Sunday, November 28, 2021

പശ്ചിമ ബംഗാൾ പഞ്ചായത്ത് മന്ത്രിയും തൃണമൂൽ കോൺഗ്രസിന്‍റെ മുതിർന്ന നേതാവുമായ സുബ്രത മുഖര്‍ജി അന്തരിച്ചു

Must Read

കോല്‍ക്കത്ത: പശ്ചിമ ബംഗാൾ പഞ്ചായത്ത് മന്ത്രിയും തൃണമൂൽ കോൺഗ്രസിന്‍റെ മുതിർന്ന നേതാവുമായ സുബ്രത മുഖര്‍ജി (75) അന്തരിച്ചു. ഹൃദയാഘാതം മൂലം കോൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിലായിരുന്നു അന്ത്യം.

ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഒ​ക്ടോ​ബ​ര്‍ 25നാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ര​ക്ത​ധ​മ​നി​യി​ൽ ത​ട​സം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഈ ​ആ​ഴ്ച ആ​ദ്യം അ​ദ്ദേ​ഹ​ത്തി​ന് ആ​ൻ​ജി​യോ​പ്ലാ​സ്റ്റി ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു സു​ബ്ര​ത, വ്യാ​ഴാ​ഴ്ച രാ​ത്രി 9.22 ന് ​ആ​ണ് മ​ര​ണം സം​ഭ​വി​ക്കു​ന്ന​ത്.

വ്യ​ക്തി​പ​ര​മാ​യി വ​ള​രെ വ​ലി​യൊ​രു ന​ഷ്ട​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി പ്ര​തി​ക​രി​ച്ചു. “അ​ദ്ദേ​ഹം ഇ​നി ന​മ്മോ​ടൊ​പ്പ​മി​ല്ലെ​ന്ന് ഇ​പ്പോ​ഴും വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. അ​ത്ര​യേ​റെ അ​ർ​പ്പ​ണ​ബോ​ധ​മു​ള്ള പാ​ർ​ട്ടി നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം. വ്യ​ക്തി​പ​ര​മാ​യി എ​നി​ക്കൊ​രു ന​ഷ്ട​മാ​ണ്’- മ​മ​ത പ​റ​ഞ്ഞു.

വീ​ട്ടി​ല്‍ കാ​ളി പൂ​ജ ച​ട​ങ്ങ് ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി മ​ര​ണ വാ​ര്‍​ത്ത അ​റി​യു​ന്ന​ത്. പി​ന്നാ​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ക​യും ചെ​യ്തു.

ബം​ഗാ​ളി​ലെ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും മ​റ്റ് മൂ​ന്ന് വ​കു​പ്പു​ക​ളു​ടെ​യും മ​ന്ത്രി​യാ​യി​രു​ന്ന സു​ബ്ര​ത മു​ഖ​ര്‍​ജി, ഇ​ട​തു​മു​ന്ന​ണി അ​ധി​കാ​ര​ത്തി​ലി​രു​ന്ന 2000 മു​ത​ല്‍ 2005 വ​രെ കോ​ല്‍​ക്ക​ത്ത മേ​യ​റാ​യി​രു​ന്നു. 1998 ല്‍ ​തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് രൂ​പീ​ക​രി​ക്കു​ന്ന സ​മ​യം മു​ത​ല്‍ മ​മ​ത​യോ​ടൊ​പ്പം സു​ബ്ര​ത‍​യു​ണ്ടാ​യി​രു​ന്നു.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News