കിടിലൻ പുത്തൻ പ്രത്യേകതകൾ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

0

ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്‌സ്ആപ്പ്. കൂടുതൽ ദൃഢമായ ബന്ധങ്ങൾക്കായി പുതിയ ഫീച്ചറുകളോടെ ,വീണ്ടും രംഗം കീഴടക്കുകയാണ്. ഉപയോക്താവിന് ഉപയോഗപ്രദമായ നിരവധി പുതിയ സവിശേഷതകളുമായാണ് വാട്ട്സ്ആപ്പിൽ വരുന്നത്.

വാട്ട്സ്ആപ്പിന്റെ പുതിയ ഡ്രോയിംഗ് ടൂൾ അടുത്ത അപ്ഡേറ്റോടെ എല്ലാവർക്കും ലഭിക്കുമെന്നാണ് വാർത്ത. വാട്ട്‌സ്ആപ്പിന്റെ ഐഒഎസ് ബീറ്റ പതിപ്പിൽ ഈ പ്രത്യേകത ലഭിക്കുമെന്നാണ് വിവരം. ഐഒഎസ് പതിപ്പ് 22.8.0.73-നായുള്ള വാട്ട്‌സ്ആപ്പ് ബീറ്റയിലെ ബീറ്റ ടെസ്റ്ററുകൾക്കായി ഇത് ലഭ്യമാക്കിയതായി വാട്ട്സ്ആപ്പ് ബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ, അപ്രത്യക്ഷമായ ചാറ്റുകൾക്കായി വാട്ട്‌സ്ആപ്പ് ഒരു പുതിയ മീഡിയ വിസിബിലിറ്റി ഫീച്ചറും കൊണ്ടുവരുന്നുണ്ടെന്നാണ് വിവരം.

മൂന്ന് പുതിയ ഡ്രോയിംഗ് ടൂളുകളാണ് വാട്ട്‌സ്ആപ്പ് അവതരിപ്പിക്കാൻ പദ്ധതിയിടുന്നത് – രണ്ട് പുതിയ പെൻസിലുകളും ഒരു ബ്ലർ ടൂളും. ഐഒഎസിൽ ഇപ്പോൾ തന്നെ ബ്ലർ ടൂൾ ലഭ്യമാണ്. എന്നാൽ പുതിയ ഡ്രോയിംഗ് ടൂളുകൾ ഉപയോഗിക്കുമ്പോൾ ഡ്രോയിംഗ് എഡിറ്ററിന്റെ ഇന്റർഫേസ് ആണ് ഇനി ലഭിക്കുക. രണ്ട് പുതിയ പെൻസിലുകളോടെ ഇത് സ്ക്രീനിന്റെ താഴെ ലഭ്യമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here