Sunday, January 23, 2022

ബി.ജെ.പി സർക്കാറിന്‍റെ അമിതാധികാര വാഴ്ച ഹിന്ദുരാഷ്ട്ര സ്ഥാപനത്തിന് വേണ്ടി; ഇസ്രായേൽ ഫലസ്തീനിൽ കാണിക്കുന്നതാണ് മോദി കശ്മീരിൽ നടത്താൻ ശ്രമിക്കുന്നത്; ബി.ജെ.പിക്കെതിരെ എസ്. രാമചന്ദ്രൻ പിള്ള

Must Read

കൊല്ലം: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിന്‍റെ അമിതാധികാര വാഴ്ച ഹിന്ദുരാഷ്ട്ര സ്ഥാപനത്തിന് വേണ്ടിയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. സി.പി.എം കൊല്ലം ജില്ല സമ്മേനം ഉദ്ഘാടന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പൗരത്വം മതാധിഷ്ഠിതമാക്കുന്നതും ഗോമാതാവിനെ വിശുദ്ധമാക്കുന്നതും വിദ്യാഭ്യസത്തെ വർഗീയവത്ക്കരിക്കുന്നതും ഈ ലക്ഷ്യം മുന്നിൽ കണ്ടാണ്. ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി എടുത്തുകളഞ്ഞതിന്‍റെ പിന്നിലെ ലക്ഷ്യവും ഇതുതന്നെയാണ്. ഇസ്രായേൽ ഫലസ്തീനിൽ കാണിക്കുന്നതാണ് മോദി കശ്മീരിൽ നടത്താൻ ശ്രമിക്കുന്നതും.

ഗോമാതാവ് പരിശുദ്ധമെന്ന തരത്തിലുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന ആധുനിക ലോകത്തിനും ഇന്ത്യക്കാകെയും അപമാനമാണ്. രാജ്യത്തിന്‍റെ ജനാധിപത്യ വ്യവസ്​ഥിതി അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്ന് നടക്കുന്നത്. സുപ്രധാന നിയമങ്ങളിൽ പാർലമെൻറിൽ ചർച്ചക്ക് തയാറാവുന്നില്ലെന്ന്​ മാത്രമല്ല, ചർച്ചക്ക് തയാറാവുന്നവരെ അതിനനുവദിക്കാതെ സസ്പെൻഡ്​ ചെയ്യുന്നതടക്കമുള്ള നടപടികൾ കൈക്കൊള്ളുന്നു.

Leave a Reply

Latest News

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി. പരതയുമായി എത്തിയത് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരാണ്. ആശുപത്രിയിൽ നിന്നാണ് കൊവിഡ് പകർന്നതെന്ന് തെളിയിച്ചാൽ അവധി നൽകാമെന്നാണ്...

More News