ടൂള്‍ കിറ്റ് കേസ് അന്വേഷണത്തില്‍ ദിഷ രവി അടക്കമുള്ളവര്‍ക്ക് എതിരെ ഡല്‍ഹി പൊലീസ് യുഎപിഎ ചുമത്തിയേക്കും. ടൂള്‍ കിറ്റിലെ ഹൈപ്പര്‍ ലിങ്കുകള്‍ ദേശവിരുദ്ധ പ്രചാരണങ്ങളിലേക്കും സൈന്യം കൂട്ടക്കൊല നടത്തുന്നു എന്ന് വിധത്തില്‍ നടത്തുന്ന പ്രചാരണങ്ങളിലേക്കും നയിക്കുന്നത് ചൂണ്ടിക്കാട്ടിയാകും യുഎപിഎ ചുമത്തുക.
വിവിധ സാമൂഹ്യ മാധ്യമങ്ങളും മറ്റ് ഓണ്‍ലൈന്‍ സേവന ദാതാക്കളും നല്കിയ ബേസിക്ക് സബ്സ്ക്രൈബര്‍ ഡീറ്റയില്‍സ് ഇപ്പോള്‍ പൊലീസ് അവലോകനം ചെയ്ത് വരികയാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഈ നടപടിക്രമങ്ങള്‍ അവസാനിക്കും.
കേസുമായി ബന്ധപ്പെട്ട് നിര്‍ണായക നീക്കങ്ങള്‍ ഡല്‍ഹി പൊലീസിന്റെ ഭാഗത്ത് നിന്ന് ഈ ആഴ്ച ഉണ്ടാകും എന്നാണ് വിവരം. കേസിലെ കുറ്റാരോപിതര്‍ക്ക് എതിരെ യുഎപിഎ ചുമത്തുന്നതടക്കം ആകും നടപടികള്‍. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്റെ യോഗം തിങ്കളാഴ്ച കമ്മീഷണറുടെ സാന്നിധ്യത്തില്‍ നടക്കും. ഇതിന് ശേഷമാകും നടപടികള്‍.
ഇടക്കാല ജാമ്യം ലഭിച്ച നികിതയും ശാന്തനുവും ഡല്‍ഹി കോടതികളെ ഈ ആഴ്ച സമീപിക്കും. നിയമ സഹായം തേടി പ്രമുഖ അഭിഭാഷകരെ ഇരുവരും ഇതിനകം സമീപിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഡല്‍ഹി പൊലീസിന്റെ നടപടി. ചൊവാഴ്ച ദിഷയ്ക്ക് ജാമ്യം ലഭിച്ചില്ലെങ്കില്‍ കൂടുതല്‍ പേരെ ഈ ആഴ്ച തന്നെ പ്രതിപട്ടികയില്‍ സമര്‍പ്പിച്ച് ഡല്‍ഹി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
ഇരുപത്തൊന്നുകാരിയായ ദിഷ രവി, ഗ്രോറ്റ ത്യുൻബെയുടെ ടൂൾ കിറ്റ് കേസിൽ ഇന്ത്യയിലെ ആദ്യ അറസ്റ്റായി ഡൽഹി പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത് ഈ പെൺകുട്ടിയെയാണ്.
ബെംഗളൂരുവിലെ മൗണ്ട് കാർമ്മൽ കോളേജിലെ വിദ്യാർഥിയായിരുന്നു ദിഷ രവി. ഒരു വിദ്യാർഥി, പരിസ്ഥിതി പ്രവർത്തക തുടങ്ങിയ പേരുകളിൽ അറിയപ്പെട്ട ദിഷ ഒറ്റ ദിവസം കൊണ്ടാണ് ഇക്കഴിഞ്ഞ ഞായറാഴ്ച ദൽഹി പൊലീസിന്റെ ലിസ്റ്റിലെ കുറ്റാരോപിതയായത്. ഒരു ട്വീറ്റിന്റെ പേരിലാണ് ദൽഹി പൊലീസ് ദിഷയെ ബെംഗളുരൂവിലെത്തി അറസ്റ്റ് ചെയ്യുന്നത്. രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങളാണ് ദിഷയ്ക്കെതിരേ ചുമത്തിയിരിക്കുന്നത് എന്നാണ് നിലവിൽ റിപ്പോർട്ടുകൾ. ഡൽഹി കോടതിയിൽ ഹാജരാക്കിയ ദിഷയെ അഞ്ചു ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
ആരാണ് ദിഷ?
ബിസിനസ് അഡ്മിനിസ്ട്രേഷൻ വിദ്യാർഥിനിയാണ് ദിഷ. പരിസ്ഥിതി പ്രവർത്തകകൂടിയായ ഈ പെൺകുട്ടി കാലാവസ്ഥാ മാറ്റങ്ങൾക്കെതിരേ പ്രവർത്തിക്കുന്ന ഫ്രൈഡേ ഫോർ ഫ്യൂച്ചർ ഇന്ത്യ എന്ന സംഘടനയുടെ സ്ഥാപകരിൽ ഒരാൾ കൂടിയാണ്. 2018 ൽ ഗ്രേറ്റ തുടങ്ങിയ പരിസ്ഥിതി പ്രക്ഷോഭങ്ങളുടെ ചുവടു പിടിച്ചാണ് ഈ സംഘടന ആരംഭിച്ചത്.
