആര്‍ക്കൈവുചെയ്ത ചാറ്റ് സെല്ലിനായി വാട്ട്‌സ്ആപ്പ് യൂസര്‍ ഇന്റര്‍ഫേസ് മെച്ചപ്പെടുത്തലുകള്‍ തയ്യാറാക്കുന്നുവെന്നാണ് റിപ്പോര്‍ട്.

English summary

WhatsApp reportedly dropped support for iPhones running iOS 9

Leave a Reply

Latest News

മെത്തകളിൽ പഞ്ഞിക്ക് പകരം ഉപയോഗിച്ച് ഉപേക്ഷിച്ച മാസ്കുകൾ;രഹസ്യവിവരത്തെ തുടർന്ന് ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

മുംബൈ: രഹസ്യവിവരത്തെ തുടർന്ന്​ മഹാരാഷ്​ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ്​ കണ്ടത്​ ഞെട്ടിക്കുന്ന കാഴ്ചകൾ. മെത്തകളിൽ പഞ്ഞിക്ക്​ പകരം ഉപയോഗിച്ച്​ ഉപേക്ഷിച്ച മാസ്​കുകൾ. നിർമാണശാലക്കുള്ളിലും...

More News