കായികംഞാനായിരുന്നെങ്കിലോ? നിങ്ങളെന്നെ ജയിലില്‍ അടക്കില്ലേ? സ്വരേവിന് നല്‍കിയ ശിക്ഷ ചൂണ്ടി സെറീന വില്യംസ്

0

വാഷിങ്ടണ്‍: മെക്‌സിക്കന്‍ ഓപ്പണില്‍ അമ്പയറുടെ കസേരയില്‍ അടിച്ചതിന്റെ പേരില്‍ സ്വരേവിന് എതിരെ സ്വീകരിച്ച നടപടിയില്‍ ഇരട്ടത്താപ്പുണ്ടെന്ന് സെറീന വില്യംസ്. സ്വരേവിന്റെ സ്ഥാനത്ത് താനായിരുന്നു എങ്കില്‍ ഇപ്പോള്‍ ജയിലില്‍ കിടക്കുമായിരുന്നു എന്നും സെറീന പറയുന്നു.

മെക്‌സിക്കന്‍ ഓപ്പണില്‍ ലൈന്‍ കോളില്‍ പ്രകോപിതനായാണ് സ്വരേവ് അമ്പയറുടെ ചെയറില്‍ അടിച്ചത്. പുരുഷ വിഭാഗം ഡബിള്‍സ് മത്സരത്തിന് ശേഷമായിരുന്നു ഇത്. പിന്നാലെ മെക്‌സിക്കന്‍ ഓപ്പണില്‍ നിന്ന് സ്വരേവിനെ പുറത്താക്കുകയും 30 ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു.
ഇവിടെ ഇരട്ടത്താപ്പുണ്ട്. ഞാനാണ് ആ വിധം പെരുമാറിയത് എങ്കില്‍ ഞാന്‍ ജയിലിലായാനെ. തമാശയായി പറഞ്ഞതല്ല. എന്നാലും പ്രശ്‌നമില്ല. ഞാന്‍ എന്താണോ അതാണ് ഞാന്‍. ആ എന്നെ ഞാന്‍ ഇഷ്ടപ്പെടുന്നു, സിഎന്‍എന്നിനോടായിരുന്നു സെറീനയുടെ വാക്കുകള്‍.

2009 യുഎസ് ഓപ്പണ്‍ സെമിയിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ സെറീനയ്ക്ക് എതിരെ നടപടി വന്നിരുന്നു. ലൈന്‍സ് വിമണിന് എതിരെ മോശം ഭാഷ ഉപയോഗിച്ചതിന്റെ പേരിലായിരുന്നു ഇത്. രണ്ട് വര്‍ഷത്തെ പ്രൊബേഷനും 175,000 ഡോളര്‍ പിഴയുമാണ് ഇവിടെ സെറീനയ്ക്ക് ശിക്ഷയായി വിധിച്ചത്.

Leave a Reply