കാലവസ്ഥാ മാറ്റങ്ങൾ കാരണം കർഷകനായ മുത്തശ്ശൻ അനുഭവിക്കുന്ന പ്രശ്നങ്ങൾ കണ്ടായിരുന്നു ദിഷയുടെ ബാല്യം. കാലവസ്ഥാമാറ്റങ്ങൾ കൃഷിയെയും കർഷകരുടെ ജീവിതത്തെയും എത്രമാത്രം ബാധിക്കുന്നു എന്ന അറിവാണ് അവളെ പരിസ്ഥിതി പ്രവർത്തകയാക്കിയത്. കാർഷിക ഭക്ഷ്യ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട ഒരു കമ്പനിയിൽ താൽക്കാലികമായി ദിഷ ജോലി നോക്കിയിരുന്നു.
ദിഷയുടെ കുറ്റങ്ങൾ ഇവയാണ്
ആക്ടിവിസ്റ്റ് ഗ്രെറ്റ ത്യുൻബെ ഷെയർ ചെയ്ത ടൂൾ കിറ്റ് നിർമ്മിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും പങ്കാളിയായി.
ടൂൾകിറ്റ് എന്ന ഡോക്യുമെന്റ് നിർമ്മിച്ചതിൽ മുഖ്യ പങ്കാളിയാണ് ദിഷ
വാട്സ്ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത് ടൂൾകിറ്റ് നിർമ്മിക്കുന്നതിലെ ഗൂഢാലോചനയിൽ പങ്കെടുത്തു
ഖലിസ്ഥാനി വാദിയാണ് ദിഷ എന്ന വാദവും ഡൽഹി പോലീസ് ഉന്നയിച്ചെന്നാണ് റിപ്പോർട്ടുകൾ
എന്താണ് ടൂൾകിറ്റ്
ടൂൾകിറ്റ് എന്നാൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഷെയർ ചെയ്യാൻ സാധിക്കുന്ന ഒരു ഡിജിറ്റൽ ഡോക്യുമെന്റാണ്. എന്തെങ്കിലും ഒരു പ്രശ്നത്തെക്കുറിച്ച് വിശദീകരിക്കാനും ആ പ്രശ്നത്തിന് എങ്ങനെ പരിഹാരം കാണാമെന്നും ഈ ഡോക്യുമെന്റിൽ പറയാം.
ഗ്രെറ്റയുടെ ടൂൾകിറ്റിൽ രാജ്യതലസ്ഥാനത്ത് നടക്കുന്ന കർഷക സമരത്തെക്കുറിച്ചാണ് പറയുന്നത്. ഇന്ത്യയിലെ തലസ്ഥാന നഗരിയിൽ രണ്ട് മാസമായി സമരം ചെയ്യുന്ന കർഷകരെ ഏതെല്ലാം വിധത്തിൽ പിന്തുണയ്ക്കാമെന്നാണ് ഇതിൽ വിശദീകരിച്ചിരുന്നത്. എന്നാൽ ഷെയർ ചെയ്ത് അൽപം കഴിഞ്ഞു തന്നെ ഗ്രേറ്റ ഇത് പിൻവലിച്ചിരുന്നു.
ഈ ഡോക്യുമെന്റ് നിർമ്മിക്കുന്നതിൽ പങ്കാളിയായി എന്നാരോപിച്ചാണ് ദിഷയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുന്നത്. ജനുവരി 26-ലെ സംഘർഷങ്ങൾക്കുൾപ്പെടെ ഇത് കാരണമായെന്നും ദൽഹി പൊലിസ് വാദിക്കുന്നുണ്ട്.
കർഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതിന് വലിയ രീതിയിൽ സൈബർ ആക്രമണം നേരിട്ട പോപ് ഗായിക റിഹാനയുടെ ട്വീറ്റിന് പിന്നാലെയായിരുന്നു ഗ്രെറ്റയുടെ ട്വീറ്റും. അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനത്തിനും ഇത് ഇടയാക്കിയിരുന്നു.
എന്നാൽ ദിഷയുടെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കർഷകരെ പിന്തുണയ്ക്കുന്നത് കുറ്റകരമാണോ എന്നാണ് രാഹുൽ ഗാന്ധിയും പ്രിയങ്കഗാന്ധിയും അരവിന്ദ് കേജ്രിവാളുമടക്കമുള്ള പ്രമുഖ നേതാക്കളുടെ ചോദ്യം.
English summary
What is a tool kit case; Who is Disha Ravi; Will UAPA impose